Latest Updates
-
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം! -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ശുക്രന്റെ കന്നി രാശി മാറ്റം; പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കുക! -
തുലാം രാശിയിലേക്ക് ചന്ദ്രൻ: ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക പുരോഗതിയും
മരുന്നുകള്‍ ശരീരവണ്ണം കൂട്ടുമോ?
മരുന്നുകള്‍ കഴിച്ചാല്‍ വണ്ണം കൂടുമോ എന്ന ചോദ്യത്തിന് ഒറ്റവാക്കില്‍ ഉത്തരം വേണമെങ്കില്‍ അത് കൂടും എന്നുതന്നെയാണ്. എന്നാല്‍ എല്ലാ മരുന്നുകള്‍ക്കും ഇത് ബാധകമല്ല. മൈഗ്രെയ്ന്, മാനസികസമ്മര്‍ദ്ധം, വേദനാസംഹാരികള്‍ എന്നിവയൊക്കെ ശരീരവണ്ണം കൂടാന്‍ കാരണമാകാം.
സ്റ്റിറോയ്ഡ്സ്, മാനസിക രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ തുടങ്ങിയവയും തടികൂടാന്‍ കാരണമാകും.

പ്രമേഹം
പ്രമേഹത്തിന് ഉപയോഗിക്കുന്ന ഇന്‍സുലിനും, ചില ടാബ്ലറ്റുകളും തടികൂടാന്‍ കാരണമാകുന്നവയാണ്. എന്നാല്‍ എല്ലാ മരുന്നുകളെയും ഈ ഗണത്തില്‍ പെടുത്തേണ്ടതില്ല. തടികൂടാന്‍ കാരണമാകുന്ന ചില മരുന്നുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

അലര്‍ജി
ഡൈഫെന്ഹൈഡ്രാമൈന് അടങ്ങിയ അലര്‍ജി മരുന്നുകള്‍ മയക്കത്തിന് കാരണമാകുന്നവയാണ്. ചുമക്കുള്ള മരുന്നുകള്‍ മയക്കം ഉണ്ടാക്കുന്നത് പോലെയാണ് ഇത്. ഊര്ജ്ജസ്വലത കുറയ്ക്കുന്നവയാണിവ. ഡോക്ടറോട് പറഞ്ഞ് സൈര്ടെക് പോലുള്ള മരുന്നുകള്‍ ഉപയോഗിച്ച് ഈ പ്രശ്നം തടയാവുന്നതാണ്.

സ്ട്രെസ്
മാനസിക സമ്മര്‍ദ്ധത്തിന് കഴിക്കുന്ന മരുന്നുകള്‍ വിശപ്പ് വര്‍ദ്ധിപ്പിക്കുന്നവയാണ്. സൈക്കാട്രിസ്റ്റിനെ കാണുമ്പോള്‍ തടികൂടാന്‍ ഇടവരുത്താത്ത മരുന്നുകള്‍ ആവശ്യപ്പെടാം. സൈബാന്, വെല്ബര്ട്ടിന് പോലുള്ളവ ഉദാഹരണമാണ്.

ഗര്‍ഭനിരോധന ഗുളിക
ഗര്‍ഭനിരോധന ഗുളികകള്‍ക്ക് തടികൂട്ടാനുള്ള കഴിവുണ്ട്. കുറഞ്ഞ ഈസ്ട്രജനുള്ളവയും, പ്രോജെസ്റ്റിന്‍ പോലുളളവയുമായ മരുന്നുകള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.

സ്ലീപ്പിംഗ് പില്‍സ്
ഡൈഫെന്‍ ഹൈഡ്രാമൈന്, സോമിനെക്സ്, ടൈലെനോള്‍ തുടങ്ങിയ ഉറക്കമരുന്നുകള്‍ തടി വര്‍ദ്ധിക്കാന്‍ കാരണമാകും. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രമേ ഇത്തരം ഗുളികകള്‍ കഴിക്കാവൂ.

മൈഗ്രേയ്ന്
മൈഗ്രെയ്നുള്ള ഗുളികകള്‍ കഴിക്കുന്നത് വിശപ്പ് വര്‍ദ്ധിക്കുന്നതിനും തല്‍ഫലമായി തടികൂടാനും കാരണമാകും. ഡെപാകീന്, ഡെപാകോട്ട് തുടങ്ങിയ മരുന്നുകള്‍ ഒഴിവാക്കുകയും ശരീരഭാരം കൂട്ടാനിടയില്ലാത്ത മരുന്നുകള്‍ ഡോക്ടറോട് ആവശ്യപ്പെടുകയും ചെയ്യാം.

സ്റ്റിറോയ്ഡുകള്‍
മെഡിക്കല്‍ഷോപ്പുകളിലും മറ്റും ലഭിക്കുന്ന സ്റ്റിറോയ്ഡുകള്‍ കടുത്ത വിശപ്പ് ഉണ്ടാക്കുന്നവയാണ്. സ്റ്റിറോയ്ഡുകള്‍ നല്ല ദഹനം നല്കുന്നവയാണ്. അതിനാല്‍ ഇവ ഭക്ഷണം കഴിക്കുന്നത് വര്‍ദ്ധിപ്പിക്കുകയും തടി കൂടാന്‍ ഇടയാവുകയും ചെയ്യും. ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുക. കടുത്ത വേദനക്ക് പ്രെഡ്നിസോണ്‍ പോലുള്ള മരുന്നുകള്‍ ഡോക്ടര്‍ നല്‍കിയേക്കാം. അഥവാ അത്തരം മരുന്ന് കഴിക്കുന്നുവെങ്കില്‍ ഭക്ഷണത്തോടൊപ്പം വ്യായാമങ്ങളും ചെയ്യുക.

തടികൂടാനിട വരുത്താത്ത മരുന്നുകള്‍
മരുന്ന് ഉപയോഗിക്കാതെ നിവൃത്തിയില്ലെങ്കില്‍, അത് ആരോഗ്യത്തിന് അനിവാര്യമാണെങ്കില്‍ ഉപയോഗിക്കണം. എന്നാല്‍ ഡോക്ടറോട് തടികൂടാനിടവരുത്താത്ത മരുന്നുകള്‍ തരാന്‍ ആവശ്യപ്പെടാം. ചുമ, ജലദോഷം, ഫ്ലു, ചര്‍മ്മരോഗങ്ങള്‍ എന്നിവക്കുള്ള മരുന്നുകള്‍ തടികൂട്ടാനിടയില്ല.



Click it and Unblock the Notifications