Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
അമ്പതിന് ശേഷവും ആരോഗ്യം
അമ്പത് വയസ്സിന് ശേഷവും പൂര്‍ണാരോഗ്യം മോഹിക്കാത്തവര് ഉണ്ടാകില്ല. ഇത് ഒരു പരിധി വരെ നിങ്ങള്‍ക്കും സാധ്യമാവും. ചിട്ടയായ ജീവിതക്രമവും ആരോഗ്യ പരിപാലനവും ആണ് അതിനാവശ്യം. ജീവിതത്തിലെ എല്ലാ കാലഘട്ടങ്ങളിലും ആരോഗ്യം നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പ്രായം കൂടും തോറുമാണ് ആരോഗ്യത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. ചെറുപ്പകാലത്തേക്കാള്‍ പ്രായമാകുമ്പോള്‍ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് കൂടുതല്‍ കരുതല്‍ നല്‍കണം.
അമ്പതിന് ശേഷവും ആരോഗ്യം നിലനിര്‍ത്താനുള്ള ചില വഴികളിതാ

പച്ചക്കറികള്‍
പ്രായം കൂടുന്തോറും ആരോഗ്യം നഷ്ടമാവാതിരിക്കാന്‍ ധാരാളം പച്ചക്കറികള്‍ കഴിക്കുന്നത് നല്ലതാണ്. പച്ചക്കറികള്‍ മാത്രമല്ല പഴങ്ങള്‍, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍, ധാന്യങ്ങള്‍ എന്നിവയും സ്ഥിരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ധാരാളം വെള്ളം കുടിക്കുന്നതും നല്ലതാണ്. ഇത് ശീലമാക്കുന്നതിന് രാവിലെ തന്നെ ഒരു പാത്രം നിറയെ വെള്ളമെടുത്ത് മുമ്പില്‍ വയ്ക്കുന്നത് നല്ലതാണ്. പായ്ക്കറ്റ് ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. ആവശ്യമുള്ളത്രമാത്രം കഴിക്കുക.

നടത്തം ശീലമാക്കുക
ദിനചര്യയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ഏറ്റവും എളുപ്പമുള്ള വ്യായാമമാണ് നടത്തം. പേരകുട്ടികളെയോ വളര്‍ത്ത് നായയെയോ ഒപ്പം കൂട്ടിയാല്‍ നടത്തം കൂടുതല്‍ ഉഷാറാവുകയും ചെയ്യും. നടത്തം ശീലമാക്കുന്നതിലൂടെ ശരീരത്തിന് ബലം വരുമെന്നതിന് പുറമെ ഹൃദയത്തിന്റെ പ്രവര്‍ത്തനവും നന്നായി നടക്കും.

ശരിയായ സമയത്ത് ഉറങ്ങുക
ആരോഗ്യം നിലനിര്‍ത്തുന്നതിന് നല്ല ഉറക്കം ആവശ്യമാണ്. ശരീരത്തിന് വിശ്രമം ലഭിക്കുന്നതിനും തലച്ചോറിന്റെ പ്രവര്‍ത്തനും മെച്ചപ്പെടുന്നതിനും ഇത് അവസരം നല്‍കും. സ്മാര്‍ട് ഫോണുകള്‍, ടാബ്ലെറ്റ്, ലാപ്ടോപ്പ് എന്നിവ കിടക്കുന്ന മുറിയില്‍ വയ്ക്കുന്നത് കഴിവതും ഒഴിവാക്കുക. ഉറങ്ങാന്‍ പോകുമ്പോള്‍ അവസാനം കാണുന്നതും ഉണരുമ്പോള്‍ ആദ്യം കാണുന്നതും ഇവ ആകാതിരിക്കുന്നതാണ് ഉചിതം. ഇലക്ട്രോണിക് ഉപകരണങ്ങളുടെ വൈബ്രഷനുകളും ഫ്ളാഷ് ലൈറ്റുകളും ഏല്‍ക്കുന്നത് കഴിവതും ഒഴിവാക്കുക.

വൈദ്യപരിശോധന
സ്ഥിരമായി വൈദ്യപരിശോധന നടത്തുന്നത് നിങ്ങളുടെ ശരീരത്തിന് എന്തെല്ലാം സംഭവിക്കുന്നു എന്ന് അറിയാന്‍ ഡോക്ടറെയും നിങ്ങളെയും സഹായിക്കും. കൊളസ്ട്രോള്‍, പ്രമേഹം, രക്ത സമ്മര്‍ദ്ദം എന്നിവയും കൃത്യമായ ഇടവേളകളില്‍ പരിശോധിച്ചിക്കണം. പനി ന്യുമോണിയ, ടെറ്റനസ് എന്നിവയക്ക് എന്തെങ്കിലും മരുന്ന് കഴിക്കേണ്ടതുണ്ടോ എന്ന് ഡോക്ടറോറ് ചോദിക്കുകയും ആവാം.

