Latest Updates
-
'പഞ്ചസാരയില്ല', '100% പ്രകൃതിദത്തം': ഭക്ഷണപ്പൊതികളിലെ കബളിപ്പിക്കലുകൾക്കെതിരെ എഫ്.എസ്.എസ്.എ.ഐയുടെ കർശന മുന്നറിയിപ്പ് -
ഇന്ന് രവി യോഗം: കരിയറിൽ വൻ വിജയം നേടാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ജിമ്മിൽ പോകണ്ട, പട്ടിണി കിടക്കണ്ട! തടി കുറയ്ക്കാൻ രുജുത ദിവേക്കർ പറയുന്ന 3 ലളിത വഴികൾ -
വിംബിൾഡൺ ആവേശത്തിൽ ഉറക്കമൊഴിച്ചോ? രാവിലെ മുഖം വീർത്തിരിക്കാതിരിക്കാൻ ഈ ലളിത വിദ്യകൾ പരീക്ഷിക്കൂ -
മൃഗങ്ങൾ കടിച്ചാൽ മഞ്ഞൾപ്പൊടി പുരട്ടാറുണ്ടോ? ജീവൻ രക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
മുംബൈയിലെ റെഡ് അലർട്ട്: വീട്ടിലിരുന്ന് ടെസ്റ്റോസ്റ്റിറോൺ അളവ് കുത്തനെ ഉയർത്താൻ ഈ 4 വഴികൾ! -
കനത്ത മഴ: ഗർഭിണികളും പിസിഒഎസ് ഉള്ളവരും യാത്ര ചെയ്യുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
ആമസോൺ പ്രൈം ഡേ: തടി കുറയ്ക്കാൻ വീട്ടിലിരുന്ന് വ്യായാമം ചെയ്യാം; ഈ ഡീലുകൾ മിസ്സാക്കരുത്! -
ഡൽഹിയിലെ മഴക്കാലം; ചർമ്മവും മുടിയും അണുബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആകാശത്ത് വിസ്മയം! ശുക്രൻ ചിങ്ങം രാശിയിലേക്ക്; മകം നക്ഷത്രത്തിനരികിലെ ഈ അപൂർവ്വ കാഴ്ച മിസ്സാക്കരുത്
ശരിയായ ശരീരാകൃതി നിലനിര്‍ത്താന്‍
ശരീരത്തിന്റെ ശരിയായ ആകൃതി നില നിര്‍ത്തുകയെന്നത് ആരോഗ്യത്തിനും ഒപ്പം സൗന്ദര്യത്തിനും വളരെ പ്രധാനമാണ്. പലപ്പോഴും നമ്മുടെ ചില തെറ്റായ ശീലങ്ങളാണ് ശരീരാകൃതിയെ ബാധിയ്ക്കുന്നതും നടുവേദന പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ വരുത്തി വയ്ക്കുന്നതും.
ശരീരാകൃതി ശരിയായി നിലനിര്‍ത്താനുള്ള വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം.

നല്ല ശരീരാകൃതി വേണോ
തലയിണകള്‍ ധാരാളമായി ഉപയോഗിച്ച് തല ഉയര്ത്തിവക്കുന്നതോ താങ്ങലിന് അനുയോജ്യമല്ലാത്തതോ ആയ വസ്തുക്കള്‍ ഉപയോഗിക്കുന്നതും കഴുത്തിനും പുറത്തിനും ബുദ്ധിമുട്ടുണ്ടാക്കും. തലക്ക് നല്ല താങ്ങല് വേണമെങ്കിലും അത് നട്ടെല്ലിന് സമാന്തരമായിരിക്കണമെന്നാണ് ശാസ്ത്രം ആരോഗ്യവിദഗ്ദര് പറയുന്നത്.

നല്ല ശരീരാകൃതി വേണോ
വീട്ടുജോലി നല്ലൊരു വ്യായാമമാണ്. എന്നാല്‍ ഇത് തെറ്റായ രീതിയില്‍ ചെയ്യുന്നത് ഗുണത്തേക്കാളുപരി ദോഷം വരുത്തിവെക്കും. ഉദാഹരണത്തിന് വാക്വം ക്ലീനര്‍ കൈകാര്യം ചെയ്യുമ്പോള്‍ നിശ്ചലമായി നിന്ന് ചെയ്യാതെ കാലുകള്‍ ചലിപ്പിച്ച് ചെയ്യുക. ഓര്‍ക്കുക അരക്കെട്ടല്ല ചലിപ്പിക്കേണ്ടത്.

നല്ല ശരീരാകൃതി വേണോ
പുറംവേദനക്കുള്ള ഒരു പ്രധാന കാരണമാണ് തുമ്മല്‍. ഇതിനെ ഒസ്റ്റിയോപാത്ത്സ് എന്നാണ് വിളിക്കുന്നത്. തുമ്മല്‍ മൂലമുണ്ടാകുന്ന പെട്ടെന്നുള്ള ചലനം പുറത്തിലും കഴുത്തിലും വേദനക്ക് കാരണമാകുന്നു. തുമ്മല്‍ വരുമ്പോഴുള്ള ശക്തി കാലില്‍ മാത്രമായി സംഭരിക്കാനായി ആ സമയത്ത് മുട്ടു വളച്ച് നില്‍ക്കുന്നത് ഇത് പരിഹരിക്കാം.

