കൊളസ്ട്രോള്‍ - തെറ്റിദ്ധാരണകളും യാഥാര്‍ത്ഥ്യവും

By Super

കൊളസ്ട്രോള്‍ എന്നത് ഏറെ തെറ്റിദ്ധരിക്കപ്പെടുന്നതാണ്. കൊളസ്ട്രോള്‍ വര്‍ദ്ധിച്ചാല്‍ അത് ഹൃദയസംബന്ധമായ തകരാറുകള്‍ക്ക് കാരണമാകും. എന്നാല്‍ കൊളസ്ട്രോളുമായി ബന്ധപ്പെട്ട് അനേകം തെറ്റിദ്ധാരണകള്‍ ആളുകള്‍ക്കുണ്ട്.

അത്തരം ചില വിശ്വാസങ്ങളും അവയുടെ യാഥാര്‍ത്ഥ്യവുമാണ് ഇനി പറയുന്നത്.

സത്രീകള്‍

സത്രീകള്‍

സത്രീകള്‍ക്ക് കൊളസ്ട്രോള്‍ പ്രശ്നമാവില്ല എന്നൊരു ചിന്താഗതിയുണ്ട്. സ്ത്രീകളിലുള്ള ഈസ്ട്രജന്‍ എന്ന ഹോര്‍മോണ്‍ കൊളസ്ട്രോള്‍ നിലയെ കുഴപ്പമില്ലാതെ നില നിര്‍ത്തും. എന്നാല്‍ ആര്‍ത്തവ വിരാമ ശേഷം ഇത് നഷ്ടപ്പെടും. 45 വയസ് കഴിഞ്ഞ പുരുഷന്മാര്‍ക്കും, 55 കഴിഞ്ഞ സ്ത്രീകള്‍ക്കും കൊളസ്ട്രോള്‍ സംബന്ധമായ പ്രശ്നങ്ങളുണ്ടാവാം.

പാരമ്പര്യം

പാരമ്പര്യം

കൊളസ്ട്രോള്‍ നില കൂടുന്നത് പാരമ്പര്യമാണ്, അതിന് പരിഹാരമില്ല എന്നൊരു വിശ്വാസമുണ്ട്. എന്നാല്‍ ഇത് പൂര്‍ണ്ണമായി ശരിയല്ല. പാരമ്പര്യം ഒരു ഘടകമാണെങ്കിലും ഭക്ഷണക്രമവും, ജീവിത ശൈലിയും കൊളസ്ട്രോള്‍ നിലയെ സ്വാധിനിക്കുന്ന കാര്യങ്ങളാണ്. കുടുംബത്തില്‍ കൂടിയ കൊളസ്ട്രോള്‍ ഉണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് വരാതെ മുന്‍കരുതലും, മറ്റ് മാര്‍ഗ്ഗങ്ങളും അന്വേഷിക്കണം.

മരുന്ന്

മരുന്ന്

കൊളസ്ട്രോള്‍ മരുന്ന് കൊണ്ട് മാത്രമേ കുറയ്ക്കാനാവൂ എന്നൊരു വിശ്വാസമുണ്ട്. ഇത് ശരിയല്ല. കൂടിയ കൊളസ്ട്രോളുണ്ടെങ്കില്‍ അതിനുള്ള കാരണം കണ്ടെത്തണം. പലപ്പോഴും കൊളസ്ട്രോള്‍ വര്‍ദ്ധിക്കുന്നത് ഭക്ഷണക്രമത്തിലെ പ്രശ്നങ്ങളും, വ്യായാമമില്ലായ്മയും, മാനസിക സമ്മര്‍ദ്ധം, ശാരീരിക പ്രശ്നങ്ങള്‍ (സര്‍ജറി പോലുള്ളവ) എന്നിവ കൊണ്ടുമാകാം.

ഭക്ഷണക്രമവും, ജീവിതശൈലിയും

ഭക്ഷണക്രമവും, ജീവിതശൈലിയും

കൊളസ്ട്രോളിനുള്ള മരുന്നുകള്‍ കഴിക്കുന്നത് ജീവിത ശൈലിക്കും, ഭക്ഷണക്രമത്തിനും മാറ്റം വരുത്താന്‍ കഴിയുന്നില്ല എന്നതിന് തെളിവാണ്. മരുന്നിന് കൊളസ്ട്രോള്‍ കുറയ്ക്കാനാവുമെങ്കിലും ഭക്ഷണക്രമവും, ജീവിതശൈലിയും ഹദയാരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. ഇവ മരുന്നിന്റെ ഫലം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ആഹാരത്തില്‍

ആഹാരത്തില്‍

ആഹാരത്തില്‍ കൊളസ്ട്രോളില്ലെങ്കില്‍ അത് സുരക്ഷിതമാണ് എന്നൊരു ചിന്താഗതിയുണ്ട്. ആഹാരവസ്തുക്കളുടെ ലേബലില്‍ ‍ഡയറ്ററി കൊളസ്ട്രോളിന്‍റെ അളവാണ് രേഖപ്പെടുത്താറുള്ളത്. പാലുത്പന്നങ്ങളിലും, പാക്കേജ് ചെയ്ത ആഹാരസാധനങ്ങളിലും അടങ്ങിയിരിക്കുന്ന എല്‍.ഡി.എല്‍ കൊളസ്ട്രോള്‍ ഏറെ ഉപദ്രവകരമാണ്. ഇത് രക്തധമനികള്‍ കൊഴുപ്പടിഞ്ഞ് ചുരുങ്ങാനിടയാകും.

