Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
തലവേദനയ്‌ക്ക് വീട്ടുമരുന്നുകള്‍
തലവേദന വളരെ സാധാരണമാണ്. എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കും ഇടയ്‌ക്കിടെ തലവേദന അനുഭവപെടാറുണ്ട്. തലവേദന മാറാന്‍ പല മരുന്നുകളും ലഭിക്കും.എന്നാല്‍, ഫലപ്രദമല്ലാത്ത മരുന്നുകള്‍ക്കാണ് പലരും പണം ചെലവഴിക്കുന്നത്.
തലവേദനയ്‌ക്കുള്ള മരുന്ന വീട്ടില്‍ തന്നെ ഉണ്ടെന്ന് ഇതില്‍ പലരും മനസ്സിലാക്കുന്നില്ല. തലവേദന മാറ്റാന്‍ വീട്ടില്‍ നിന്നുപയോഗിക്കാവുന്ന ചില മരുന്നുകള്‍ ഇതാ

ഗ്രാമ്പുവും ഉപ്പ് കല്ലും
തലവേദനയ്‌ക്ക് വീട്ടില്‍ നിന്നുള്ള ഫലപ്രദമായ മരുന്നുകളില്‍ ഒന്നാണിത്. ഗ്രാമ്പു പൊടി കുഴമ്പാക്കിയതും ഉപ്പു കല്ലും കൂടി പാലില്‍ ചേര്‍ത്തിളക്കി പുരട്ടുന്നത് തലവേദനയ്‌ക്ക് ശമനം നല്‍കും. ഉപ്പ് കല്ല് തലയിലെ ദ്രവങ്ങള്‍ വലിച്ചെടുത്ത് തലവേദനയുടെ ആക്കം കുറയ്‌ക്കും.

നാരങ്ങനീരും ചൂട് വെള്ളവും
ഒരു ഗ്ലാസ്സില്‍ അല്‍പം ചൂട് വെള്ളമെടുത്ത് കുറച്ച് നാരങ്ങ നീര് ചേര്‍ത്ത് കുടിക്കുക. തലവേദനയ്‌ക്ക് പെട്ടന്ന് ശമനമുണ്ടാകുന്നത് കാണാം. ചില തലവേദനകള്‍ വയറ്റില്‍ വായു ഉണ്ടാകുന്നതിനാല്‍ വരുന്നതാണ്. ഈ മിശ്രിതം വായുവും തലവേദനയും പോകാന്‍ സഹായിക്കും.

യൂകാലിപ്‌റ്റസ് എണ്ണ
യൂകാലിപ്‌റ്റസ് എണ്ണ ഉപയോഗിച്ച് തല മസ്സാജ് ചെയ്യുന്നത് വേഗത്തില്‍ തലവേദനയ്‌ക്ക് ശമനം ഉണ്ടാകാന്‍ സഹായിക്കും.

ചൂട് പാല്‍
തലവേദന മാറാന്‍ ചൂട് പാല്‍ കുടിക്കുന്നത് നല്ലതാണ്. തലവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ആഹാരത്തില്‍ നെയ്യ് ഉള്‍പ്പെടുത്തുന്നതും ഫലം നല്‍കും.

കറുവാപ്പട്ട
കറുവപട്ട പൊടിയാക്കിയതില്‍ അല്‍പം വെള്ളം ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി തലയില്‍ പുരട്ടുന്നത് തലവേദനയ്‌ക്ക് പെട്ടന്ന് കുറവ് നല്‍കും.

പഞ്ചസാരയും മല്ലിയും
പഞ്ചസാരയും മല്ലിയും വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നത് തലവേദനയ്‌ക്ക് ശമനം നല്‍കും. ജലദോഷം മൂലം ഉണ്ടായ തലവേദനയ്‌ക്ക് ഈ മിശ്രിതം വളരെ ഫലപ്രദമാണ്.

ചന്ദനം അരച്ചിടുക
ചന്ദനം അരച്ച് നെറ്റിയിലിടുന്നത് തലവേദന കുറയ്‌ക്കാനുള്ള എളുപ്പ മാര്‍ഗ്ഗമാണ്.

വെളിച്ചെണ്ണ
വെളിച്ചെണ്ണ ഉപയോഗിച്ച് 15-20 മിനുട്ട് മസ്സാജ് ചെയ്യുന്നത് തലവേദനയ്‌ക്ക് കുറവ് നല്‍കും. വേനല്‍കാലത്തുണ്ടാകുന്ന തലവേദനയ്‌ക്ക് ഏറ്റവും നല്ല മരുന്ന് ഇതാണ്. വെളിച്ചെണ്ണ തലയ്‌ക്ക് തണുപ്പ് നല്‍കി വേദന കുറയ്‌ക്കും.

