Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
കര്പ്പൂരത്തിന് മരുന്നു ഗുണവും
കര്‍പ്പൂരം സാധാരണ പൂജകള്‍ക്കാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന് മരുന്നു ഗുണങ്ങളും ധാരാളമുണ്ട്. അസുഖങ്ങള്‍ക്കും ഒപ്പം ചര്‍മ പ്രശ്നങ്ങള്‍ക്കും ഇവ ഉപകാരപ്രദവുമാണ്.
ചുമയ്ക്കുള്ള നല്ലൊരു മരുന്നാണ് കര്‍പ്പൂരം. ഇത് വെള്ളത്തിലിട്ട് ആവി പിടിയ്ക്കുന്നത് ഗുണം ചെയ്യും. ഇങ്ങനെ ചെയ്യുമ്പോള്‍ ശ്വാസകോശത്തിന് ശ്വാസനാളത്തില്‍ ഒരു ആവരണമുണ്ടാകുന്നു. ഇത് ചുമയ്ക്കാനുള്ള തോന്നല്‍ കുറയ്ക്കും.
ന്യൂറോഡെര്‍മറ്റൈറ്റിസ് എന്നൊരു ചര്‍മരോഗമുണ്ട്. ചര്‍മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്ന ഒരു അവസ്ഥ. ഇതിന് നല്ലൊരു മരുന്നാണ് കര്‍പ്പൂരം. ഈ ഭാഗത്ത് കര്‍പ്പൂരം പൊടിച്ച് പുരട്ടാം.

ഫംഗസ് അണുബാധകള്‍ക്കും കര്‍പ്പൂരം മരുന്നായി ഉപയോഗിക്കാം. പ്രത്യേകിച്ച് ചര്‍മത്തിലും നഖങ്ങള്‍ക്കിടയിലും. കര്‍പ്പൂരം വെള്ളത്തില്‍ കലക്കി ഉപയോഗിച്ചാല്‍ മതിയാകും.
ആസ്തമ, വാതം തുടങ്ങിയ രോഗങ്ങള്‍ക്കും കര്‍പ്പൂരം നല്ലതു തന്നെ. വാതരോഗം കാരണമുള്ള സന്ധിവേദനകള്‍ക്ക് കര്‍പ്പൂരം വെള്ളത്തില്‍ കലക്കി പുരട്ടിയാല്‍ മതിയാകും.
മുഖക്കുരുവും ഇതു കാരണം വരുന്ന കലകളും മാറാനും കര്‍പ്പൂരം ഉപയോഗിക്കാം. ഫേസ്പായ്ക്കില്‍ ഒരു നുള്ളു കര്‍പ്പൂരം ചേര്‍ത്താല്‍ മതിയാകും. പ്രത്യേകിച്ച് അമിതമായ എണ്ണമയമുള്ള ചര്‍മത്തിന് ഇത് വളരെ നല്ലതാണ്. ഇത് ചര്‍മത്തില്‍ നിന്നും എണ്ണമയം നീക്കും.
തലയില്‍ എണ്ണ തേയ്ക്കുമ്പോള്‍ അല്പം കര്‍പ്പൂരം ചേര്‍ക്കുന്നത് നല്ല തണുപ്പു നല്‍കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
