Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
രക്തദാനം അസുഖം തടയും
രക്തദാനം മഹാദാനമെന്ന് കേള്‍ക്കുമ്പോഴും ചിലരെങ്കിലും ഇതിന് മടിക്കാറുണ്ട്. ഇത് മറ്റുള്ളവരുടെ ജീവന് രക്ഷിക്കുമെന്ന് അറിയാമെങ്കിലും സ്വന്തം ശരീരത്തിലെ രക്തം കുറഞ്ഞു പോകുമോ, ഇതുകൊണ്ട് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമോ എന്ന ഭയമായിരിക്കും പലരെയും ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്.
എന്നാല്‍ രക്തദാനം ആരോഗ്യത്തിന് ചെയ്യുന്ന ഗുണങ്ങള്‍ പലതാണ്. ഇത്തരം ചില ഗുണങ്ങളെപ്പറ്റി അറിയൂ.
ശരീരത്തിലെ അയേണ്‍ ബാലന്‍സ് നില നിര്‍ത്താന്‍ രക്തദാനം സഹായിക്കും. ഇത് ഹൃദയാരോഗ്യത്തിന് നല്ലതുമാണ്. കാരണം ചിലരുടെ ശരീരത്തില്‍ അയേണ്‍ തോത് വളരെ കൂടുതലായിരിക്കും. ഇത് ഹൃദയത്തിന് നല്ലതല്ല. കാര്‍ഡിയോ വാസ്കുലാര്‍ രോഗങ്ങള്‍ തടയാന്‍ രക്തദാനം നല്ലാതാണെന്നര്ത്ഥം.
രക്തം സ്വീകരിക്കുന്നതിനു മുന്‍പ് ഡോക്ടര്‍ ആരോഗ്യസംബന്ധമായ ചെക്കപ്പുകള്‍ നടത്താറുണ്ട്. ഇത് പല രോഗങ്ങളും കണ്ടെത്താന്‍ സഹായിക്കുന്ന ഒന്നാണ്. ഇതുവഴി മെഡിക്കല്‍ ചെക്കപ്പ് നടത്തിയ ഗുണം ലഭിയ്ക്കും.
ക്യാന്‍സര്‍ സാധ്യത കുറയ്ക്കാനും രക്തദാനം സഹായിക്കും. അയേണ്‍ തോത് കൃത്യമായി നില നിര്‍ത്താന്‍ സഹായിക്കുന്നതു തന്നെ കാരണം. കോളന്‍, ലിവര്‍, ലംഗ്സ് തുടിയ ക്യാന്‍സര്‍ തടയാന്‍ ഇത് സഹായകമാണ്.
ബ്ലഡ് പ്രഷര്‍ നിയന്ത്രിക്കാനും രക്തദാനം സഹായിക്കും. രക്തത്തിലെ തോത് നിയന്ത്രിക്കുന്നതു വഴി ബിപി നിയനത്രിക്കാനും രക്തദാനം സഹായിക്കും.
കൊളസ്ട്രോള്‍ തോത് നില നിര്‍ത്താനും രക്തദാനം സഹായിക്കും. രക്തകോശങ്ങളില്‍ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളുമുണ്ട്. രക്തദാനത്തിലൂടെ കൊളസ്ട്രോള്‍ തോത് നിയന്ത്രിക്കാന്‍ സാധിയ്ക്കും.
രക്തം ദാനം ചെയ്യുമ്പോള്‍ നഷ്ടപ്പെട്ടു പോയ രക്തം ശരീരം 4-8 മണിക്കൂറുകള്‍ക്കുള്ളില്‍ പുനരുല്‍പാദിപ്പിക്കും. ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാന്‍ രക്തദാനം സഹായിക്കുമെന്നര്‍ത്ഥം.
രക്തദാനത്തിന്റെ ഗുണങ്ങള്‍ മനസിലായില്ലേ. ഇനി മടിക്കേണ്ട, രക്തദാനമെന്ന മഹാദാനത്തിന്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
