Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
തടി കുറയ്ക്കാന്‍ ചില ശീലങ്ങളും
തടി കുറയുന്ന കാര്യം മിക്കവാറും പേര്‍ക്ക് താല്പര്യമുള്ള ഒരു വിഷയമായിരിക്കും. ഡയറ്റ്, വ്യായാമം എന്നിവയാണ് പലപ്പോഴും ഭക്ഷണനിയന്ത്രണത്തിനുള്ള പ്രധാന മാര്‍ഗങ്ങളായി പറയാറ്. ഇവ മാത്രമല്ല, തടി കുറയുന്നതിന് സഹായിക്കുന്ന ചില ശീലങ്ങള്‍ കൂടിയുണ്ട്.
ഇത്തരം ശീലങ്ങളെങ്ങനെ തടി കുറയ്ക്കുമെന്ന് പലര്‍ക്കും സംശയമുണ്ടാകാം. എന്നാല്‍ ശരീരത്തിന് മാത്രമല്ല, മനസിനും തടി കുറയുന്നതില്‍ വലിയൊരു പങ്കുണ്ട്. ടെന്‍ഷന്‍ പോലുള്ള കാര്യങ്ങള്‍ തടി വര്‍ദ്ധിപ്പിക്കുമെന്നു കേട്ടിട്ടില്ലേ. നാം പോലുമറിയാതെ നമ്മുടെ ശരീരത്തില്‍ നടക്കുന്ന ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇതിന് കാരണമാകൂന്നത്.
ഇത്തരം ചില ശീലങ്ങളെക്കുറിച്ച് അറിയൂ. തടി കുറയ്ക്കാന്‍ മാത്രമല്ല, ശാരീരിക, മാനസിക ആരോഗ്യത്തിനും സഹായിക്കുന്നവരയാണ് ഇവയില്‍ പലതും.

ഭക്ഷണശീലം പറയുകയാണെങ്കില്‍ വണ്ണം കുറഞ്ഞ പലരും കൃത്രിമ ഭക്ഷണങ്ങള്‍ അകറ്റി നിര്‍ത്തുന്നവരാണ്. പ്രോസസ്ഡ് ഫുഡ്, കൃത്രിമ നിറങ്ങള്‍, മധുരം തുടങ്ങിയവ ഒഴിവാക്കി പോഷകം നിറഞ്ഞ ഭക്ഷണം കഴിയ്ക്കുന്നവര്‍.

ആരോഗ്യകരമായ കൂട്ടത്തില്‍ കൂടുക. ആരോഗ്യശീലങ്ങള്‍ പിന്തുടരുന്ന കൂട്ടൂകാരുണ്ടെങ്കില് സ്വാഭാവികമായി നമ്മളും ഇത്തരം ജീവിതത്തിലേക്കു തിരിയും. ഉദാഹരണമായി വ്യായാമം ചെയ്യുന്ന സുഹൃദ് സംഘമാണെങ്കില്‍ സ്വാഭാവികമായി നമ്മളും വ്യായാമം ചെയ്തു തുടങ്ങും.

മനസിണങ്ങിയ ജോലി സ്വീകരിക്കുക. ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്നത് മാനസികസമ്മര്‍ദത്തിന് കാരണമാകും. മടുപ്പ് തടി കൂട്ടുന്ന ഘടകം തന്നെയാണ്.

മടി പിടിച്ച് ഒരു സ്ഥലത്ത് ചടഞ്ഞു കൂടിയിരിക്കാതെ എപ്പോഴും ഉന്മേഷത്തോടെയിരിക്കുക. മടി തടി കൂട്ടുന്ന ഘടകമാണ്. ടിവിക്കു മുന്നില്‍ എന്തെങ്കിലും കൊറിച്ച് കുത്തിപ്പിടിച്ചിരിക്കുന്നത് തടി കൂട്ടുന്ന മടിയ്ക്ക് ഒരു ഉദാഹരണം.

വ്യായാമം ഒരു ശീലമാക്കുക. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം മുടങ്ങാതെ ചെയ്യുന്നത് ഫിറ്റായ ശരീരത്തിനുള്ള ഒരു മാര്‍ഗമാണ്.

സ്ട്രെസ്, ടെന്‍ഷന്‍ തുടങ്ങിയവ കുറയ്ക്കാനുള്ള വഴികള്‍ തേടുക. അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ തുടങ്ങിയ ഹോര്‍മോണുകള്‍ തടി കൂട്ടുന്ന ഘടകങ്ങളാണ്. ഇവ ടെന്‍ഷനടിക്കുമ്പോള്‍ ഉല്പാദിപ്പിക്കപ്പെടുന്നതും.

ആരോഗ്യകരമായ ശീലങ്ങള്‍ക്ക് അസുഖം വരാന്‍ കാത്തിരിക്കേണ്ടതില്ല, ഡയറ്റും ഭക്ഷണനിയന്ത്രണവും മാത്രം പോര, കൃത്യമായ മെഡിക്കല്‍ ചെക്കപ്പും ആരോഗ്യമുള്ള ശരീരത്തിന് വളരെ പ്രധാനം. പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയവ പരിശോധിക്കുക. ഇവ നിയന്ത്രിച്ചു നിര്‍ത്തുന്നത് തടി കുറയ്ക്കാനുള്ള വഴികളിലൊന്നാണ്.

ഏതു കാര്യത്തിനും നിയന്ത്രണം വേണം. ഐസ്ക്രീം ഇഷ്ടമാണെങ്കില്‍ കഴിയ്ക്കാം. എന്നാല്‍ പാകത്തിന് മാത്രം കഴിയ്ക്കുക. ഇഷ്ടമാണെന്നു കരുതി വാരി വലിച്ചു തിന്നരുത്. എല്ലാ കാര്യത്തിനും ഇതു തന്നെ പാലിക്കണം.



Click it and Unblock the Notifications
