Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
താടിക്ക് ചില വ്യായാമങ്ങള്‍
വ്യായാമങ്ങളെ പറ്റി ആലോചിക്കുമ്പോഴേ ജിനംനേഷ്യത്തില് പോകുന്നതോ, ഓടുന്നതോ ആവും പലര്‍ക്കും ഓര്‍മ്മ വരുക. എന്നാല്‍ താടിക്ക് നല്കേണ്ടുന്ന വ്യായാമങ്ങളെക്കുറിച്ച് പലരും ചിന്തിക്കാറേയില്ല. ലളിതമായ ചില വ്യായാമങ്ങള്‍ താടിയെ കരുത്തുള്ളതാക്കുകയും ചര്‍മ്മത്തിലെ ചുളിവുകളും അയഞ്ഞ് തൂങ്ങലും ഇല്ലാതാക്കുകയും ചെയ്യും. കൂടാതെ മുഖത്തിന് തിളക്കവും ശോഭയും നല്‍കും.
ഉറപ്പുള്ള കീഴ്ത്താടി ആരോഗ്യം നിറഞ്ഞ ഒരു കാഴ്ചയാവും നല്‍കുക. പലരും ആദ്യമായി കണ്ടുമുട്ടുമ്പോള്‍ മുഖത്തിന്റെ ആകൃതി ഒരു വിലയിരുത്തലായി പരിഗണിക്കാറുണ്ട്. ആരോഗ്യം നിറഞ്ഞ ഒരു മുഖം മികച്ച അഭിപ്രായമാണ് ജനിപ്പിക്കുക. കീഴ്ത്താടിക്ക് താഴെ കൊഴുപ്പടിഞ്ഞ ഒരു മൂന്നാം താടി അനാരോഗ്യകരമായ ഒരു ജീവിത ശൈലിയെയാണ് കാണിക്കുന്നത്.

താടിക്ക് വേണ്ടിയുള്ള മിക്ക എക്സര്‍സൈസുകളും വളരെ ലളിതമാണെന്ന് മാത്രമല്ല അതിന് സഹായമായി വേണ്ടി വരുന്നത് കൈകകള്‍ മാത്രമാണ്. പതിവ് വ്യായാമങ്ങള്‍ക്ക് ശേഷം ഇവ ചെയ്യാവുന്നതാണ്. ഈ വ്യായാമങ്ങള്‍ വഴി മുഖത്തിന്റെ രൂപത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കും.
1. താടിയെല്ലിനുള്ള വ്യായാമം - ഇത് ചെയ്യാന്‍ നിവര്‍ന്ന് നിന്ന് മുന്നോട്ട് ദൃഷ്ടിയൂന്നുക. ചുണ്ടുകള്‍ ചേര്ത്തടയ്ക്കുക. ഈ വ്യായാമം ചെയ്യുമ്പോള്‍ വായ തുറക്കാന്‍ പാടില്ല. തുടര്‍ന്ന് സാധിക്കുന്നത്രയും സമ്മര്‍ദ്ധം വായക്ക് താഴെ താടിയില്‍ ഉണ്ടാക്കുക. മുഖത്തും ചുണ്ടിലും ചുളിവുകളുണ്ടാകാതെ വേണം ഇത് ചെയ്യാന്‍. കീഴ്ത്താടി അല്പം മുന്നോട്ട് നീട്ടി കൂടുതല്‍ സമ്മര്‍ദ്ധം ഉണ്ടാക്കുക. പത്തുമിനുട്ട് സമയം ഇത്തരത്തില്‍ തുടരുക.
2. താടി ഉയര്‍ത്തല്‍ - നട്ടെല്ല് നിവര്‍ത്തി ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുക. നിങ്ങള്‍ ചുവരിലേക്ക് നോക്കുന്ന വിധത്തില്‍ തല പിന്നിലേക്ക് തിരിക്കുക. ചുണ്ട് കൂട്ടിപ്പിടിച്ച് ചുമരില്‍ ചുംബിക്കുന്നതുപോലെ ഭാവിക്കുക. അഞ്ച് സെക്കന്‍ഡ് നേരം ഇത് തുടരാം. അഞ്ച് പത്ത് തവണ ഇത് ആവര്‍ത്തിക്കുക.
3. കഴുത്ത് തിരിക്കല്‍ - നട്ടെല്ല് നിവര്‍ത്തി ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുക. ശ്വസിക്കുന്നതിനൊപ്പം തല ചുമലില്‍ തട്ടുന്നത് വരെ തിരിക്കുക. ഒരു വശത്തേക്ക് മാത്രം നോക്കുക. നിശ്വാസത്തിനൊപ്പം തല താഴേക്ക് കുനിച്ച് നെഞ്ചില്‍ മുട്ടിക്കുക. വീണ്ടും ശ്വാസമെടുക്കുന്നതിനൊപ്പം തല ഉയര്‍ത്തി മറ്റേ ചുമലില്‍ തട്ടുന്ന വിധത്തില്‍ തിരിക്കുക.
4. ശ്വസനം - നട്ടെല്ല് നിവര്‍ത്തി ഇരിക്കുകയോ നില്‍ക്കുകയോ നില്ക്കുക. മൂക്കില്‍ കൂടി ഗാഡമായി ശ്വാസമെടുക്കുക. സാവധാനം ശ്വാസം പുറത്തേക്ക് വിടുക. ചുണ്ടുകള്‍ കൂട്ടിപ്പിടിച്ചിരിക്കണം. ശ്വാസമെടുക്കുമ്പോളും പുറത്തേക്ക് വിടുമ്പോളും താടികൊണ്ട് ചവക്കുമ്പോളുള്ളതുപോലെ ചലിപ്പിക്കുക. നിശ്വസിച്ചതിന് ശേഷം സാധ്യമായത്രയും വായ തുറക്കുക. ശബ്ധത്തോട് കൂടി വാ തുറന്ന് പിടിച്ച് ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുക. നാക്കിന്റെ തുമ്പ് താഴത്തെ പല്ലുകളുടെ പിന്നില്‍ സ്പര്‍ശിച്ചിരിക്കണം. ഇത് താടിക്ക് വിശ്രമം നല്‍കും. അഞ്ചാറ് തവണ ഇത് ആവര്‍ത്തിക്കുക.
5. പ്ലാറ്റിസ്മ വ്യായാമം - നട്ടെല്ല നിവര്‍ത്തി ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുക. ചുണ്ടുകള്‍ വലിച്ച് തുറന്ന് വായയുടെ കോണുകള്‍ താഴേക്കാക്കുക. വായ പതിയെ തുറന്ന് താടിയിലെ പേശി ചലിപ്പിക്കുക. ചുണ്ടുകള്‍ പല്ലിനോട് ചേര്‍ത്ത് പിടിച്ച് വായുടെ മൂലകള്‍ താഴേക്കാക്കുക. കീഴ്ത്താടി അഞ്ച് പത്ത് തവണ മുകളിലേക്കും താഴേക്കും ചലിപ്പിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
