Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
തലവേദന മാറാന്‍ ലളിതമായ വഴികള്‍

തലവേദനക്ക് കാരണങ്ങള്‍ പലതുണ്ട്. ആദ്യമായി കാരണം മനസിലാക്കുകയാണ് വേണ്ടത്. അപ്പോള്‍ പരിഹാരവും എളുപ്പമായിരിക്കും.
ടെന്‍ഷനും സ്ട്രെസും കാരണം പലര്‍ക്കും തലവേദന വരാറുണ്ട്. ഇത്തരം കാരണങ്ങളില്‍ നിന്ന് കഴിവതും ഒഴിഞ്ഞുനില്‍ക്കുക. ടെന്‍ഷനുണ്ടാക്കുന്ന കാര്യങ്ങള്‍ തല്‍ക്കാലത്തേക്കെങ്കിലും മറന്നു കളയൂ. പുറത്തിറങ്ങി നടക്കുന്നതും പാട്ടു കേള്‍ക്കുന്നതും പിരിമുറുക്കത്തില്‍ നിന്ന് മോചനം നല്കുന്ന കാര്യങ്ങളാണ്. ഒന്നുമില്ലെങ്കില്‍ പുറത്തിറങ്ങി വെറുതേയൊന്നു നടന്നാലും മതി, ടെന്‍ഷന്‍ കുറയും. അതുപോലെ ഒച്ചയില്‍ നിന്നും ബഹളത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുക.
ടെന്‍ഷനും തലവേദനയും വരുമ്പോള്‍ കണ്ണടച്ചിരുന്ന് എന്തെങ്കിലും ദിവാസ്വപ്നം കണ്ടുനോക്കൂ. നിങ്ങള്‍ക്കിഷ്ടമുള്ള ഏതു കാര്യങ്ങളെപ്പറ്റിയും സ്വപ്നം കാണാം. ആശ്വാസം ലഭിക്കും. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അകലെയാണെങ്കിലും മനസിന് ടെന്ഷനില് നിന്നും മോചനം നല്കാന് ഈ രീതി ഒരു പരിധി വരെ സഹായിക്കും.
തലവേദനയുള്ളപ്പോള്‍ ഒഴിവാക്കേണ്ട കാര്യങ്ങളാണ് ടിവിയും കമ്പ്യൂട്ടറും. ഇതിലേക്ക് നോക്കിയിരുന്നാല്‍ കണ്ണുകള്‍ക്കും തലയ്ക്കും സ്ട്രെയിനുണ്ടാകും. ടെന്‍ഷന്‍ കുറയ്ക്കാനായി ഇഷ്ടമുള്ള ഒരു സിനിമ കണ്ടുകളയാമെന്നും കരുതരുത്. ഇത് മനസിന് സന്തോഷം നല്‍കുമെങ്കിലും കണ്ണിന് സ്ട്രെയിനുണ്ടാക്കും.
തലയിലെ ഭാരം ഒഴിവാക്കാന്‍ കുളിക്കുന്നത് നല്ലതാണെന്നു പറയും. ചെറുചൂടുള്ള വെള്ളമോ തണുത്ത വെള്ളമോ ഉപയോഗിച്ചു കുളിയ്ക്കാം. ഷവര്‍ തുറന്നിട്ട് അല്പനേരം നില്ക്കുന്നതും ബാത്ടബില്‍ കിടക്കുന്നതും തലവേദന കുറക്കും.
സുഗന്ധം ശ്വസിക്കുന്നതും തലവേദന കുറക്കും. നല്ല മണമുള്ള മെഴുകുതിരിയോ ചന്ദനത്തിരിയോ കത്തിച്ചു വച്ച് കണ്ണടച്ചു പിടിച്ച് റിലാക്സ് ചെയ്യാം.
ഉറക്കം ശരിയാവാതിരുന്നാല്‍ തലവേദന വരും. ഉറങ്ങുന്നതിന് മുന്‍പ് മറ്റുള്ളവരുമായി വാഗ്വാദത്തിലേര്പ്പെടാതിരിക്കുന്നത് നല്ല ഉറക്കത്തിന് പ്രധാനമാണ്. ഉറങ്ങുന്നതിന് രണ്ടു മണിക്കൂറിനു മുന്‍പെങ്കിലും ഭക്ഷണം കഴിയ്ക്കുക. നല്ല ദഹനവും നല്ല ഉറക്കത്തിന് സഹായിക്കും. ചെയ്യാന്‍ ബാക്കിയുള്ള ജോലികളെപ്പറ്റിയും ടെന്‍ഷനുണ്ടാക്കുന്ന കാര്യങ്ങളെപ്പറ്റിയും ആലോചിക്കാതിരിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
