Latest Updates
-
ആയുധപൂജ 2026: പൂജയ്ക്ക് ഏറ്റവും ഉത്തമമായ സമയം ഏത്? പ്രധാന നഗരങ്ങളിലെ മുഹൂർത്തങ്ങൾ അറിയാം -
വിജയദശമി 2026: ഈ രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം, അറിയാം നിങ്ങളുടെ രാശിഫലം -
പ്രായപൂർത്തിയായവരുടെ വിവാഹത്തിൽ ഇടപെടരുത്; നിർണ്ണായക ഉത്തരവുമായി കേരള ഹൈക്കോടതി -
ഒക്ടോബർ 19 നക്ഷത്രഫലം: ഉത്രാടം മാറി തിരുവോണം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സിംബാബ്വെയെ തകർത്തെറിഞ്ഞ് ഇന്ത്യ; ടി-20 പരമ്പര സ്വന്തമാക്കി മന്ദാനപ്പട, ഷഫാലിയുടെ വെടിക്കെട്ട് പ്രകടനം -
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും
മഞ്ഞുകാലം, അസുഖങ്ങള്‍ തടയാം
മഞ്ഞുകാലം സുഖമുള്ള കുളിരിന്റെ കാലമാണെങ്കിലും ആരോഗ്യ, ചര്‍മ പ്രശ്നങ്ങള്‍ കൂടുതല്‍ വരാന്‍ സാധ്യതയുള്ളൊരു കാലം തന്നെയാണ്.മഞ്ഞിനൊപ്പം പൊടിയും കൂടുതലുണ്ടാകുന്ന കാലം.
ഈ കാലത്ത് അസുഖങ്ങള്‍ വരാതിരിക്കണമെങ്കില്‍ ഇതിനായി മുന്കരുതലെടുക്കേണ്ടതുമുണ്ട്.
ഇതിനായി സഹായിക്കുന്ന ചില വഴികളിതാ,ബുദ്ധിമുട്ടുള്ള വഴികളല്ല, നിത്യജീവിതത്തില്‍ പാലിക്കേണ്ട ചില ചിട്ടകള്‍ മാത്രം

ഭക്ഷണകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുകയെന്നതു തന്നെയാണ് അസുഖങ്ങള്‍ വരാതിരിക്കാനുള്ള ഒരു വഴി. ഇക്കാലത്തു ലഭിക്കുന്ന പഴവര്‍ഗങ്ങളും പച്ചക്കറികളും ധാരാളം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം.
പ്രോട്ടീന്‍, വൈറ്റമിന്‍, അയേണ്‍, സിങ്ക് എന്നിവ കലര്‍ന്ന ഭക്ഷണങ്ങള്‍ ധാരാളം കഴിയ്ക്കുകയ ഇത് ശരീരത്തിന് പ്രതിരോധശേഷി നല്‍കും. വെളുത്തുള്ളി പോലുള്ള ഔഷധഗുണമുള്ള മസാലകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മഞ്ഞുകാലത്ത് വരാന്‍ സാധ്യതയുള്ള കോള്‍ഡ്, തൊണ്ടയിലെ അണുബാധ തുടങ്ങിയ അസുഖങ്ങളെ അകറ്റി നിര്‍ത്താന്‍ സഹായിക്കും.
മഞ്ഞുകാലം ഉറങ്ങാന്‍ സുഖമുള്ളൊരു കാലം കൂടിയാണ്. എന്നാല്‍ ക്ഷീണം മാറുന്നതു വരെ ഉറങ്ങുകയെന്നതായിരിക്കണം അളവ്. ആവശ്യത്തിന് ഉറങ്ങുക. ഉറക്കം അമിതമാകാതിരിക്കാനും ശ്രദ്ധിക്കണം.
ഹെര്‍ബല്‍ ചായ പോലുള്ളവ ഈ സമയത്ത് നല്ലതാണ്. ഇതും സൂപ്പും കുടിയ്ക്കുന്നത് അസുഖങ്ങള്‍ അകറ്റാന്‍ സഹായിക്കും. അസുഖങ്ങള്‍ വരുമ്പോഴും കുടിയ്ക്കാവുന്നവയാണ് ഇവ.
മഞ്ഞുകാലത്തിന് ചേര്‍ന്ന വസ്ത്രങ്ങള്‍ ധരിക്കുകയെന്നത് വളരെ പ്രധാനം. പ്രത്യേകിച്ച് കുട്ടികള്‍ പുറത്തിറങ്ങുമ്പോള്‍. ഇത് ഒരു പരിധി വരെ അസുഖങ്ങള്‍ തടയാന്‍ സഹായിക്കും.
എഴുന്നേല്ക്കാന് മടിച്ച് വ്യായാമം മുടക്കുന്ന ശീലം പലര്‍ക്കുമുണ്ട്. മഞ്ഞുകാലത്ത് വ്യായാമം നിര്‍ബന്ധമായും ചെയ്തിരിക്കണം. ഇത് മസിലുകള്‍ക്ക് അയവ് ലഭിക്കുന്നതിന് വളരെ നല്ലതാണ്. അസുഖങ്ങള്‍ തടയാനുള്ള ഒരു വഴി കൂടിയാണ് വ്യായാമം.
ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മഞ്ഞുകാലം ആസ്വദിച്ചു കൊണ്ടുതന്നെ അസുഖങ്ങളെ പടിപ്പുറത്തു നിര്‍ത്തുകയും ചെയ്യാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
