Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ജോലിസമയത്തെ പുറംവേദന
ആധുനിക കാലത്ത് പുറംവേദന എന്നത് സർവ്വസാധാരണമായി മാറിയിരിക്കുകയാണ്. കെട്ടിട നിർമ്മാണം, ഫാക്ടറി, നഴ്സിംഗ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കൊപ്പം ഓഫീസ് ജോലി ചെയ്യുന്നവരിലും ഇക്കാലത്ത് പുറംവേദന കണ്ടുവരുന്നുണ്ട്.
ജോലിസമയത്ത് പുറംവേദന ഉണ്ടാകുമ്പോൾ ജോലിയിൽ ശ്രദ്ധകേന്ദ്രീകരിക്കുക എന്നത് വളരെ ബുദ്ധിമുട്ടായിരിക്കും. ജോലിസമയത്ത് അനുഭവപ്പെടുന്ന പുറംവേദനയെ കുറിച്ചുള്ള വിവരങ്ങളാണ് താഴെകൊടുത്തിരിക്കുന്നത്.

പുറംവേദനയുടെ കാരണങ്ങൾ
ആവർത്തനം
ഒരേ ജോലിതന്നെ വീണ്ടും വീണ്ടും ചെയ്യുന്നത് മുറിവുകളുണ്ടാവുന്നതിനും മസിലുകൾക്ക് ക്ഷതം സംഭവിക്കുന്നതിനും കാരണമാകും. പ്രത്യേകിച്ച് നിങ്ങളുടെ പരിധിക്കപ്പുറം ശരീരം വളയുകയും തിരിയുകയും ചെയ്യുന്ന രീതിയിലുള്ള ജോലികളാണെങ്കിൽ പുറംവേദനക്കുള്ള സാധ്യത വളരെ കൂടുതലാണ്.
ബലപ്രയോഗം
ജോലിസമയത്ത് ഭാരമേറിയ വസ്തുക്കൾ ഉയർത്തുകയോ നീക്കുകയോ ചെയ്യുമ്പോൾ നട്ടെല്ല് കൂടുതലായി ബലപ്രയോഗത്തിന് വിധേയമാകും. ഇത് പുറംവേദനയ്ക്ക് വഴിയൊരുക്കും.
സമ്മർദം
ജോലിസമയത്ത് ശരീരത്തിന്‍റെ പുറംഭാഗത്ത് കൂടുതൽ സമ്മർദം ഉണ്ടാവുകയാണെങ്കിൽ മസിലുകളുടെ അയവ് നഷ്ടപ്പെടുകയും അത് പുറംവേദനയെ കൂടുതൽ വഷളാക്കുകയും ചെയ്യും.
തെറ്റായ ശാരീരിക പ്രവർത്തനങ്ങൾ
ശരീരത്തിന്‍റെ സ്വാഭാവിക രീതികൾക്ക് ചേരാത്തവിധം സമ്മർദം ശരീരത്തിനുമേൽ ചെലുത്തുന്നത് മസിലുകൾക്ക് ക്ഷതം സംഭവിക്കുന്നതിനും പുറംവേദന ഉണ്ടാവാനും കാരണമാകും.
പുറംവേദന എങ്ങനെ ഒഴിവാക്കാം
പുറംവേദന കുറയ്ക്കുന്നതിനായി ദിവസേന കുറച്ച് ശാരീരിക വ്യായാമങ്ങളിൽ ഏർപ്പെടുക. ചുരുങ്ങിയത് അരമണിക്കൂറെങ്കിലും നടക്കുക. നീന്തൽ, ജോഗിങ്ങ്, ശരീരം മടക്കിനിവർത്തുന്ന വ്യായാമങ്ങൾ, യോഗ തുടങ്ങിയവയും നല്ലതാണ്.
ദീർഘനേരം ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവർ നട്ടെല്ല് നിവർത്തി ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇടയ്ക്കിടെ ബ്രേക്ക് എടുത്ത് അല്പദൂരം നടക്കുകയുമാകാം. അതുപോലെ ദീർഘനേരം കാലിൽ നിൽക്കേണ്ടി വരുന്ന ജോലികൾ ചെയ്യുന്നവർ ഇടയ്ക്ക് കാലുകൾ അല്പം ഉയർന്നിരിക്കുന്ന എന്തിനെങ്കിലും മുകളിൽ വെച്ച് വിശ്രമിക്കുക.
ഭാരമുള്ള സാധനങ്ങൾ എടുത്ത് ഉയർത്തുമ്പോഴും പ്രത്യേക ശ്രദ്ധ വേണം. ഭാരം കാൽമുട്ടുകളിൽ കൂടി ബാലൻസ് ചെയ്ത ശേഷം മാത്രമേ വസ്തുക്കൾ ഉയർത്താവൂ. ശരീരത്തിന് ഒരു പരിധിക്കപ്പുറം ബുദ്ധിമുട്ടുണ്ടാക്കുന്ന സാധനങ്ങൾ എടുത്ത് ഉയർത്തുകയും ചെയ്യരുത്. അനാവശ്യമായി ശരീരം വളക്കുന്നതും തിരിക്കുന്നതുമൊക്കെ ഒഴിവാക്കുകയും വേണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
