For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഴകാലത്ത്‌ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

By Super
|

മഴക്കാലം സന്തോഷത്തോടൊപ്പം അസുഖങ്ങളുമായാണ്‌ എത്തുന്നത്‌. വൈറല്‍ പനി, അലര്‍ജി തുടങ്ങി നിരവധി അസുഖങ്ങള്‍ മഴക്കാലമായാല്‍ വ്യാപകമാണ്‌.

ബാക്‌ടീരിയേയും രോഗാണുക്കളേയും അകറ്റി നിര്‍ത്തുക എന്നതാണ്‌ അസുഖം വരാതിരിക്കാന്‍ ആദ്യം വേണ്ടത്‌. ഒരു പരിധി വരെ മഴ രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ

പാനീയങ്ങള്‍

പാനീയങ്ങള്‍

ശുദ്ധീകരിച്ചവെള്ളവും തിളപ്പിച്ച വെള്ളവും മാത്രം കുടിക്കുക. ചുക്ക്‌ കാപ്പി, നാരങ്ങ ചായ തുടങ്ങി ഔഷധഗുണമുള്ള പാനീയങ്ങള്‍ ധാരാളം കുടിക്കുക. ചായ കുടിക്കുന്നവരല്ലെങ്കില്‍ ധാരാളം പച്ചക്കറി സൂപ്പ്‌ കുടിക്കുക.

വൃത്തിയാക്കി കഴിക്കുക

വൃത്തിയാക്കി കഴിക്കുക

ഇലകളും പഴങ്ങളും കഴിക്കുമ്പോള്‍ നന്നായി വൃത്തിയാക്കി കഴിക്കുക. പല ജീവികളുടെയും മുട്ടയും വിരകളും ഇതില്‍ ഉണ്ടാവാം. പച്ചക്കറികളും മറ്റും ഉപ്പ്‌ വെള്ളത്തില്‍ 10 മിനുട്ട്‌ മുക്കി വയ്‌ക്കുന്നത്‌ ഇവയെ നീക്കം ചെയ്യാന്‍ സഹായിക്കും

വേവിച്ച്‌ കഴിക്കുക

വേവിച്ച്‌ കഴിക്കുക

ആഹാരം നന്നായി വേവിച്ച്‌ കഴിക്കുക.മഴക്കാലത്ത്‌ പാകം ചെയ്യാത്ത ഭക്ഷണം കഴിക്കുന്നത്‌ അസുഖങ്ങളെ ക്ഷണിച്ചു വരുത്തും.

ആവശ്യമുള്ളപ്പോള്‍ മുറിച്ച്‌ ഉപയോഗിക്കുക

ആവശ്യമുള്ളപ്പോള്‍ മുറിച്ച്‌ ഉപയോഗിക്കുക

അപ്പപ്പോള്‍ പാകം ചെയ്യുന്ന ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. പച്ചക്കറികളും പഴങ്ങളും നേരത്തേ മുറിച്ച്‌ വയ്‌ക്കാതെ ആവശ്യമുള്ളപ്പോള്‍ മുറിച്ച്‌ ഉപയോഗിക്കുക.

ദഹനം

ദഹനം

മഴക്കാലത്ത്‌ ദഹനം പതുക്കെ ആയിരിക്കും . അതുകൊണ്ട്‌ ദഹനം എളുപ്പമാക്കാന്‍ സഹായിക്കുന്ന ഇഞ്ചി, കുരുമുളക്‌, വെളുത്തുള്ളി, മഞ്ഞള്‍, മല്ലി എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

സൂപ്പ്‌

സൂപ്പ്‌

മാംസാഹാരം കഴിക്കുന്നവര്‍ സൂപ്പ്‌, സ്റ്റൂ പോലുള്ള ലളിതമായ ആഹാരങ്ങള്‍ മഴക്കാലത്ത്‌ കഴിക്കുന്നതായിരിക്കും നല്ലത്‌.

റോഡരികില്‍ നിന്നും ഭക്ഷണം ഒഴിവാക്കുക

റോഡരികില്‍ നിന്നും ഭക്ഷണം ഒഴിവാക്കുക

റോഡരികില്‍ നിന്നും ഭക്ഷണം വാങ്ങി കഴിക്കുന്നത്‌ പരമാവധി ഒഴിവാക്കുക. അസുഖകാരണമായ നിരവധി രോഗാണുക്കള്‍ ഇതില്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട്‌.

ചീത്തയായ ഭക്ഷണങ്ങള്‍

ചീത്തയായ ഭക്ഷണങ്ങള്‍

ചീത്തയായ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക.

അരിയുന്ന ബോര്‍ഡ്‌

അരിയുന്ന ബോര്‍ഡ്‌

ഉപയോഗിക്കുന്നതിന്‌ മുമ്പ്‌ അരിയുന്ന ബോര്‍ഡ്‌ വൃത്തിയായി കഴികുക. കഴിക്കുന്നതിന്‌ മുമ്പ്‌ കൈ വൃത്തിയായി കഴുകുക. ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക

കൊതുക്‌

കൊതുക്‌

കൊതുക്‌, ഈച്ച, പാറ്റ എന്നിവയില്‍ നിന്നും അകന്നു നില്‍ക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കുക.

English summary

മഴകാലത്ത്‌ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

While the showers of first rain may bring joy, it can also give rise to various health problems like viral fever, leptospirosis, allergies and other rain problems.
 
X
Desktop Bottom Promotion