Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ബീജക്കുറവ് പരിഹരിക്കാം
ബീജങ്ങളുടെ എണ്ണക്കുറവ് പുരുഷ വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ജീവിതചര്യകള്‍, ശീലങ്ങള്‍ തുടങ്ങിയ പല ഘടകങ്ങളും പുരുഷവന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളാണ്.
ബീജങ്ങളുടെ എണ്ണം കൂട്ടാനുള്ള ചില വഴികളെക്കുറിച്ച് അറിയൂ.

പുകവലി ഉപേക്ഷിക്കുകയെന്നത് വളരെ പ്രധാനം. പുകവലി ബീജങ്ങളുടെ എണ്ണത്തെ മാത്രമല്ല, ആയുസിനെയും നശിപ്പിക്കും. ബീജങ്ങളുടെ ജനിതക ഘടനയിലും പുകവലി മാറ്റങ്ങള്‍ ഉണ്ടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.

വ്യായാമം ചെയ്യുന്നതും ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശാരീരിക ആരോഗ്യത്തിനു മാത്രമല്ല, ബീജങ്ങളുടെ ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്. എന്നാല്‍ അമിത വ്യായാമം ഒഴിവാക്കണം.

അമിതവണ്ണവും ചിലപ്പോഴെങ്കിലും ബീജങ്ങളുടെ എണ്ണക്കുറവിനു കാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്. ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം നില നിര്‍ത്തുകയാണ് ഏറ്റവും നല്ലത്. എന്നാല്‍ ഒരു പരിധി വിട്ട് ശരീരഭാരം കുറയുന്നതും ബീജങ്ങളുടെ എണ്ണത്തെ ബാധിക്കും. ആരോഗ്യകരമായ ഭാരം ശരീരത്തിന് ഉണ്ടായിരിക്കണം.

നല്ല ഭക്ഷണവും പ്രധാനം. സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ബീജാരോഗ്യത്തിന് സഹായിക്കും. ബദാം, കൊഴുപ്പു കുറഞ്ഞ ