Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
കോണ്ടാക്റ്റ് ലെന്‍സ് ദോഷം ചെയ്യുമോ?
കോണ്ടാക്റ്റ് ലെന്‍സ് ഇന്ന് കാഴ്ചയുമായി ബന്ധപ്പെട്ടു മാത്രമല്ല, സൗന്ദര്യത്തിനും ഉപയോഗിക്കുന്നുണ്ട്. കണ്ണിന്റെ നിറം മാറ്റാനും കണ്ണട ധരിക്കുമ്പോഴുള്ള അഭംഗി ഒഴിവാക്കാനുമെല്ലാം ഉള്ള ഒരു മാര്‍ഗമാണ് കോണ്ടാക്റ്റ് ലെന്‍സ്.
എന്നാല്‍ ഇത്തരം ലെന്‍സുകള്‍ കണ്ണിന് ദോഷങ്ങളുണ്ടാക്കുന്നുവെന്നതാണ് വാസ്തവം. പ്രത്യേകിച്ച് കുറേ സമയം ഇത് കണ്ണിനുള്ളില്‍ വയ്ക്കുമ്പോള്‍.
ഇത്തരം ലെന്‍സ് വയ്ക്കുമ്പോള്‍ കണ്ണിന് വേണ്ട രീതിയില്‍ ഓക്സിജന്‍ ലഭിക്കാതിരിക്കുകയാണ് ചെയ്യുന്നത്. ഇത് കണ്ണ് ചുവക്കുന്നതിനും കണ്ണിന് ചൊറിച്ചിലുണ്ടാക്കുന്നതിനും ഇട വരുത്തും.

ആദ്യം കോണ്ടാക്റ്റ് ലെന്‍സ് ഉപയോഗിക്കുമ്പോള്‍ കണ്ണിന് അലര്‍ജിയുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇത് അവഗണിക്കുകയാണെങ്കില്‍ വീണ്ടുമൊരിക്കലും ഇത്തരം കോണ്ടാക്റ്റ് ലെന്‍സ് ധരിക്കാന്‍ പറ്റിയില്ലെന്നു വരാം. കാരണം ഫോറിന് ബോഡിയായതു കൊണ്ട് ഇത് എപ്പോഴും കണ്ണ് പുറന്തള്ളും. വയ്ക്കുമ്പോഴെല്ലാം അലര്‍ജിയുണ്ടാവുകയും ചെയ്യും.
കോര്‍ണിയല്‍ ഒപാസിറ്റി എന്നൊരു അവസ്ഥയുണ്ട്. കൃഷ്ണമണിയില്‍ ഉണ്ടാകുന്ന കുത്തുകളും മുറിവുകളുമാണിത്. കോണ്ടാക്റ്റ് ലെന്‍സ് ചിലപ്പോള്‍ ഇത്തരം ഒരു അവസ്ഥയ്ക്ക് കാരണമാകും. ഇത് കാഴ്ച കുറയ്ക്കാന്‍ കാരണമാകും. കോര്‍ണിയല്‍ ഒപാസിറ്റിയുള്ളവര്ക്ക് വ്യക്തമായി കാണാന്‍ സാധിക്കില്ല.
കൃഷ്ണമണിയുടെ ആകൃതി തന്നെ മാറ്റാന്‍ കോണ്ടാക്റ്റ് ലെന്‍സിന് സാധിക്കും. ഇത് ഒരു ചര്‍മപാളി പോലെ കണ്ണില്‍ പറ്റിപ്പിടിക്കുകയാണ് ചെയ്യുന്നത്. തുടര്‍ച്ചയായി കോണ്ടാക്റ്റ് ലെന്‍സ് ഉപയോഗിക്കുന്നവരില്‍ കൃഷ്ണമണിയുടെ സ്വാഭാവിക ആകൃതി മാറിപ്പോകുന്നതായി കണ്ടുവരുന്നുണ്ട്.
വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ ലെന്‍സ് കാരണം കണ്ണില്‍ അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
കോണ്ടാക്റ്റ് ലെന്‍സ് എട്ടു മണിക്കൂറില്‍ കൂടുതല്‍ യാതൊരു കാരണവശാലും ഉപയോഗിക്കരുത്. ഡോക്ടറെ കണ്ട ശേഷമല്ലാതെ ഇവ ഉപയോഗിക്കുകയുമരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
