Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഹാങ് ഓവര്‍ മാറ്റാന്‍ ചില വഴികള്‍
നിങ്ങളൊരു സ്ഥിരം മദ്യപാനിയോ, അല്ലെങ്കില്‍ വല്ലപ്പോഴും മാത്രം മദ്യപിക്കുന്ന ആളോ ആണോ? എന്തായാലും ഹാങ് ഓവര്‍ എന്നത് നിങ്ങള്‍ക്ക് അനുഭവപ്പെട്ടേക്കാം.
ഹാങ് ഓവര്‍ നിങ്ങളുടെ നിങ്ങളുടെ ജീവിതചര്യയാകെ തെറ്റിക്കുന്ന വിധത്തില്‍ ബാധിച്ചേക്കാം. പലപ്പോഴും ഹാങ് ഓവറില്‍ നിന്ന് രക്ഷപെടാന്‍ മരുന്നുകള്‍ ഉപയോഗിക്കേണ്ടതായി വരാം. എന്നാല്‍ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ചെയ്യാവുന്ന ചില ഹാങ് ഓവര്‍ പരിഹാരമാര്‍ഗ്ഗങ്ങളുണ്ട്. അതില്‍ ചിലത് ഇവിടെ പറയുന്നു.

ഹാങ് ഓവര്‍ മാറ്റാന്‍ ചില വഴികള്‍
ഇന്ന് മിക്കവാറും സൂപ്പര്‍ മാര്‍ക്കറ്റുകളിലും വൈറ്റമിന്‍ ഡ്രിങ്കുകള്‍ ലഭ്യമാണ്. ഇത്തരം ഡ്രിങ്കുകള്‍ ഏതാനും ബോട്ടില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക. വിറ്റാമിന്‍ ബി, സി പോലുള്ള വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിനുകളാണ് ഇവയില്‍ അടങ്ങിയിരിക്കുന്നത്. ഇത് പെട്ടന്ന് ഹാങ് ഓവര്‍ മാറ്റാന്‍ സഹായിക്കും. ശ്രദ്ധിക്കേണ്ടുന്ന കാര്യം ഡ്രിങ്കില്‍ അധികം പഞ്ചസാര അടങ്ങിയിട്ടില്ലെന്ന് ഉറപ്പ് വരുത്തുകയാണ്. കൂടുതല്‍ ജലാംശം ശരീരത്തിലെത്താന്‍ ഇവയില്‍ അല്പം വെള്ളം ചേര്‍ത്തും കുടിക്കാം.

ഹാങ് ഓവര്‍ മാറ്റാന്‍ ചില വഴികള്‍
ഹാങ് ഓവറിന് വീട്ടില്‍ ഉപയോഗിക്കാവുന്ന ഏറ്റവും എളുപ്പമുള്ള ഉപാധിയാണ് ഓറഞ്ച് ജ്യൂസ്. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള ഓറഞ്ച് ജ്യൂസ് ശരീരത്തിലേക്ക് ജലാംശം കൂടുതലായി എത്തിക്കും. ഛര്‍ദ്ദിക്കാനുള്ള തോന്നല്‍ ഒഴിവാക്കാനും ഇത് നല്ലതാണ്. ഓറഞ്ച്ജ്യൂസിനൊപ്പം ഏതാനും പുഴുങ്ങിയ മുട്ടയും, ചെറുതായി മൊരിച്ച ബ്രഡും കഴിക്കാം.

ഹാങ് ഓവര്‍ മാറ്റാന്‍ ചില വഴികള്‍
ഗുളിക രൂപത്തിലുള്ള അന്റാസിഡ് ഒരു ഗ്ലാസ് വെള്ളത്തിലിട്ട് ലയിപ്പിക്കുക. ഹാങ് ഓവര്‍ മൂലമുള്ള ശരീരവേദന മാറ്റാന്‍ ഇത് നല്ലതാണ്. ആല്‍ക്കഹോള്‍ അമിതമായി ഉപയോഗിക്കുന്നത് മൂലമുള്ള അസിഡിറ്റി കുറയ്ക്കാന്‍ അന്റാസിഡിലെ സോഡിയം ബൈകാര്‍ബണേറ്റ് എന്ന ഘടകം സഹായിക്കും.

