Latest Updates
-
ശുക്ര മൗഢ്യം 2026: ഈ 5 രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
മഹാരാഷ്ട്ര യുസിസി സർവേ: ലിവ്-ഇൻ ബന്ധങ്ങളും വിവാഹവും ഇനി നിയമത്തിന്റെ പിടിയിൽ? -
വിജയദശമി നാളിലെ നക്ഷത്രഫലം: 27 നാളുകാർക്കും ഇന്ന് ഭാഗ്യദിനമോ? സമ്പത്തും കരിയറും അറിയാം -
വിജയദശമി രാശിഫലം 2026: 12 രാശിക്കാർക്കും ഇന്നത്തെ ദിവസം നേട്ടങ്ങളുടേതോ? ഭാഗ്യനിറവും നമ്പറും അറിയാം -
ആയുധപൂജ 2026: ഇന്ന് വൈകുന്നേരം പൂജ ചെയ്യാമോ? കേരളത്തിലെ കൃത്യമായ സമയവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
വിജയദശമി സ്വർണ്ണവില: സ്വർണം വാങ്ങാൻ പോകുന്നവർ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക -
ഒക്ടോബർ 19-ന് അപൂർവ്വ യോഗങ്ങൾ: സർവാർത്ഥ സിദ്ധി, ഗജകേസരി യോഗത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വായുമലിനീകരണം ചർമ്മത്തെയും കണ്ണുകളെയും ബാധിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ് -
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ
ആരോഗ്യം കാക്കും എണ്ണകള്‍
പാചകത്തിന് ഉപയോഗിക്കുന്നതിലുപരി നിരവധി ഔഷധഗുണങ്ങള്‍ പ്രധാനം ചെയ്യുന്ന വസ്തുവാണ് എണ്ണ.
താഴെ പറയുന്ന എണ്ണകള്‍ ആരോഗ്യത്തിന് ഏതെല്ലാം വിധത്തില്‍ സഹായകമാണെന്നു മനസിലാക്കുക.

റോസ്മേരി എണ്ണ
റോസ്മേരി എണ്ണ ഊര്‍ജ്ജദായകമാണ്. മനുഷ്യമസ്തിഷ്കത്തിന്റെ ഏകാഗ്രതയും ശ്രദ്ധയും വര്‍ദ്ധിപ്പിക്കാന്‍ ഈ എണ്ണ സഹായകമാവുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മസ്തിഷ്ക ശേഷി വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഇത് ഒരു എനര്‍ജി ഡ്രിങ്ക് പോലെ പ്രവര്‍ത്തിക്കുന്നു. അയണ്‍, കാല്‍സ്യം, വിറ്റാമിന്‍ ബി6 എന്നിവയാല്‍ സമ്പന്നമാണ് റോസ്മേരി എണ്ണ.

ഗ്രേപ്ഫ്രൂട്ട് എണ്ണ
പ്രകൃത്യാല്‍ ലഭ്യമാവുന്ന ഏറ്റവും മികച്ച ആന്റി ഓക്സിഡന്റാണ് ഗ്രേപ്ഫ്രൂട്ട് എണ്ണ. മൂത്രം ഉദ്പാദിപ്പിക്കാന്‍ ഈ എണ്ണ സഹായിക്കും. അമിതമായി മൂത്രം ഉദ്പാദിപ്പിക്കുന്നതിലൂടെ വൃക്കകളിലെ വിഷാംശം ഇല്ലാതാക്കി വ്യക്കകളെ കൂടുതല്‍ പ്രവര്ത്തനോന്മുഖവും ശക്തവുമാക്കി മാറ്റുന്നു. ബാക്ടീരിയയെയും ഫംഗസിനെയും വൈറസിനെയും പ്രതിരോധിക്കാനുള്ള ശേഷിയും ഇതിനുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

തുളസി എണ്ണ
ജലദോഷത്തിനും ചുമക്കും ഉത്തമൌഷധമാണ് തുളസിയെണ്ണ. എത്ര കനത്ത ചുമയെയും ജലദോഷത്തെയും പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് അല്പം തുള്ളി തുളസിയെണ്ണ പോലും. ആന്റി ഓക്സിഡന്റായും വൈറസിനെതിരെയും വിരകള്ക്കെതിരെയും പ്രതിരോധത്തിന് ശേഷിയുള്ളതാണ് തുളസിയെണ്ണ.

ക്ലാരി സെയ്ജ് ഓയില്‍
ദഹനപ്രശ്നങ്ങള്‍ക്ക് സഹായകമാണ് ഇത്. ദഹനവ്യവസ്ഥകളില് ഉണ്ടാവുന്ന ഗ്യാസ് നിര്‍മാണത്തെ ഇത് കുറക്കും. ഇത് വഴി ദഹനം എളുപ്പമായിത്തീരുന്നു. ഉഴച്ചില്‍ ചികില്‍സക്കും ഇത് ഉപയോഗിച്ചുവരുന്നു. ആര്‍ത്തവകാലത്തുണ്ടാവുന്ന സന്ധവേദനകള്ക്കും പരിഹാരമാണ് ക്ലാരി സെയ്ജ് ഓയില്‍.