നല്ല ശരീരാകൃതി വേണോ
ഹൈഹീല്‍ ചെരിപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ പാദത്തിന്റെ മുന്‍ വശത്തേക്ക് മുഴുവന്‍ ഭാരവും ചെലുത്തേണ്ടി വരുന്നു. ഇത് നിങ്ങളുടെ നില്പിനെ ബാധിക്കുകയും പെല്‍വിസിലും പുറത്തിനും കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു. അകം മൃദുവായ ചെരുപ്പ് ഇടുന്നത് സ്ട്രെസ്സ് കുറക്കുന്നതിന് സഹായിക്കും.

നല്ല ശരീരാകൃതി വേണോ
ടിവിക്ക് മുന്നില്‍ അധികനേരം ഇരിക്കുന്നത്, പ്രത്യേകിച്ച് കുഷ്യനുള്ള സോഫയിലിരിക്കുമ്പോള്‍ പുറത്തിന് വേദന ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഡൈനിങ് റൂമിലിടുന്ന തരത്തിലുള്ള കസേരകളിലിരുന്ന് ടി.വി കാണുന്നതാണ് ഉചിതം. കാല്‍മുട്ടുകള്‍ ഒരു പരിധിയില്‍ കൂടുതല്‍ ഉയര്‍ന്നു വരുന്ന രീതിയില്‍ ഇരിക്കുന്നത് നല്ലതല്ല.

നല്ല ശരീരാകൃതി വേണോ
വന്‍ ഭാരം ഉയര്‍ത്തുന്നതിനേക്കാളും കൂടുതല്‍ ദോഷം ചെയ്യുന്നവയാണ് കമ്പ്യൂട്ടര്‍ കീബോര്ഡുമായിട്ടുള്ള ജോലികള്‍. എപ്പോഴും കസേരയുടെ പിന്‍ഭാഗത്തേക്ക് ചേര്‍ന്നിരിക്കാന്‍ ശ്രമിക്കുക. ഇങ്ങനെയിരുന്നാല് നടുവിന് ഉണ്ടാവുന്ന റ പൊസിഷന്‍ ഒഴിവാവുകയും യഥാര്‍ഥ ഇരുത്ത നില കൈവരിക്കാനാവുകയും ചെയ്യും.

നല്ല ശരീരാകൃതി വേണോ
നിങ്ങളുടെ പാദങ്ങള്‍ തറയില്‍ പരത്തിവക്കാന് ശ്രദ്ധിക്കുക. കണ്ണുകള്‍ സ്ക്രീനിന്റെ മുകള്‍ വശവുമായി ലെവലായി ഇരിക്കണം. ആവര്‍ത്തിച്ചുവരുന്ന മൌസ് ഉപയോഗം മൂലമുണ്ടാകുന്ന ബുദ്ധിമുട്ട് ഇല്ലാതിരിക്കാന്‍ നിങ്ങളുടെ ലാപുമായി കുറച്ച് സമയം പുറത്ത് ചിലവഴിക്കുക. ശക്തമായി ചുമല് വളക്കുക, മുന്നോട്ടും പിന്നോട്ടും ഇത് ആവര്‍ത്തിക്കുക. പത്ത് സെക്കന്റോളം ഇങ്ങനെ നില്ക്കുക. ഇത് പത്ത് തവണ ആവര്‍ത്തിക്കുക.

നല്ല ശരീരാകൃതി വേണോ
ഇരുന്ന് ജോലി ചെയ്യുമ്പോള്‍ ഫോണ്‍ എടുക്കുന്നതിന് പുറം പരമാവധി വളക്കേണ്ടിവരും. ചെവിയിലും ചുമലിലുമായി ഫോണ്‍ വച്ച് ടൈപ്പ് ചെയ്യുന്ന രീതി ഒഴിവാക്കുക. ഇത് കഴുത്തിനെയും ചുമലിനെയും ബാധിക്കും.

നല്ല ശരീരാകൃതി വേണോ
അപകടങ്ങളുണ്ടാകുമ്പോള്‍ സുരക്ഷിതമായിരിക്കുന്ന രീതിയില്‍ സീറ്റിന്റെ കുഷ്യന് ക്രമീകരിക്കുക. റിയര്‍ വ്യൂ കണ്ണാടി കാണാനുതകുന്ന രീതിയിലായിരിക്കണം ഇരിപ്പ്. ട്രാഫിക് ലൈറ്റുകളില്‍ നിര്‍ത്തുമ്പോള്‍ വയര്‍ നിവര്‍ത്തുന്നത് നല്ലതായിരിക്കും.

നല്ല ശരീരാകൃതി വേണോ
എല്ലാ മസില് ഗ്രൂപ്പുകളും ദിവസവും 15 മുതല്‍ 30 സെക്കന്റുവരെ നിവര്‍ത്തുന്നത് നന്നായിരിക്കും. പുറം വളച്ച് നിങ്ങളുടെ കാല്പാദങ്ങളില് തൊടാനായാല്‍ നിങ്ങള്‍ ഫ്ലെക്സിബിളായി എന്ന് അര്‍ഥമാകുന്നില്ല. മുന്നോട്ടും പിന്നോട്ടും ഇടത്തേക്കും വലത്തേക്കും ഇരുവശങ്ങളിലേക്ക് ചലിച്ചും വ്യായാമം ചെയ്യണം. ഇത് നിന്നും ഇരുന്നും കിടന്നും ആവര്‍ത്തിക്കേണ്ടതുണ്ട്.



Click it and Unblock the Notifications