ഹാങ് ഓവര്‍ മാറ്റാന്‍ ചില വഴികള്‍
മറ്റൊരു പ്രസിദ്ധമായ ഹാങ്ങോവര്‍ പ്രതിവിധിയാണ് കാപ്പി. ഒരുമിച്ച് ധാരാളം കുടിക്കുന്നതിന് പകരം ചെറിയ കപ്പുകളായി ഇടവിട്ട് കാപ്പി കുടിച്ചുകൊണ്ടിരിക്കുക. കാപ്പിയിലടങ്ങിയിരിക്കുന്ന കഫീന്‍ രക്തസമ്മര്‍ദ്ധം ഉയര്‍ത്തുകയും ഇത് ശാരീരികപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിച്ച് ഉറക്കക്ഷീണവും, തലവേദനയും കുറയ്ക്കും.

ഹാങ് ഓവര്‍ മാറ്റാന്‍ ചില വഴികള്‍
കുട്ടികള്‍ക്കും മറ്റും ജലാംശം നഷ്ടപ്പെടുന്ന രോഗാവസ്ഥയില്‍ ഉപയോഗിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഹാങ് ഓവര്‍ മാറ്റാന്‍ ഉപയോഗപ്പെടുത്താം.ഇലക്ട്രോലൈറ്റുകള്‍ ധാരാളമായി അടങ്ങിയ മരുന്നുകളാണ് ഇതിന് ഉപയോഗിക്കുക. ഇവ വെള്ളത്തില്‍ ലയിപ്പിച്ച് ദിവസം മുഴുവനും ഇടവിട്ട് കുടിക്കുക.

ഹാങ് ഓവര്‍ മാറ്റാന്‍ ചില വഴികള്‍
മിക്കവാറും വീടുകളില്‍ വേദനാസംഹാരി ഗുളികകളുണ്ടാവും. ഹാങ് ഓവര്‍ മൂലമുള്ള അസ്വസ്ഥതകളും, വേദനകളും മാറ്റാന്‍ ഇവ അനുയോജ്യമാണ്. ഒരു ആസ്പിരിനോ, ഇബുപ്രൂഫനോ കഴിക്കുക. അമിതമായി വേദനസംഹാരികള്‍ ഉപയോഗിക്കരുത്.

ഹാങ് ഓവര്‍ മാറ്റാന്‍ ചില വഴികള്‍
വ്യായാമം എന്നത് കൊണ്ട് ജിംനേഷ്യത്തിലെ വ്യായാമമല്ല ഉദ്ദേശിക്കുന്നത്. ട്രെഡ് മില്‍ ഉപയോഗിക്കുകയോ , പുഷ് അപ് ചെയ്യുകയോ ചെയ്താല്‍ മതി. വ്യായാമശേഷം വിയര്‍ക്കുമ്പോള്‍ പഞ്ചസാര കുറച്ച് മാത്രം അടങ്ങിയ ഒരു സ്പോര്‍ട്സ് ഡ്രിങ്ക് കുടിക്കുക. ഇത് ഹാങ് ഓവറിന് ഫലപ്രദമാണ്.

ഹാങ് ഓവര്‍ മാറ്റാന്‍ ചില വഴികള്‍
തലവേദനക്ക് നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് ഇഞ്ചി ചായ. തല പിളരുന്നതുപോലുള്ള വേദനക്കും, വയറിലനുഭവപ്പെടുന്ന ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും ഇത് ഗുണം ചെയ്യും.

ഹാങ് ഓവര്‍ മാറ്റാന്‍ ചില വഴികള്‍
മാറ്റാനെന്നതിലുപരി ഹാങ് ഓവര്‍ ഉണ്ടാവാതിരിക്കാനാണ് ഏത്തപ്പഴം ഏറെ നല്ലത്. മദ്യം കഴിക്കുന്നതിന് മുമ്പായി ഏതാനും പഴങ്ങള്‍ കഴിക്കുക. ഏത്തപ്പഴത്തിലെ പൊട്ടാസ്യവും, അതിലെ കാര്‍ബോ ഹൈഡ്രേറ്റ്സും ശരീരത്തിന് ജലാംശം നല്‍കും.ഇത് ഹാങ്ങോവറിനെ തടയാന്‍ സഹായിക്കും.



Click it and Unblock the Notifications