വെളുത്തുള്ളി നീര്
തലവേദന ഉള്ളപ്പോള്‍ ഒരു സ്‌പൂണ്‍ വെളുത്തുള്ളി നീര് കുടിക്കുന്നത് നല്ലതാണ്. തലയ്‌ക്ക് ചുറ്റും വ്യാപിച്ച് വേദനസംഹാരിയായി പ്രവര്‍ത്തിക്കാന്‍ വെളുത്തിള്ളി നീരിന് കഴിയും.

കാല് ചൂട് വെള്ളത്തില്‍ മുക്കി വയ്‌ക്കുക
സ്ഥിരമായി തലവേദന ഉള്ളവര്‍ കിടക്കാന്‍ പോകുന്നതിന് മുമ്പ് പതിനഞ്ച് മിനുട്ടോളം ചൂട് വെള്ളത്തില്‍ കാല്‍ മുക്കി വയ്‌ക്കുന്നത് നല്ലതാണ്. സൈനസും മറ്റുമുള്ളവര്‍ കുറഞ്ഞത് മൂന്നാഴ്‌ചയെങ്കിലും ഇങ്ങനെ ചെയ്‌താല്‍ തലവേദനയ്‌ക്ക് ശമനം ഉണ്ടാകും.

ആപ്പിള്‍
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഒരു കഷ്‌ണം ആപ്പിള്‍ ഉപ്പ് ചേര്‍ത്ത് കഴിക്കുക. അതിന് ശേഷം കുറച്ച് ചൂട് വെള്ളമോ പാലോ കുടിക്കുക. തുടര്‍ച്ചയായി പത്ത് ദിവസം ഇങ്ങനെ ചെയ്യുകയാണെങ്കില്‍ സ്ഥിരം തലവേദനയില്‍ നിന്നും മോചനം ലഭിക്കും.

ബദാം എണ്ണ
തലവേദന മാറാനുള്ള നല്ലൊരു മരുന്നാണ് ബദാംഎണ്ണ. പതിനഞ്ച് മിനുട്ടോളം ബദാം എണ്ണ ഉപയോഗിച്ച് തല മസ്സാജ് ചെയ്യുന്നത് വേദനയ്‌ക്ക് ആശ്വാസം നല്‍കും.

മല്ലി, ജീരകം, ഇഞ്ചി മിശ്രിതം കുടിക്കുക
മല്ലിയില, ജീരകം,ഇഞ്ചി എന്നിവ ചേര്‍ത്ത് ചായ ഉണ്ടാക്കി കുടിക്കുന്നത് തലവേദനയ്‌ക്ക് പെട്ടന്ന് പരിഹാരം നല്‍കും. ഈ മിശ്രിതം വെള്ളത്തിലിട്ട് അഞ്ച് മിനുട്ട് തിളപ്പിച്ച് ഊറ്റിയെടുത്ത് ദിവസം രണ്ട് നേരം കുടിക്കുന്നതും നല്ലതാണ്.

വെറ്റില
വേദനസംഹാരി എന്ന പേരില്‍ അറിയപ്പെടുന്ന വെറ്റില തലവേദനയില്‍ നിന്നും പെട്ടന്ന് ആശ്വാസം ലഭിക്കാന്‍ സഹായിക്കും. കുറച്ച് വെറ്റില എടുത്ത് കുഴമ്പ് രൂപത്തിലാക്കി നെറ്റിയിലും നെറുകയിലും പുരട്ടിയാല്‍ വേഗം തന്നെ തലവേദയ്‌ക്ക് കുറവ് അനുഭവപ്പെടും.

വെണ്ണ കഴിക്കുന്നത് കുറയ്‌ക്കുക
തലവേദന അനുഭവപെടുന്നുണ്ടെങ്കില്‍ വെണ്ണ, ചോക്ലേറ്റ്, ആട്ടിറച്ചി എന്നിവ കഴിക്കുന്നത് പൂര്‍ണമായും ഒഴിവാക്കുക. ഇതിന് പകരം വിറ്റാമിന്‍ സി, ഡി, ബി12 ,പ്രോട്ടീന്‍, കാത്സ്യം എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക. ഉലുവ, കാബേജ്, കോളിഫ്‌ളവര്‍, തുടങ്ങിയ പച്ചക്കറികള്‍ കൂടുതലായി കഴിക്കുക. പുറമെ നിന്നുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതും നല്ലതാണ്.

നന്നായി ഉറങ്ങുക
നല്ല ഉറക്കം കിട്ടാത്തതാണ് പലരുടെയും തലവേദനയുടെ പ്രധാന കാരണം. തലവേദനയെ അകറ്റി നിര്‍ത്തണമെങ്കില്‍ ദിവസം കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഉറങ്ങുക.



Click it and Unblock the Notifications