കുട്ടികള്‍ക്ക്

കുട്ടികള്‍ക്ക്

കുട്ടികള്‍ക്ക് കൊളസ്ട്രോള്‍ ഉണ്ടാവില്ല എന്നൊരു വിശ്വാസം പലര്‍ക്കുമുണ്ട്. ഇത് ശരിയല്ല. ഹൃദയാഘാതത്തിന് കാരണമാകുന്ന രക്തധമനികളിലെ കൊളസ്ട്രോള്‍ അടിഞ്ഞുള്ള തടസം എട്ടാം വയസില്‍ വരെ ആരംഭിക്കാം.

സാച്ചുറേറ്റഡ് ഫാറ്റ്, ട്രാന്‍സ്ഫാറ്റ്

സാച്ചുറേറ്റഡ് ഫാറ്റ്, ട്രാന്‍സ്ഫാറ്റ്

സാച്ചുറേറ്റഡ് ഫാറ്റ്, ട്രാന്‍സ്ഫാറ്റ് എന്നിവ ഡയറ്ററി കൊളസ്ട്രോളിനേക്കാള്‍ ദോഷമുണ്ടാക്കുന്നതാണ്. ഇവ ചീത്ത കൊളസ്ട്രോളായ എല്‍.ഡി.എല്‍ (ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍) അടങ്ങിയതും ആതെറോസെലറോസിസിന് കാരണമാകുന്നതുമാണ്.

തലച്ചോര്‍

തലച്ചോര്‍

കൊളസ്ട്രോള്‍ എല്ലായ്പോഴും ദോഷകാരിയാണ് എന്ന് കരുതപ്പെടുന്നുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല. അമിതമായ കൊളസ്ട്രോള്‍ ഭീഷണിയായിരിക്കേ തന്നെ, തലച്ചോറിലെ ഞരമ്പുകളിലെ സെല്ലുകളെ പാടരൂപത്തില്‍ സംരക്ഷിക്കുന്നത് കൊളസ്ട്രോളാണ്. ഹൃദയസംബന്ധമായ പ്രശ്നങ്ങളിലും കൊളസ്ട്രോള്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. കൊളസ്ട്രോള്‍ രക്തത്തിലൂടെ വഹിച്ച് കൊണ്ട് പോകുന്നത് ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീന്സും, ഹൈ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍സും ചേര്‍ന്നാണ്. ഇതില്‍ ലോ ഡെന്‍സിറ്റി ലിപോ പ്രോട്ടീനാണ് ദോഷകരം.

കാന്‍സര്‍

കാന്‍സര്‍

കൊളസ്ട്രോള്‍ കുറഞ്ഞിരിക്കുന്നത് ആരോഗ്യത്തിന്റെ ലക്ഷണമായി പലരും കണക്കാക്കുന്നുണ്ട്. എന്നാല്‍ എല്‍.ഡി.എല്‍ കൊളസ്ട്രോള്‍ കുറഞ്ഞിരിക്കുന്നത് നല്ലതാണെങ്കിലും അടുത്തകാലത്ത് നടത്തിയ പഠനങ്ങളില്‍ വര്‍ഷങ്ങളോളം എല്‍.ഡി.എല്‍ കൊളസ്ട്രോള്‍ താണിരിക്കുന്നവര്‍ക്ക് കാന്‍സര്‍ ബാധക്ക് സാധ്യത കൂടുതലാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. കൊളസ്ട്രോള്‍ കുറഞ്ഞിരിക്കുന്നവര്‍ക്ക് പല രോഗബാധകളും ഉണ്ടാവാറുണ്ട്. അണുബാധ ഇടക്കിടക്ക് ഉണ്ടാകാനും, അക്കാരണത്താല്‍ തന്നെ മരണം സംഭവിക്കാനും സാധ്യത കൂടുതലാണ്.

ചുവപ്പ് മുഴകള്‍

ചുവപ്പ് മുഴകള്‍

കൂടിയ കൊളസ്ട്രോളുണ്ടെങ്കിലും പ്രത്യക്ഷ ലക്ഷണങ്ങളുണ്ടാവില്ല എന്ന് കരുതപ്പെടുന്നുണ്ട്. കടുത്ത കൊളസ്ട്രോളുള്ളവരില്‍ കണ്‍പോളകള്‍, സന്ധികള്‍, കൈകള്‍ എന്നിവിടങ്ങളിലും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലും മഞ്ഞ കലര്‍ന്ന ചുവപ്പ് മുഴകള്‍ കാണാറുണ്ട്.

