Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ആരോഗ്യത്തിനു നല്ല 'ദുശീല'ങ്ങള്
ആരോഗ്യത്തിന് നല്ല ഭക്ഷണം മാത്രം പോര, നല്ല ശീലങ്ങളും പ്രധാനമാണെന്ന കാര്യം എല്ലാവര്ക്കും അറിയുന്നതു തന്നെയായിരിക്കും. ഇതുകൊണ്ടാണ് ചെറുപ്പത്തിലേ ദുശീലങ്ങള്‍ ശീലക്കാതിരിക്കാന് നാം പഠിയ്ക്കുന്നതും പഠിപ്പിയ്ക്കുന്നതും.
ആരോഗ്യത്തിന് ദോഷം ചെയ്യുന്ന ചില ദുശീലങ്ങളുണ്ട്. എന്നാല്‍ ചീത്ത ശീലങ്ങളെന്ന ഗണത്തില്‍ പെടുന്ന ചില ശീലങ്ങളാകട്ടെ, ആരോഗ്യത്തിന് നല്ലതെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ആരോഗ്യത്തെ സഹായിക്കുന്ന ചില ദുശീലങ്ങളെപ്പറ്റി അറിയൂ,

നഖം കടിയ്ക്കുക
നഖം കടിയ്ക്കുന്നതു നല്ല ശീലമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഇത് രോഗാണുക്കള്‍ ശരീരത്തിനുള്ളില്‍ കടക്കാന്‍ അനുവദിക്കുമെന്നതാണ് കാരണം. എന്നാല്‍ നഖം കടിയ്ക്കുമ്പോള്‍ ഇതിലെ രോഗാണുക്കളെ എതിര്‍ക്കാനുള്ള സ്വാഭാവികമായ കഴിവ് ശരീരം നേടുന്നു. അതായത് ശരീരത്തിന് ഇത്തരം രോഗാണുക്കള്‍ക്കെതിരായ പ്രതിരോധശേഷി ലഭിയ്ക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഗ്യാസ് പോകുന്നത്
വയറ്റിലെ ഗ്യാസ് ആര്‍ക്കും സുഖകരമായ അനുഭവമാകില്ല. ഗ്യാസ് കീഴ്ശ്വാസമായി പോകുന്നത് നാണക്കേടാണെന്നു തന്നെയായിരിക്കും എല്ലാവരും കരുതുന്നതും. എന്നാല്‍ ഈ രീതിയില്‍ ഗ്യാസ് പോകുന്നത് വയറിന് നല്ലതാണ്. അല്ലാത്ത പക്ഷം ഗ്യാസ് ശരീരത്തില്‍ തങ്ങിനിന്ന് വയറ്റില്‍ അസ്വസ്ഥതയുണ്ടാകും.

കൈവിരലുകള്‍ ഞൊട്ടുന്നത്
കൈവിരലുകള്‍ ഞൊട്ടുന്നതും പലര്‍ക്കും അരോചകമായിരിക്കും. എന്നാലിത് കൈവിരലുകള്‍ക്ക് ചലനശേഷി നല്കുന്ന ഒന്നാണ്. കൈവിരലിലെ സന്ധികള്‍ക്ക് അനായാസം ചലിക്കാനുള്ള കഴിവു നല്കുന്ന ഒന്ന്.

തുപ്പുക
തുപ്പുന്നതും തീര്‍ച്ചയായും ദുശീലങ്ങളുടെ കണക്കില്‍ പെട്ട ഒന്നു തന്നെ. എന്നാല്‍ ഈ ശീലം തടസമില്ലതെ ശ്വസിയ്ക്കുവാന്‍ സഹായിക്കും. തുപ്പുന്നതു വഴി ശരീരം കൂടുതല്‍ ദഹനരസങ്ങള്‍ ഉല്പാദിപ്പിക്കുകയും ചെയ്യും. ദഹനേന്ദ്രിയ വ്യവസ്ഥ കൂടുതല്‍ നല്ല രീതിയില്‍ പ്രവര്‍ത്തിയ്ക്കും.

തെരുപ്പിടിയ്ക്കുക
എപ്പോഴും തെരുപ്പിടിയ്ക്കുന്ന സ്വാഭാവമുള്ളവരുണ്ട്. കയ്യും കാലും അടങ്ങിയിരിക്കില്ല എന്നു വേണമെങ്കില്‍ പറയാം. ഇത് മറ്റുള്ളവര്‍ക്കു പലപ്പോഴും അലോസരമുണ്ടാക്കുമെങ്കിലും ഇങ്ങനെ ചെയ്യുന്നവരുടെ തലച്ചോര്‍ എപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും.

അമിത ഉറക്കം
ആവശ്യത്തിനുറങ്ങാത്ത പോലെ അമിതമായ ഉറക്കവും ദുശീലമാണെന്നാണ് പൊതുവെ കരുതിപ്പോകുന്നത്. എന്നാല്‍ ആഴ്ചയില്‍ ഒരു ദിവസമൊക്കെ ഇങ്ങനെ ഉറങ്ങുന്നത് ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

കിടക്കത്തില് ഭക്ഷണം
കിടക്കത്തില് ഇരുന്നു ഭക്ഷണം കഴിയ്ക്കാന്‍ പാടില്ലെന്നു പറയും. എന്നാല്‍ ഇങ്ങനെയിരുന്നു കഴിയ്ക്കുമ്പോള്‍ ശരീരത്തിന് കൂടുതല്‍ വിശ്രമം ലഭിയ്ക്കും. കൂടുതല്‍ സമാധാനമായി ഭക്ഷണം കഴിയ്ക്കാനും ദഹനം നടക്കാനും ഇത് സഹായിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. എന്നാല്‍ കിടന്നു കൊണ്ടല്ല, തലയിണയില്‍ ചാരി നിവര്‍ന്നിരുന്നു കഴിയ്ക്കണമെന്നു മാത്രം.

വ്യായാമം ഒഴിവാക്കുന്നത്
ദിവസവും വ്യയാമം ചെയ്യുന്നത് ആരോഗ്യത്തിനു നല്ലതുതന്നെ. എന്നാല്‍ ഇതിനിടെ ഒരു ദിവസം വ്യയാമം ഒഴിവാക്കുന്നതു നല്ലതാണത്രെ. മസിലുകള്‍ക്ക് കേടുപാടു തീര്‍ക്കാനുള്ള സമയം ഇതില്‍ നിന്നും ലഭിയ്ക്കും.

ഏമ്പക്കം
ഏമ്പക്കവും മറ്റുള്ളവര്‍ക്ക് അരോചകത്വമുണ്ടാക്കുന്ന ഒരു ശീലം തന്നെ. എന്നാല്‍ ഗ്യാസ് പുറത്തു കളയാനുള്ള ഒരു ശാരീരിക പ്രക്രിയയാണിത്. ഇത് തടഞ്ഞു നിര്‍ത്തുന്നത് ആരോഗ്യത്തിനു നല്ലതല്ല.

ച്യൂയിംഗ് ഗം
ച്യൂയിംഗ് ഗം ചവയക്കുന്നതും പലര്‍ക്കുമുള്ള സ്വഭാവമാണ്. പലര്‍ക്കും ഇത് ദുശീലമെന്നു തോന്നുമെങ്കിലും വിശപ്പു കുറയ്ക്കാനും തലച്ചോര്‍ എപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കാനും ഈ ശീലം സഹായിക്കും.



Click it and Unblock the Notifications