വാനില ഓയില്‍
മറ്റൊരു മികച്ച ആന്റി ഓക്സിഡന്റാണ് വാനില ഓയില്‍. ക്യാന്‍സര്‍ ചികിത്സക്കും മാനസിക പ്രശ്നങ്ങളായ ആകാംക്ഷ, ഉറക്കമില്ലായ്മ എന്നിവക്കും വാനില ഓയില്‍ ഉത്തമമാണ്. ലോകത്തിലെ ഏറ്റവും മികച്ച ഫ്ലേവര്‍ കൂടിയാണിത്. മധുരിതവും രുചികരവും ആരോഗ്യപ്രദവുമാണിത്.

റോസ് ഓയില്‍
മികച്ചൊരു കാമോദ്ദീപന വസ്തു എന്നതിനു പുറമെ മനുഷ്യശരീരത്തിന് നിരവധി പ്രയോജനപ്രദമായ ഗുണങ്ങള്‍ തരുന്നതാണ് റോസ് ഓയില്‍. നിരവധി അസുഖങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കും ഇത്. ആകാംക്ഷ, മാനസികസമ്മര്‍ദ്ധം, ഭയംഎന്നിവയെ അകറ്റുന്നതിന് പുറമേ ശരീരത്തിനും മനസ്സിനും ഉന്മേഷവും പകര്‍ന്നു നല്കാനുതകുന്നതാണ് റോസ് ഓയില്‍.

ഗ്രാമ്പൂ ഓയില്‍
പ്രകൃതിയിലെ അദ്ഭുതമാണ് ഗ്രാമ്പൂ. നല്ലൊരു വേദനസംഹാരിയും അണുനാശിനിയുമായ ഗ്രാമ്പൂ ഓയില്‍ പ്രധാനമായും ദന്തരോഗങ്ങള്ക്കാണ് ഉപയോഗിക്കുന്നത്. പല്ല് വേദനക്കും പല്ല് കേടാകുന്നതിനും പരിഹാരമായി വീടുകളില്‍ ഉപയോഗിക്കാവുന്നതാണ് ഗ്രാമ്പൂ. അയണ്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയാല്‍ സമ്പന്നമായ ഗ്രാമ്പൂ ഓയില്‍ ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയെ സ്വാധീനിക്കുന്നു.

പുതിന എണ്ണ (പെപ്പര്‍ മിന്റ്)
ദഹനം സുഗമമാക്കുന്നതിനുള്ള പെപ്പര്‍മിന്റിന്റെ കഴിവ് മൂലം പാരമ്പര്യമായി ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തന്ന വസ്തുവാണ് പെപ്പര്‍മിന്റ്. ചീര്‍ക്കല്‍, വായുക്ഷോഭം, മറ്റു മലസംബന്ധിയായ പ്രശ്നങ്ങള്‍ എന്നിവക്ക് പരിഹാരമാണിത്. പുതിനക്ക് ആര്‍ത്തവസംബന്ധമായ വേദനകളും തലവേദനയും സംഹരിക്കാനുള്ള കഴിവുണ്ട്. വേദനയുള്ള ഭാഗത്ത് ഇത് നേരിട്ട് ഉപയോഗിക്കാനും കഴിയും.

ലാവെന്‍ഡര്‍ ഓയില്‍
ഇതിന്റെ രോഗസംഹാരകഴിവുമൂലം പണ്ടുമുതലേ വ്യാപകമായി ഉപയോഗിക്കുന്ന എണ്ണയാണിത് .ഉഴച്ചില്‍ ചികിത്സക്ക് പതിവായി ഉപയോഗിക്കുന്ന വസ്തുവാണിത്. ചെറിയ പൊള്ളലുകള്‍ക്കും ഷഡ്പദങ്ങളില്‍ നിന്നുള്ള കടിയേറ്റാലും ചികിത്സക്കായി ഉപയോഗിക്കാവുന്നതാണ്. അണുബാധ തടയുന്നതിനും വേദനസംഹാരിയുമായുള്ള ഇതിന്റെ കഴിവാണ് അതിന് സഹായിക്കുന്നത്.

നാരങ്ങാ എണ്ണ
സര്‍വ്വ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കാവുന്ന കുഴമ്പാണിത്. വിറ്റാമിനുകളാലും മിനറലുകളാലും നിറഞ്ഞ ഇത് ശരീരത്തെ എല്ലാ അസുഖങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. ശരീരത്തില്‍ നിന്ന് വിശാംഷങ്ങള്‍ ഒഴിവാക്കാനും ശരീരത്തെയും മനസ്സിനെയും ശാന്തമാക്കാനും സഹായിക്കുന്നു.മറ്റ് എണ്ണകള്‍ ചെയ്യുന്നതെല്ലാം ചെയ്യാന്‍ ഇതിന് സാധിക്കും.



Click it and Unblock the Notifications
