Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ഭക്ഷണം കുറയ്ക്കാന്‍ ചില വിദ്യകള്‍
ആരോഗ്യകാര്യങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നവരാണ് ഇന്ന് എല്ലാവരും. സ്വന്തം ശരീര സൗന്ദര്യം സംരക്ഷിക്കുന്നതില്‍ ആളുകള്‍ ശ്രദ്ധാലുക്കളാണ്. ഇതിനായി ജിംനേഷ്യത്തില്‍ പോവുകയും ഭക്ഷണനിയന്ത്രണം ചെയ്യുകയും ചെയ്യുന്നു. അല്പം കഠിനമായ വ്യായാമങ്ങളും, ഭക്ഷണ നിയന്ത്രണവും ശരീരം സംരക്ഷിക്കാന്‍ ആവശ്യമാണ്. ആഹാരം കുറയ്ക്കുകയും, അതോടൊപ്പം അവ ശരിയായ രീതിയില്‍ കഴിക്കുകയുമാണ് വേണ്ടത്.
ഏത് ആരോഗ്യസംരക്ഷണ വിദഗ്ദരും അഭിപ്രായപ്പെടുന്ന ഭക്ഷണരീതിയാണ് ഏതാനും മണിക്കൂറുകളുടെ ഇടവേളകളില്‍ ലഘുഭക്ഷണങ്ങള്‍ കഴിക്കുക എന്നത്. ഇത് മികച്ച ഫലം നല്കുന്ന ഒരു കാര്യമാണ്. ശരിയായ ഫലം കിട്ടാന്‍ ആഹാരം കുറയ്ക്കുകയും വെള്ളം ധാരാളമായി കുടിക്കുകയും ചെയ്യണം. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ അനുയോജ്യമായ മാര്‍ഗ്ഗമാണ്. വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കാതിരുന്നാല്‍ പിന്നീട് ധാരാളമായി കഴിക്കുകയും ഇത് ശരീരത്തില്‍ കൊഴുപ്പ് അമിതമായി എത്താനിടയാവുകയും ചെയ്യും.
ഭക്ഷണ നിയന്ത്രണം പതിവായി ചെയ്യേണ്ടതും അമിതമായി ആഹാരം കഴിക്കുന്നത് ഒഴിവാക്കേണ്ടതുമാണ്. എളുപ്പം ചെയ്യാവുന്ന ചില ഡയറ്റ് ടിപ്സുകളാണ് ഇവിടെ പറയുന്നത്.
1. അളവ് കുറയ്ക്കുക - നിങ്ങള്‍ സ്വയം ആഹാരം വിളമ്പി കഴിക്കുമ്പോള്‍ ചെറിയ പാത്രങ്ങള്‍ അതിനായി ഉപയോഗിക്കുക. അത്യാവശ്യത്തിനുള്ള അളവ് മാത്രം ഉള്‍ക്കൊള്ളുന്ന പാത്രങ്ങളില്‍ ആഹാരം വിളമ്പുക. പാത്രം വലുതാകുമ്പോള്‍ കൂടുതല്‍ ആഹാരം വിളമ്പാന്‍ തോന്നും. ഇതേ പോലെ തന്നെയാണ് വിളമ്പാനുപയോഗിക്കുന്ന പാത്രങ്ങളുടെ കാര്യവും.
2. ശ്രദ്ധ - ഭക്ഷണം കഴിക്കുമ്പോള്‍ മറ്റ് കാര്യങ്ങളില്‍ ഏര്‍പ്പെടരുത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, ടി.വി കാണുക, പുസ്തകം വായിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ഭക്ഷണം കഴിക്കുന്ന സമയത്ത് ചെയ്താല്‍ കൂടുതല്‍ ആഹാരം വയറ്റിലെത്തും. ഭക്ഷണത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കാത്തതാണ് ഇതിന് കാരണം. ഭക്ഷണം കഴിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കുക.
3. വെള്ളം - ചിലപ്പോള്‍ ദാഹമാണുള്ളതെങ്കിലും കുടിക്കുന്നതിനൊപ്പം നിങ്ങള്‍ ഭക്ഷണവും കഴിക്കും. പലരും ഇങ്ങനെ ചെയ്യാറുണ്ട്. പതിവില്ലാത്ത സമയത്ത് വിശപ്പ് തോന്നിയാല്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കുക. എന്നിട്ടും വിശപ്പ് മാറുന്നില്ലെങ്കില്‍ മാത്രം എന്തെങ്കിലും കഴിക്കുക. ഈ പരിപാടി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കും. ഭക്ഷണങ്ങള്‍ കഴിക്കുന്നതിനിടക്കുള്ള സമയത്ത് വെള്ളം കുടിക്കുന്നത് ശീലമാക്കുക. വെള്ളം കുടിക്കുന്നത് വിശപ്പ് എത്രത്തോളമുണ്ടെന്ന് മനസിലാക്കാന്‍ സഹായിക്കും. ഭക്ഷണങ്ങള്‍ക്ക് മുമ്പായി വെള്ളം കുടിക്കുന്നത് നല്ലൊരു ഡയറ്റിങ്ങ് മാര്‍ഗ്ഗമാണ്.
4. സാവധാനം കഴിക്കുക - തിരക്കിട്ടുള്ള ആഹാരം കഴിക്കല്‍ ഒഴിവാക്കുക. സാവധാനം ചവച്ചരച്ച് വേണം ഭക്ഷണം കഴിക്കാന്‍. ആഹാരം ശരിക്ക് ചവച്ചരച്ച് കഴിച്ചാല്‍ അത് നല്ലവണ്ണം ദഹിക്കും. അല്ലാത്ത പക്ഷം ദഹനത്തിന് പ്രയാസം നേരിടും. തിരക്കിട്ട് കഴിക്കുന്നത് ആഹാരത്തിന്റെ അളവ് കൂടാനും ഇടയാക്കും.
5. പാക്ക് ചെയ്തവ ഒഴിവാക്കുക - ടിന്നുകളിലും മറ്റും അടച്ച് വരുന്ന ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. ഇവ കഴിക്കുമ്പോള്‍ എത്രത്തോളം കഴിച്ചു എന്നതിന് അളവ് ഉണ്ടാകില്ല. ഭക്ഷണം കഴിക്കാന്‍ പാത്രങ്ങളും, നാപ്കിനുകളുമൊക്കെ ഉപയോഗിക്കുക. പാക്കറ്റില്‍ നിന്ന് കഴിക്കുന്ന ശീലം ഒഴിവാക്കുക.
കുറച്ച് ആഹാരം കഴിക്കുക എന്നതിനര്‍ത്ഥം വിശന്നിരിക്കുക എന്നല്ല. ആഹാരത്തിന്റെ അളവ് കുറയ്ക്കുന്നത് വഴി ആഹാരം അമിതമായി ശരീരത്തിലെത്തുന്നത് തടയാനാവും. മേല്പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഭക്ഷണ നിയന്ത്രണം ഏറെ കാര്യക്ഷമമാക്കാനാവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications