Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
പണം കളയാതെ ആരോഗ്യം കാക്കാം
ആരോഗ്യമാണ് സമ്പത്ത് എന്ന പഴമൊഴി കേള്‍ക്കാത്തവരുണ്ടാകില്ല. എത്ര പണം കൈയ്യിലുണ്ടെങ്കിലും ആരോഗ്യമില്ലാത്ത പക്ഷം പ്രശ്നങ്ങളൊഴിഞ്ഞ ജീവിതം ഉണ്ടാകില്ല. കൈയിലെ സമ്പത്ത് ചോര്‍ത്തിക്കളയാനും രോഗാവസ്ഥ വഴിയൊരുക്കിയേക്കാം.
ഭക്ഷണത്തിലാണ് ആരോഗ്യമിരിക്കുന്നതെന്ന അഭിപ്രായമുള്ളവര്‍ ധാരാളം ഉണ്ട്. ഭക്ഷണം പ്രധാനമാണെങ്കിലും അതിനേക്കാള്‍ പ്രധാനമുള്ള ചില കാര്യങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിയുക. ചില സമയങ്ങളില്‍ ഭക്ഷണസാധനങ്ങളുടെ വില ഇവരെ ഇത്തരം ചിന്തകളില്‍ നിന്ന് പിന്തിരിപ്പിക്കാം. പണം തങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്നുവെന്ന തിരിച്ചറിവ് ഇവര്‍ക്ക് വൈകിയാണ് ഉണ്ടാവുക.
നിങ്ങളുടെ പണവും ആരോഗ്യവും ചുരുങ്ങിയ ചെലവില്‍ സംരക്ഷിക്കുന്നതിനുള്ള ഏഴുവഴികള്‍ നിര്‍ദേശിക്കുകയാണ് ഇവിടെ.

അടുക്കളയില്‍ ഉപയോഗിക്കുന്ന നൂല്
നില്ക്കുന്നതിന്്റെ രീതി ശരിയാക്കുന്നതും പുറം വേദന ഒഴിവാക്കുന്നതിനും
ദിവസവും രാവിലെ നിവര്‍ന്ന് നിന്ന ശേഷം ഉദരഭാഗത്തെ മാംസപേശികള്‍ പരമാവധി വികസിപ്പിക്കുക. തുടര്‍ന്ന് അത് പകുതിയോളം അയവ് വരുത്തുക. തുടര്‍ന്ന് വസ്ത്രത്തിനിടയില്‍ മധ്യഭാഗത്തായി അടുക്കളയില്‍ ഉപയോഗിക്കുന്ന നൂല് കെട്ടുക. നിങ്ങളുടെ മാംസപേശികള്‍ ക്രമപ്പെടുത്തുന്നതിനൊപ്പം പുറംവേദനക്കും ഇത് ആശ്വാസ്യകരമാണ്.

രണ്ട് മുട്ടകള്‍: ഉച്ച വരെ വയര്‍ നിറഞ്ഞിരിക്കാന്‍
പ്രാതലിന് മുട്ട കൂടി ഉള്‍പ്പെടുത്തിയാല്‍ ശരീരം ചെലവഴിക്കുന്ന ഊര്‍ജത്തിന്‍െറ അളവില്‍ 18 ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. വയര്‍ ഉച്ച വരെയെങ്കിലും നിറഞ്ഞിരിക്കുന്നതിനാല്‍ കൂടുതല്‍ ഭക്ഷണം അകത്താക്കാന്‍ താല്‍പ്പര്യം തോന്നാത്തതിനാലാണ് ഇത്. മുട്ട പുഴുങ്ങിയോ പൊരിച്ചോ വെണ്ണ കൂട്ടിയോ ധാന്യ റൊട്ടി കൂട്ടി കഴിക്കാം.

കര്‍പ്പൂര തുളസിയില: തടി കുറക്കാന്‍
കുടലിന്്റെ പ്രവര്‍ത്തനം സുഗമമാക്കി ആഹാരത്തിന്‍െറ ദഹനം വേഗത്തിലാക്കാനും അതുവഴി തടി കുറക്കാനും കര്‍പ്പൂര തുളസിയിലക്ക് കഴിയുമെന്ന് ഹെര്‍ബലിസ്റ്റുകള്‍ പറയുന്നു. ദുര്‍ഗന്ധം അകറ്റി വായ ശുചീകരിക്കാനും ഇത് സഹായകരമാണ്. കുടിക്കുന്ന വെള്ളത്തില്‍ കുറച്ച് ഇല ഇട്ട് തിളപ്പിച്ചാല്‍ മതി.

