Latest Updates
-
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക!
കൊളസ്ട്രോള്‍ കുറയ്ക്കും ഭക്ഷണങ്ങള്‍
ആരോഗ്യത്തിന് ഹാനികരമായ പ്രശ്നങ്ങളില്‍ കൊളസ്ട്രോളിന് ഒരു പ്രധാന സ്ഥാനമുണ്ട്. ഹൃദയാഘാതമടക്കമുള്ള പല പ്രശ്നങ്ങള്‍ക്കും വഴി വയ്ക്കുന്നത് ഇതാണ്.
ധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതാണ് കൊളസ്ട്രോളിന് കാരണമാകുന്നത്. കൊളസ്ട്രോള്‍ രണ്ടു തരമുണ്ട്. എച്ച്ഡിഎല്‍ അഥവാ നല്ല കൊളസ്ട്രോളും എല്‍ഡിഎല്‍ അഥവാ ചീത്ത കൊളസ്ട്രോളും.
ശരീരത്തിന്റെ ആരോഗ്യത്തിന് നല്ല കൊളസ്ട്രോള്‍ വളരെ അത്യാവശ്യമാണ്. എന്നാല്‍ ചീത്ത കൊളസ്ട്രോള്‍ ഒഴിവാക്കുകയും വേണം.
ചില ഭക്ഷണങ്ങളുണ്ട്, ചീത്ത കൊളസ്ട്രോള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നവ. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.

കൊളസ്ട്രോള്‍ കുറയ്ക്കും ഭക്ഷണങ്ങള്‍
കൊളസ്ട്രോള്‍ ഒഴിവാക്കാന്‍ നാരുള്ള ഭക്ഷണങ്ങള്‍ വളരെ പ്രധാനമാണ്. ദിവസവും 5-10 ഗ്രാം വരെ ഫൈബര്‍ ശരീരത്തിന് അത്യാവശ്യമാണ്. ദിവസവും ഒരു കപ്പ് ഓട്സ് കഴിയ്ക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

കൊളസ്ട്രോള്‍ കുറയ്ക്കും ഭക്ഷണങ്ങള്‍
നട്സില്‍ പോൡസാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോള്‍ ഒഴിവാക്കാനും രക്തധമനികളുടെ ആരോഗ്യം നില നിര്‍ത്താനും സഹായിക്കും.

കൊളസ്ട്രോള്‍ കുറയ്ക്കും ഭക്ഷണങ്ങള്‍
നെല്ലിയ്ക്ക ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്ട്രോള്‍ കൂട്ടുകയും ചെയ്യുന്ന ഒന്നാണ്. ഇതില്‍ വൈറ്റമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

കൊളസ്ട്രോള്‍ കുറയ്ക്കും ഭക്ഷണങ്ങള്‍
കൊളസ്ട്രോള്‍ കുറയ്ക്കുന്നതില്‍ ഗ്രീന്‍ ടീയ്ക്ക് മുഖ്യപങ്കുണ്ട്. ഇതിലെ ആന്റിഓക്സിഡന്റുകള്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും ശരീരത്തിന് ദോഷകരമായ ട്രൈഗ്ലിസറൈഡുകള്‍ ഒഴിവാക്കാനും സഹായിക്കും.

കൊളസ്ട്രോള്‍ കുറയ്ക്കും ഭക്ഷണങ്ങള്‍
ചീത്ത കൊളസ്ട്രോള്‍ തോത് കുറയ്ക്കുവാന്‍ ഇഞ്ചി വളരെ നല്ലതാണ്. ഇത് രക്തം കട്ടപിടിയ്ക്കുന്നതിനെ തടയും. ഇത് ഹൃദയപ്രശ്നങ്ങള്‍ തടയാന്‍ വളരെ നല്ലതു ത്ന്നെ.

കൊളസ്ട്രോള്‍ കുറയ്ക്കും ഭക്ഷണങ്ങള്‍
തവിടു കളയാത്ത ധാന്യങ്ങള്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. ഇവ ദിവസവുമുള്ള ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക.

കൊളസ്ട്രോള്‍ കുറയ്ക്കും ഭക്ഷണങ്ങള്‍
വെളുത്തുള്ളിയിലെ അലിസിന് കൊളസ്ട്രോള്‍ രക്തധമനികളില്‍ പിടിയ്ക്കുന്നതു തടയുന്നു. രക്തം കട്ട പിടിയ്ക്കുന്നതു തടയാനും ഇതിന് സാധിയ്ക്കും.

കൊളസ്ട്രോള്‍ കുറയ്ക്കും ഭക്ഷണങ്ങള്‍
ഒലീവ് ഓയിലില്‍ പോളിഫിനോളുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ തടയുന്നു.

കൊളസ്ട്രോള്‍ കുറയ്ക്കും ഭക്ഷണങ്ങള്‍
ബട്ടര്‍ ഫ്രൂട്ട് അഥവാ അവോക്കാഡോയിലെ മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡ്, ബീറ്റ സിസ്റ്റോസ്റ്റിറോള്‍ എന്നിവ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
