Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
തിരക്കൊഴിഞ്ഞ് വിശ്രമിക്കാന്‍ 20 വഴികള്‍
നമ്മുടെ ദിവസങ്ങളിലേറെയും വളരെ തിരക്ക് പിടിച്ചതാണ്. മീറ്റിങ്ങുകള്‍, പരീക്ഷകള്‍ തുടങ്ങി സമ്മര്‍ദ്ദം ഉയര്‍ത്തുന്ന പല കാര്യങ്ങളിലൂടെയുമാണ് ഓരോ ദിവസവും കടന്നുപോകുന്നത്. ദിവസവും ഇങ്ങനെ സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നത് ആരോഗ്യത്തെ ഹാനികരമായി ബാധിക്കും. അതിനാല്‍ തിരക്കുള്ള പകലുകള്‍ക്ക് ശേഷം വിശ്രമിക്കേണ്ടത് അത്യാവശ്യമാണ്.
തിരക്കുള്ള ദിവസങ്ങളില്‍ ഉന്മേഷത്തോടെയിരിക്കാനുള്ള 20 വഴികളിതാ

ഇടവേള
തിരക്ക് പിടിച്ച് പണിയിലേര്പ്പെട്ടിരിക്കുകയാണെങ്കില് ഓരോ മണിക്കൂറിനിടയിലും 5 മിനുട്ട് ഇടവേളയെടുക്കുക. എത്ര ഫലപ്രദമായി ജോലി ചെയ്തു കൊണ്ടിരിക്കുകയാണെങ്കിലും തിരക്ക് കൂടുമ്പോള്‍ മനസ്സ് അസ്വസ്ഥമാകും. ഇതൊഴിവാക്കാന്‍ ഇടയ്ക്കല്പം വിശ്രമിക്കുന്നത് നല്ലതാണ്.

നിവരുക
ഇടയ്ക്കിടെ ശരീരം നിവര്‍ത്തി ശ്വസനത്തില്‍ ശ്രദ്ധിക്കാന്‍ ശ്രമിക്കുക. ഇടയ്ക്കിടെ ശരീരം നിവര്‍ത്തുന്നത് പേശികളുടെ ആയാസം കുറച്ച് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കും.

കുളി
ചൂട് വെള്ളത്തിലോ തണുത്ത വെള്ളത്തിലോ കുളിക്കുന്നത് ഉന്മേഷം നല്‍കും.പേശികള്‍ക്ക് അയവ് നല്‍കാനുള്ള എളുപ്പമാര്‍ഗമാണിത്.

പ്രകൃതി
പ്രകൃതിയോളം ഉന്മേഷം നല്കുന്ന മറ്റൊന്നില്ല.വൈകുന്നേരങ്ങളില്‍ അല്പനേരം കടല്‍തീരത്തോ മലമുകളിലോ ചെലവഴിക്കുന്നത് മനസ്സിനെ ശാന്താമാക്കും. പ്രകൃതിയോടടുക്കുന്നത് സ്വയം തിരിച്ചറിയാന്‍ സഹായിക്കും

ഭക്ഷണം
ധാരാളം വെള്ളം കുടിക്കുകയും പോഷകഗുണമുള്ള ആഹാരങ്ങള്‍ കഴിക്കുകയും ചെയ്യുക. പുറത്തു നിന്നുള്ള ആഹാരങ്ങള്‍ കുറച്ച് പോഷക ഗുണമുള്ള ആഹാരം സ്വയം പാചകം ചെയ്ത് കഴിക്കുന്നത് ശരീരം ആരോഗ്യത്തോടിരിക്കാന്‍ സഹായിക്കുന്നതിന് പുറമെ ഉന്മേഷം ഉയര്‍ത്തുകയും ചെയ്യും

വളര്‍ത്ത് മൃഗം
വളര്‍ത്ത് മൃഗങ്ങള്‍ ഒരു പരിധി വരെ സമ്മര്‍ദ്ദങ്ങള്‍ക്ക് അയവ് വരുത്തും. നമ്മളെ സ്നേഹത്തോടെയും സന്തോഷത്തോടെയും ഇരിക്കാന്‍ അവ പ്രേരിപ്പിക്കും

കുടുംബത്തിനൊപ്പം
സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കുന്നത് പകല്‍ സമയത്തെ തിരക്കുകള്‍ മറന്ന് സന്തോഷിക്കാന്‍ സഹായിക്കും. പങ്കാളികള്‍ക്കൊപ്പം സമയം ചെലവിടുന്നതും കുട്ടികളുടെ കൂടെ കളിക്കുന്നതും തമാശ പുസ്തകങ്ങള്‍ വായിക്കുന്നതും മനസ്സിന്റെ ആയാസം കുറയ്ക്കും.