ഷുഗര്‍ഫ്രീ ച്യൂയിംഗ് ഗം: നെഞ്ചെരിച്ചില്‍ അകറ്റാനും ഏകാഗ്രത വര്‍ധിപ്പിക്കാനും
ച്യൂയിംഗ് ഗം ചവക്കുന്നത് മൂലമുണ്ടാകുന്ന ഉമനീര് ദഹനേന്ദ്രിയത്തിലെ ആസിഡിനെ നിര്‍വീര്യമാക്കുകയും ദഹന രസങ്ങളെ ആമാശയത്തിനുള്ളിലേക്ക് തിരിച്ചത്തെിക്കുകയും ചെയ്യുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. നെഞ്ചെരിച്ചിലുണ്ടാകുന്ന ഭക്ഷണങ്ങള്‍ കഴിച്ച ശേഷം 30 മിനിറ്റോളം ഷുഗര്‍ ഫ്രീ ഗം ചവച്ചാല്‍ മതിയെന്ന് ജേര്‍ണല്‍ ഓഫ് ഡെന്റല്‍ റിസര്ച്ചിന്്റെ പഠന റിപ്പോര്‍ട്ട് പറയുന്നു. നിരന്തര ശ്രദ്ധ ആവശ്യമായ ജോലികള്‍ക്ക് ച്യൂയിംഗ് ഗം ചവക്കുന്നത് നല്ലതാണെന്ന് കാര്‍ഡിഫ് സര്‍വകലാശാല നടത്തിയ പഠനവും ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സൈകേകാളജിയുടെ പഠനറിപ്പോര്‍ട്ടും പറയുന്നു.

ടെന്നീസ് ബാള്‍: നടുവിനും ഇടുപ്പിനുമുണ്ടാകുന്ന വേദന മാറ്റാന്‍
ടെന്നീസ് ബാളോ ഡ്രയറുകളില്‍ ഉപയോഗിക്കുന്ന പ്ളാസ്റ്റിക്ക് ബോളോ അല്ളെങ്കില്‍ ഉരുളക്കിഴങ്ങോ ഉപയോഗിച്ച് നിതംബ ഭാഗത്ത് മസാജ് ചെയ്താല്‍ നട്ടെല്ലിലെയും ഇടുപ്പ് ഭാഗത്തെയും മാംസപേശികളുടെ വേദനക്ക് ആശ്വാസ്യം ലഭിക്കും. ഇരിക്കുകയോ ചുമരിനോട് ചേര്‍ന്ന് നില്‍ക്കുകയോ ചെയ്ത ശേഷം ബാള്‍ വേദനയുള്ള ഭാഗത്ത് വെക്കുക. ദിവസം ഇങ്ങനെ നിരവധി തവണ ചെയ്താല്‍ നല്ല തോതില്‍ ആശ്വാസ്യം ലഭിക്കും.

ഇന്തുപ്പ് ചേര്‍ത്ത വെള്ളത്തില്‍ കുളിക്കല്‍:
മസിലുകളുടെ വേദനക്ക് ആശ്വാസ്യമാകാനും വയര്‍ ചാടല്‍ ഒഴിവാക്കാനും
ഇന്തുപ്പില് അടങ്ങിയ ഉയര്‍ന്ന മഗ്നീഷ്യം മാംസപേശികളുടെ വേദനക്ക് ആശ്വാസ്യമാണ്. കുളിക്കുന്ന വെള്ളത്തില്‍ ഒന്നോ രണ്ടോ പിടി ഇന്തുപ്പ് ചേര്‍ക്കുന്നത് വഴി ശരീരത്തിലെ വിഷാംശങ്ങള്‍ ഒഴിവാകുകയും വയര്‍ ചാടല്‍ ഒഴിവാകുകയും ചെയ്യും.

ബദാം കഴിക്കുക: കൊളസ്ട്രോള്‍ കുറക്കാം
ബദാം പോലുള്ള ഉപ്പിടാത്ത അണ്ടി വര്‍ഗങ്ങള്‍ പ്രോട്ടീനിന്്റെയും മോണോ സാച്ചുറേറ്റഡ് കൊഴുപ്പിന്‍െറയും പ്രധാന കേന്ദ്രമാണ്. മറ്റുള്ളവയെ അപേക്ഷിച്ച് നാരുകളും മഗ്നീഷ്യവും പ്രോട്ടീനും പൊട്ടാസ്യവും കോപ്പറും വൈറ്റമിന്‍ ഇയും ബദാമില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.



Click it and Unblock the Notifications
