Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
അസിഡിറ്റി, ചില അസാധാരണ ലക്ഷണങ്ങള്‍
ഗ്യാസ്, അസിഡിറ്റി തുടങ്ങിയവ മിക്കവാറും പേരെ അലട്ടുന്ന ഒന്നാണ്. ഇത്തരം അസ്വസ്ഥകള്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും അനുഭവിക്കാത്തവര്‍ വളരെ ചുരുക്കമാണ്.
നെഞ്ചെരിച്ചില്‍, വയറുവേദന, വയറിന് കനം തോന്നുക തുടങ്ങിയവയാണ് സാധാരണ അസിഡിറ്റി ലക്ഷണമെന്നു പറയാം. എന്നാല്‍ ഇതല്ലാതെയും ചില അസിഡിറ്റി ലക്ഷണങ്ങളുണ്ട്.

അസിഡിറ്റി, ചില അസാധാരണ ലക്ഷണങ്ങള്‍
തികട്ടി വരുന്നത് അസിഡിറ്റിയുടെ ഒരു ലക്ഷണമാണ്. ഈസോഫാഗസിലേക്ക് ഗ്യാസും ഭക്ഷണവും തിരിച്ചുവരുമ്പോഴാണ് ഇതുണ്ടാകുന്നത്.

അസിഡിറ്റി, ചില അസാധാരണ ലക്ഷണങ്ങള്‍
തൊണ്ടവേദന കോള്‍ഡിന്റെ ലക്ഷണമായാണ് പൊതുവെ കണക്കാക്കാറ്. എന്നാല്‍ ഇത് ദഹനപ്രശ്നങ്ങള്‍ കാരണവുമുണ്ടാകാം. ഭക്ഷണത്തിനു ശേഷമായിരിക്കും ഇത്തരം തൊണ്ടവേദനയുണ്ടാകുക.

അസിഡിറ്റി, ചില അസാധാരണ ലക്ഷണങ്ങള്‍
മനംപിരട്ടല്‍, പ്രത്യേകിച്ച് ഭക്ഷണം കഴിച്ച ശേഷമുണ്ടാകുന്ന മനം പിരട്ടല്‍ അസിഡിറ്റി ലക്ഷണമായിരിക്കും.

അസിഡിറ്റി, ചില അസാധാരണ ലക്ഷണങ്ങള്‍
അസിഡിറ്റി ഇടയ്ക്കിടെ വായില്‍ കയ്പുമുണ്ടാക്കും. വയറ്റിലെ ഗ്യാസിനു കാരണമാകുന്ന ആസിഡ് വായിലേക്കു വരുന്നതാണ് ഇതിനു കാരണം.

അസിഡിറ്റി, ചില അസാധാരണ ലക്ഷണങ്ങള്‍
അസിഡിറ്റിയും ഗ്യാസും നെഞ്ചുവേദനയുമുണ്ടാക്കാം. ഇത്തരം നെഞ്ചുവേദന പലപ്പോഴും ഹൃദയാഘാതമായി തെറ്റിദ്ധരിക്കപ്പെടാറുമുണ്ട്.

അസിഡിറ്റി, ചില അസാധാരണ ലക്ഷണങ്ങള്‍
അസിഡിറ്റി നടക്കുമ്പോഴും എന്തെങ്കിലു ചെയ്തുകൊണ്ടിരിയ്ക്കുമ്പോഴും അനുഭവപ്പെടുന്നതിനേക്കാള്‍ കൂടുതലായിരിക്കും വിശ്രമിയ്ക്കുമ്പോഴുണ്ടാവുക. ഭക്ഷണത്തിനു ശേഷം കിടക്കുമ്പോഴോ ഇരിയ്ക്കുമ്പോഴോ ഇത്തരം അസ്വസ്ഥതകള്‍ വര്‍ദ്ധിയ്ക്കും.

അസിഡിറ്റി, ചില അസാധാരണ ലക്ഷണങ്ങള്‍
അസിഡിറ്റി ചിലപ്പോള്‍ ചുമയും ശ്വസനപ്രശ്നങ്ങളുമുണ്ടാക്കും. അസിഡിറ്റി ലംഗ്സിലേക്കു കടക്കുമ്പോഴാണ് ഇങ്ങനെ സംഭവിയ്ക്കുന്നത്.

അസിഡിറ്റി, ചില അസാധാരണ ലക്ഷണങ്ങള്‍
അസിഡിറ്റി ചിലപ്പോഴൊക്കെ ആസ്തമയായും പ്രത്യക്ഷപ്പെടാം. അസിഡിറ്റി ശ്വാസനാളത്തെ ബാധിയ്ക്കുന്നതാണ് ഇത്ിന് കാരണം.

അസിഡിറ്റി, ചില അസാധാരണ ലക്ഷണങ്ങള്‍
അസിഡിറ്റിയും ഗ്യാസും ഈസോഫാഗസി്ന്റെ അടിഭാഗത്തെ വിസ്താരം കുറയ്ക്കും. ഇത് ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കും.

അസിഡിറ്റി, ചില അസാധാരണ ലക്ഷണങ്ങള്‍
വായില്‍ എപ്പോഴും ഉമിനീരുണ്ടായിക്കൊണ്ടിരിയ്ക്കുന്നത് അസിഡിറ്റിയുടെ മറ്റൊരു ലക്ഷണമാണ്. ഭക്ഷ്യനാളിയിലെ അസ്വസ്ഥത ഒഴിവാക്കാന്‍ ശരീരം കണ്ടുപിടിയ്ക്കുന്ന ഒരു സ്വാഭാവിക മാര്‍ഗമാണിത്.



Click it and Unblock the Notifications