മരുന്ന് നിര്‍ത്തിയാല്‍

മരുന്ന് നിര്‍ത്തിയാല്‍

കൊളസ്ട്രോള്‍‌ നില താഴ്ന്നാല്‍ മരുന്ന് നിര്‍ത്താമോ എന്ന് പലരും ചോദിക്കാറുണ്ട്. അങ്ങനെ നിര്‍ത്തിയാല്‍ ചീത്ത കൊളസ്ട്രോളായ എല്‍.ഡി.എല്‍ അതിവേഗത്തില്‍ വര്‍ദ്ധിക്കുകയും നിങ്ങള്‍ പഴയ അവസ്ഥയിലേക്ക് മടങ്ങുകയും ചെയ്യും. ഇതോടെ ഹാര്‍ട്ട് അറ്റാക്കിന് സാധ്യതയേറും. കൂടിയ കൊളസ്ട്രോള്‍ ഇല്ലാതാക്കാന്‍ ചികിത്സ ഇല്ലെങ്കിലും അത് അത് ഉപദ്രവമാകാതെ കൈകാര്യം ചെയ്യാനാവും. കൊളസ്ട്രോള്‍ നില പരിപാലിക്കുന്നത് ജീവിത കാലം മുഴുവന്‍ നീണ്ടു നില്‍ക്കേണ്ട ഒന്നാണ്. അതിനാകട്ടെ മരുന്ന് അനിവാര്യവുമാണ്.

മെലിഞ്ഞ ശരീര പ്രകൃതിയുള്ളവര്‍ക്ക്

മെലിഞ്ഞ ശരീര പ്രകൃതിയുള്ളവര്‍ക്ക്

മെലിഞ്ഞ ശരീര പ്രകൃതിയുള്ളവര്‍ക്ക് കൊളസ്ട്രോള്‍ കൂടിയാലും കുഴപ്പമില്ല എന്നൊരു വിശ്വാസം പലര്‍ക്കുമുണ്ട്. എന്നാല്‍ തടിച്ചവരും, അധികം തടിയില്ലാത്തവരും, മെലിഞ്ഞവരും കൊളസ്ട്രോള്‍ പരിശോധന കൃത്യമായി നടത്തണം.

മാര്‍ഗെനൈയ്ന്‍

മാര്‍ഗെനൈയ്ന്‍

വെണ്ണക്ക് പകരം മാര്‍ഗെനൈയ്ന്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണ് എന്ന് കരുതപ്പെടുന്നുണ്ട്. വെണ്ണ പോലെ തന്നെ ഏറെ കൊഴുപ്പുള്ള ഒന്നാണ് മാര്‍ജര്‍ന്‍. മാര്‍ഗെനൈയ്ന്‍ കട്ടികുറച്ച കൊഴുപ്പാണുള്ളത്. ഇതാകട്ടെ ഹൈ കൊളസ്ട്രോളിനുള്ള ഒരു പ്രധാന കാരണമാണ്. ഇവയേക്കാള്‍ സുരക്ഷിതമായ മാര്‍ഗ്ഗം ദ്രാവക രൂപത്തിലുള്ള വെജിറ്റബിള്‍ ഓയിലുകള്‍ (ഹൈഡ്രോജെനേറ്റഡ് വെജിറ്റബിള്‍ ഓയില്‍) ഉപയോഗിക്കുകയാണ്.

കൊളസ്ട്രോള്‍ ചെക്ക്

കൊളസ്ട്രോള്‍ ചെക്ക്

cമധ്യവയസായാല്‍ മാത്രമേ കൊളസ്ട്രോള്‍ ചെക്ക് ചെയ്യേണ്ടതുള്ളൂ എന്നാണ് പലരും കരുതുന്നത്. ഇത് ശരിയല്ല. ഹൃദയസംബന്ധിയായ തകരാറോ, പാരമ്പര്യമായി കൊളസ്ട്രോളുള്ളവരോ ആയ കുട്ടികള്‍ക്ക് വരെ കൊളസ്ട്രോള്‍ സംബന്ധിയായ പ്രശ്നമുണ്ടാവാം. ചെറുപ്രായത്തില്‍ തന്നെ കൊളസ്ട്രോള്‍ പരിശോധിപ്പിക്കുന്നത് നല്ലൊരു കാര്യമാണ്.

 ആഹാരത്തില്‍ നിന്നാണ്

ആഹാരത്തില്‍ നിന്നാണ്

കൊളസ്ട്രോള്‍ ശരീരത്തിലേക്ക് വരുന്നത് ആഹാരത്തില്‍ നിന്നാണ് എന്ന് പലരും കരുതുന്നുണ്ട്. അത് പൂര്‍ണ്ണമായും ശരിയല്ല. കൊളസ്ട്രോളില്‍ ഏറിയ പങ്കും സ്വഭാവികമായ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ നിന്നാണ് ഉണ്ടാകുന്നത് എന്നതാണ് സത്യം.

X
Desktop Bottom Promotion