Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
ദേഷ്യം വരുത്തും ആരോഗ്യപ്രശ്നങ്ങള്
മനുഷ്യര് പല പ്രകൃതക്കാരാണ്. ചിലര് പെട്ടെന്ന് ദേഷ്യം വരുന്ന കൂട്ടത്തിലായിരിക്കും. ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് ദേഷ്യപ്പെടുന്നവര്.
ഇങ്ങനെയുള്ള ദേഷ്യക്കാര് മറ്റുള്ളവരെ പലപ്പോഴും വെറുപ്പിക്കും. എന്നാല് ഇതിനേക്കാളേറെ അവനവന്റെ ആരോഗ്യത്തെ കൂടുതല് പ്രശ്നത്തിലാക്കുകയാണ് ഇവര് ചെയ്യുന്നത്.
ദേഷ്യം ഒരാളുടെ ശാരീരിക, മാനസിക ആരോഗ്യത്തെ പല രീതിയിലും ബാധിയ്ക്കുന്നുണ്ട്.

ദേഷ്യം വരുത്തും ആരോഗ്യപ്രശ്നങ്ങള്
ദേഷ്യം സ്ട്രെസിനുള്ള ഒരു പ്രധാന കാരണമാണ്. ദേഷ്യപ്പെടുമ്പോള് കൂടുതല് സ്ട്രെസുണ്ടാകുകയാണ് ചെയ്യുന്നത്.

ദേഷ്യം വരുത്തും ആരോഗ്യപ്രശ്നങ്ങള്
ദേഷ്യം കാരണമുണ്ടാകുന്ന സ്ട്രെസ് ഡിപ്രഷന്, പ്രമേഹം തുടങ്ങിയ പ്രശ്നങ്ങള് വരുത്തി വയ്ക്കും. ഒരാളെ ജീവിതകാലം മുഴുവന് പിന്തുടരുന്ന അസുഖങ്ങളാണിവ.

ദേഷ്യം വരുത്തും ആരോഗ്യപ്രശ്നങ്ങള്
ഹൃദയാഘാതത്തിനും ദേഷ്യം കാരണമാകുമെന്നു തെളിഞ്ഞിട്ടുണ്ട്. ഹൈ ബിപിയാണ് പലപ്പോഴും ഇതിന് കാരണമാകുക. ഹൃദയപ്രശ്നങ്ങള് ഉള്ളവര് പ്രത്യേകിച്ചും ദേഷ്യപ്പെടാതിരിക്കുന്നതാണ് നല്ലത്.

ദേഷ്യം വരുത്തും ആരോഗ്യപ്രശ്നങ്ങള്
ദേഷ്യം ഒരാളുടെ ബ്ലഡ് പ്രഷര് ഉയര്ത്തുമെന്ന കാര്യം എടുത്തു പറയേണ്ടതില്ലല്ലോ. ഹൈ ബിപി ഹൃദയത്തിനു തന്നെ ദോഷമാണ്. തലച്ചോറിനും ഇത് ദോഷം വരുത്തും.

ദേഷ്യം വരുത്തും ആരോഗ്യപ്രശ്നങ്ങള്
ആമാശത്തിന്റെ പ്രവര്ത്തനങ്ങളേയും ദേഷ്യം ബാധിയ്ക്കും. ദഹനപ്രശ്നം, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാകുകയും ചെയ്തും.

ദേഷ്യം വരുത്തും ആരോഗ്യപ്രശ്നങ്ങള്
ചിലരില് ദേഷ്യം ചര്മപ്രശ്നങ്ങളുണ്ടാക്കും. ചര്മത്തില് ചൊറിച്ചില്പോലുള്ള പ്രശ്നങ്ങള്. ദേഷ്യം അടക്കുമ്പോള് ഹോര്മോണ് പ്രശ്നങ്ങളുണ്ടാകുന്നതാണ് ഇതിന് കാരണം.

ദേഷ്യം വരുത്തും ആരോഗ്യപ്രശ്നങ്ങള്
ദേഷ്യപ്പെടുന്നത് തലവേദന വരുത്തി വയ്ക്കും. ഇത് തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെ ബാധിയ്ക്കുന്നതാണ് കാരണം. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുമ്പോള് തലേവേദനയുണ്ടാകും.

ദേഷ്യം വരുത്തും ആരോഗ്യപ്രശ്നങ്ങള്
ആസ്തമ പോലുള്ള പ്രശ്നങ്ങളുള്ളവര് ദേഷ്യപ്പെടുമ്പോള് ചിലപ്പോള് ശ്വസനപ്രശ്നങ്ങളുണ്ടാകുന്നതും സാധാരണം. ദേഷ്യവും ആസ്തമ വരാനുള്ള ഒരു കാരണം തന്നെയാണ്.

ദേഷ്യം വരുത്തും ആരോഗ്യപ്രശ്നങ്ങള്
സ്ത്രീകളില് ലൈംഗികമരവിപ്പിനും പുരുഷന്മാരില് ഉദ്ധാരണപ്രശ്നങ്ങള്ക്കും ദേഷ്യം വഴിയൊരുക്കും.

ദേഷ്യം വരുത്തും ആരോഗ്യപ്രശ്നങ്ങള്
ദേഷ്യം ബിപി വളരെ കൂട്ടുമ്പോള് രക്തധമനികളില് ആഘാതമേല്ക്കാന് സാധ്യതയുണ്ട്. ഇത് മസ്തിഷ്കാഘാതം പോലുള്ള പ്രശ്നങ്ങള്ക്ക് കാരണമാകും.

ദേഷ്യം വരുത്തും ആരോഗ്യപ്രശ്നങ്ങള്
ദേഷ്യം ഉറക്കക്കുറവ് വരുത്തുന്നതാണ് മറ്റൊരു കാര്യം. ദേഷ്യം വരുമ്പോള് ശരീരത്തിലെ ഹോര്മോണ് സംതുലിതാവസ്ഥയില് വ്യതിയാനമുണ്ടാകും. ഇത് ഉറക്കുറവ് വരുത്തി വയ്ക്കും.



Click it and Unblock the Notifications
