Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ലൈംഗികത തളരുന്നുവോ?കാരണം കണ്ടെത്തൂ
ദാമ്പത്യജീവിതത്തില്‍ ലൈംഗിക ജീവിതത്തിനും തത്തുല്യ പ്രാധാന്യമുണ്ടെന്നു പറയാം.സെക്സിനോടുള്ള താല്പര്യക്കുറവ് പലരുടേയും ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.
സെക്സിനോടുള്ള താല്പര്യം കുറയുന്നതിനും സെക്സ് സംബന്ധമായ പ്രശ്നങ്ങള്‍ക്കും ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ കാരണമാകാറുണ്ട്.

ലൈംഗികത തളരുന്നുവോ?കാരണം കണ്ടെത്തൂ
പുരുഷന്മാരില് സെക്സ് പ്രശ്നങ്ങളുണ്ടാക്കുന്നതില്‍ പ്രധാന വില്ലനാണ് ഉദ്ധാരണക്കുറവ്. നാല്പതു കഴിഞ്ഞവരിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നതെങ്കിലും ജീവിതരീതികളും അസുഖങ്ങളും ചെറുപ്പക്കാരിലും ഈ പ്രശ്നമുണ്ടാക്കുന്നുണ്ട്. ഇതിന് വൈദ്യശാസ്ത്രത്തില്‍ ചികിത്സയുമുണ്ട്.

ലൈംഗികത തളരുന്നുവോ?കാരണം കണ്ടെത്തൂ
സ്ത്രീകളില്‍ ആര്‍ത്തവവിരാമം സെക്സ് താല്പര്യങ്ങള് കുറയ്ക്കുന്നതായി കണ്ടുവരുന്നുണ്ട്. മാനസികമായും ശാരീരികമായും ഒരു സ്ത്രീ പ്രശ്നങ്ങള്‍ നേരിടുന്ന ഒരു കാലഘട്ടമാണിത്. മെനോപോസ് തങ്ങളുടെ സ്ത്രീത്വം നശിപ്പിച്ചു കളയും എന്നൊരു ധാരണ പല സ്ത്രീകളിലും സെക്സിനോട് വിമുഖതയുണ്ടാക്കുന്നതുണ്ട്. ഇതുകൂടാതെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണം ലൈംഗികബന്ധം വേദനയുളവാക്കുന്നതും സെക്സിനോട് മുഖം തിരിക്കാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്നു.

ലൈംഗികത തളരുന്നുവോ?കാരണം കണ്ടെത്തൂ
കുഞ്ഞുണ്ടാകുന്നത് ദമ്പതികള്‍ക്കിടയിലെ സെക്സ് കുറയ്ക്കുന്നുണ്ട്. പ്രത്യേകിച്ചും സ്ത്രീകളില്‍. കുഞ്ഞിനെപ്പറ്റിയുള്ള ചിന്തയും കുഞ്ഞിന്റെ പരിചരണവും ആണ്, പെണ് ഭേദമില്ലാതെ സെക്സിന് ഭംഗം വരുത്തുന്നുണ്ട്.

ലൈംഗികത തളരുന്നുവോ?കാരണം കണ്ടെത്തൂ
മദ്യപാനവും പുകവലിയും സ്ത്രീ പുരുഷന്മാരില് ലൈംഗിക പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. നിത്യേനയുള്ള മദ്യപാനം പുരുഷന്മാരില് പിറ്റിയൂട്ടറി ഗ്രന്ഥിയെ ബാധിക്കുകയും അതുവഴി സംവേദനക്ഷമത കുറയുകയും ചെയ്യും. അമിതമായി മദ്യം ഉപയോഗിക്കുന്ന പുരുഷന്മാരില് ലൈംഗികശേഷി പൂര്‍ണമായും നഷ്ടപ്പെടുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ലൈംഗികത തളരുന്നുവോ?കാരണം കണ്ടെത്തൂ
ഉറക്കക്കുറവ് പലരിലും സെക്സ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ശരിയായ ഉറക്കം ലഭിക്കാത്തത് ശരീരത്തെ തളര്‍ത്തുകയും ഇത് സെക്സിനെ ബാധിക്കുകയും ചെയ്യും.

ലൈംഗികത തളരുന്നുവോ?കാരണം കണ്ടെത്തൂ
ഡിപ്രഷനും പലരുടേയും ജീവിതത്തില്‍ സെക്സിനെ ബാധിക്കുന്ന ഒന്നാണ്. ചിലര്‍ ഡിപ്രഷന് മാറുവാനുള്ള മരുന്നുകള്‍ കഴിക്കുന്നുണ്ടായിരിക്കും. ഇത്തരം മരുന്നുകള്‍ സെക്സ് താല്പര്യങ്ങളെ നശിപ്പിക്കുന്നതായി കണ്ടുവരുന്നുണ്ട്.

ലൈംഗികത തളരുന്നുവോ?കാരണം കണ്ടെത്തൂ
ശാരീരിക ആരോഗ്യവും സെക്സിന് പ്രധാനം തന്നെ. സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ സെക്സ് ജീവിതത്തിന് നല്ലതാണെന്നു പറയും. കക്കയിറച്ചി, ബദാം തുടങ്ങിയ ചില ഭക്ഷണങ്ങള്‍ സെക്സ് ജീവിതത്തെ സഹായിക്കും.

ലൈംഗികത തളരുന്നുവോ?കാരണം കണ്ടെത്തൂ
ഇവയ്ക്കു പുറമെ ദമ്പതികള്‍ തമ്മിലുള്ള പ്രശ്നങ്ങളും സെക്സ് ജീവിതത്തെ നശിപ്പിക്കുന്നുണ്ട്. നല്ല ലൈംഗികജീവിതത്തിന് പങ്കാളികള്‍ തമ്മിലുള്ള മാനസിക ബന്ധവും പ്രധാനം.



Click it and Unblock the Notifications
