Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ബോഡി മസാജ് തടി കുറയ്ക്കുമോ?
ബോഡി മസാജ് ശരീരത്തിന് ഉണര്‍വിനും ആരോഗ്യത്തിനുമായി പലരും ഉപയോഗിക്കുന്ന ഒരു രീതിയാണ്. മസാജ് തടി കുറയ്ക്കാന്‍ ഉപകരിക്കുമോയെന്നതാണ് ചോദ്യം.
ചില മസാജുകളുണ്ട്, കൊഴുപ്പു കളയാന്‍ സഹായിക്കുന്നവ. എന്നാല്‍ ഇവ ചേരുന്ന തരം എണ്ണകള്‍ ഉപയോഗിച്ചു ചെയ്താല്‍ മാത്രമേ ഗുണം ലഭിക്കുകയുള്ളൂ. വേണ്ട രീതിയില്‍ മസാജ് ചെയ്യുകയും വേണം.

ബോഡി മസാജ് ഏതൊക്കെ വഴിയിലാണ് തടി കുറയ്ക്കാന്‍ സഹായിക്കുകയെന്ന കാര്യം തിരിച്ചറിയണം.
ശരീരത്തിന്റെ മസിലുകളിലാണ് മസാജ് കൂടുതല്‍ ഗുണം ചെയ്യുന്നത്. ശരീരത്തിന് കൂടുതല്‍ വഴക്കം ലഭിക്കുകയാണ് ഇതു വഴി ലഭിക്കുന്ന പ്രയോജനം. ശരീരത്തിന് വഴക്കം ലഭിച്ചാല്‍ എളുപ്പത്തില്‍ കൂടുതല്‍ സമയം വ്യായാമം ചെയ്യാന്‍ സാധിക്കും.
മസാജ് ദഹനേന്ദ്രിയ വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തും. ഭക്ഷണം പെട്ടെന്ന് ദഹിക്കാന്‍ വഴിയൊരുക്കും. അപചയപ്രക്രിയ ശക്തിപ്പെടുത്തും. ഇവയെല്ലാം തടി കുറയാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ തന്നെ.
ബോഡി മസാജ് വഴി രക്തപ്രവാഹവും വര്‍ദ്ധിക്കും. ഇത് ശരീരത്തിലെ അപചയപ്രക്രിയ കൂടുതല്‍ ശക്തിപ്പെടുത്തും. തടി കുറയ്ക്കാന്‍ ഇതും ഒരു വഴിയാണ്.
മസിലുകള്‍ക്ക് കേടുണ്ടാകുമ്പോള്‍ ശരീരത്തില്‍ വടുക്കള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. മസാജ് മസിലുകളെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത്തരം വടുക്കളും മറ്റും ഒഴിവാക്കാം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് ഒഴിവാക്കാം.
സ്ട്രെസ് തടി കൂട്ടാനുള്ള ഒരു കാരണമാണ്. സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന മസാജുകളുണ്ട്. ഇവ ചെയ്യുന്നത് സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