സൗന്ദര്യസംരക്ഷണം
തിരക്കുള്ള ദിവസത്തിനൊടുവില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട സ്പാകളില്‍ പോകുന്നത് ആയാസം ഇല്ലതാക്കാന്‍ സഹായിക്കും.

ധ്യാനം
അഞ്ച് മിനുട്ട് നേരം കണ്ണടച്ച് ശാന്തമായിരുന്ന് ധ്യാനിച്ചാല്‍ സമ്മര്‍ദ്ദവും വിഷാദവും കുറയ്ക്കാന്‍ കഴിയും.

സ്വയം അംഗീകരിക്കുക
അശുഭ ചിന്തകള്‍ ഒഴിവാക്കി ശുഭ കാര്യങ്ങള്‍ ആലോചിക്കുക. അത് നിങ്ങള്‍ക്ക് മാനസികമായി ഉണര്‍വ് നല്‍കും. സ്വന്തം കഴിവിനെ അംഗീകരിക്കുകയും എല്ലാ കാര്യങ്ങളും സ്വയം ചെയ്യാന്‍ കഴിയുമെന്ന് മനസ്സിനെ ബോധ്യപെടുത്തുകയും ചെയ്യുക.

സ്വയം അനുമോദിക്കുക
ഒരു ജോലി പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ സ്വയം അനുമോദിക്കുക. ഇഷ്ടമുള്ള ചോക്ലേറ്റുകള്‍ കഴിക്കുകയോ ചെറിയ ഇടവേളകള്‍ എടുക്കുകയോ ചെയ്ത് അവനവന് വേണ്ടി എന്തെങ്കിലും ചെയ്യുക

സംഗീതം
ഇഷ്ടമുള്ള പാട്ട് കേള്‍ക്കുന്നത് മനസ്സിന്റെ ആയാസം കുറയ്ക്കും. ശാന്തമായ സംഗീതം സമ്മര്‍ദ്ദം കുറച്ച് ഉന്മേഷം നല്‍കും.

പാചകം
മനസ്സിനെ അലട്ടുന്ന കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ പാചകം സഹായിക്കും. ഒപ്പം പോഷകം നല്കുന്ന ആഹാരം കഴിക്കുകയും ചെയ്യാം.

വസ്ത്രം
വീട്ടിലെത്തിക്കഴിഞ്ഞാല്‍ ഓഫീസ് വസ്ത്രം മാറി കോട്ടണ്‍,ലിനന്‍ എന്നിവകൊണ്ടുള്ള വസ്ത്രങ്ങള്‍ ധരിക്കുക. ഇത് ആയാസം കുറയ്ക്കാന്‍ സഹായിക്കും

വിശ്രമം
വീട്ടിലെത്തിയാല്‍ ഇഷ്ടമുള്ള സ്ഥലത്തിരുന്ന് അല്പനേരം വിശ്രമിക്കുക. മൊബൈല്‍ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്യുന്നതാണ് കൂടുതല്‍ ഉചിതം.

മുഖം കഴുകുക
തണുത്തവെള്ളത്തില്‍ മുഖം കഴുകുന്നത് പെട്ടന്ന് ഊര്‍ജ്ജം പകരും. മുഖത്തെ ചെളികള്‍ പോകുന്നതിനൊപ്പം ഉണര്‍വ് ലഭിക്കുകയും ചെയ്യും.

ആഴത്തിലുള്ള ശ്വസനം
സാവധാനം ആഴത്തില്‍ ശ്വസിക്കുന്നത് രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. പ്രാണായാമം ശീലിക്കുന്നത് നല്ലതാണ്. യോഗയിലെ പോലെ ശ്വസിക്കുന്നത് ഉത്കണ്ഠ കുറയ്ക്കും

ഉറക്കം
അധിക സമയം ജോലിചെയ്യുന്നത് നല്ലതാണന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍, ശരീരത്തിന്റെ ആരോഗ്യത്തിന് ഉറക്കം ആവശ്യമാണ്. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് വേണ്ടത്ര ഉറങ്ങുക.

മസ്സാജ്
തല മസ്സാജ് ചെയ്യുന്നത് രക്തയോട്ടം കൂട്ടും. തലവേദന ഇല്ലാതാക്കാനും നല്ല ഉറക്കം ലഭിക്കാനും ഇത് നല്ലതാണ്. സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാക്കാന്‍ നല്ലൊരു മാര്‍ഗ്ഗമാണിത്.

എഴുത്ത്
സ്വയം സംസാരിക്കുന്നതിന് എഴുത്ത് സഹായിക്കും. സമ്മര്‍ദ്ദത്തിന്റെ തോത് കുറയ്ക്കാനും ഇത് സഹായിക്കും



Click it and Unblock the Notifications