മദ്യപാനം കുറയ്ക്കുക
പരമാവധി ആരോഗ്യം നിലനിര്‍ത്തുന്നതിന് മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക. പൂര്‍ണമായി ഈ ശീലം നിര്‍ത്തണം എന്നല്ല മറിച്ച് മിതമായ നിരക്കില്‍ ഉപയോഗിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ പൂര്‍ണമായി ഒഴിവാക്കുക. പുകയിലയുടെ ഉപയോഗം പൂര്‍ണമായി ഒഴിവാക്കുന്നതാണ് നല്ലത്.

സാമൂഹ്യ ജീവിയാവുക
സമൂഹവുമായി നല്ല ബന്ധപുലര്ത്തുന്നത് മാനസിക ആരോഗ്യം മെച്ചപ്പെടുത്തും. കുടംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം പുറത്തു പോവുക, സിനിമ കാണുക തുടങ്ങി നിങ്ങള്ക്കിഷ്ടപ്പെട്ടവരോടൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്തുക. എല്ലാവരുമായി എപ്പോഴും ഇടപഴകണമെന്നല്ല മറിച്ച് കുറച്ചു പേരോടെങ്കിലും നല്ല ബന്ധം കാത്തു സൂക്ഷിക്കുക

തലച്ചോറിന്റെ ശക്തി കൂട്ടുക
മാനസികമായി ആരോഗ്യമുണ്ടെങ്കില്‍ കൂടുതല്‍ കാലം ആരോഗ്യത്തോടിരിക്കാം എന്നാണ് പറയുന്നത്. തലച്ചോറിന്റെ ശക്തി കൂട്ടുന്നതിന് ഓര്‍മ്മയ്ക്കും ബുദ്ധിക്കും ഉള്ള വ്യായാമങ്ങള്‍ സ്ഥിരമായി ചെയ്യണം. പുസ്തകം വായിക്കുക, സിനിമ കാണുക, ചെസ്സ് പോലുള്ള കളികളില്‍ ഏര്‍പ്പെടുക, സുഡോകു, പദപ്രശ്നങ്ങള്‍ എന്നിവ ചെയ്യുക ഇവയെല്ലാം ബുദ്ധിക്കും ഓര്‍മ്മക്കും നല്ലതാണ്.

പുറത്ത് സമയം ചെലവഴിക്കുക
ശുദ്ധവായു ശ്വസിക്കുന്നതും സൂര്യപ്രകാശം ആസ്വദിക്കുന്നതും ആരോഗ്യമുള്ള ജീവിതത്തിനായി അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ദിവസം 15-20 മിനുട്ട് സൂര്യപ്രകാശമേറ്റാല്‍ നിങ്ങള്‍ക്കാവശ്യമുള്ള വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപെടും. ഇതിലേറെ ആവശ്യമുണ്ടോ എന്ന് നിങ്ങള്‍ക്ക് ഡോക്ടറോട് ആരായാം. പ്രഭാതത്തിലെ വെയില് കായുന്നത് മാനസികമായ ഉന്മേഷം കൂട്ടും.

ആരോഗ്യപൂര്‍ണമായ ലൈംഗിക ജീവിതം
ആരോഗ്യപൂര്‍ണമായ ജീവിതത്തിന് ആരോഗ്യകരമായ ലൈംഗിക ജിവിതവും ആവശ്യമാണ്. ലൈംഗിക ആവശ്യങ്ങള്‍ സാധാരണമാണ്, വളര്‍ച്ചയുടെ ഒരുഭാഗമായ ഇത് ജീവിതത്തിന്റെ ഒരു ഭാഗമായി തുടരും. ശാരീരികവും മാനസികവുമായി ആരോഗ്യത്തിന് ആരോഗ്യപൂര്‍ണമായ ലൈംഗിക ജീവിതം ആവശ്യമാണ്.

നല്ല സമീപനം
നിങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് തന്നെ നല്ലതെന്ന് തോന്നാനുള്ള ഏറ്റവും മികച്ച വഴി എല്ലാത്തിനോടും നല്ല സമീപനം ഉണ്ടാവുക എന്നതാണ്. എപ്പോഴും ശുഭാപ്തി വിശ്വാസി ആയിരിക്കുക. കാര്യങ്ങളെ നല്ല രീതിയില്‍ മാത്രം കാണുന്നത് മാനസിക ആരോഗ്യം മികച്ചതായിരിക്കാന് സഹായിക്കും. മാനസികമായി ആരോഗ്യമുണ്ടെങ്കില്‍ അത് ശാരീരിക ആരോഗ്യത്തിലും പ്രതിഫലിക്കും.



Click it and Unblock the Notifications
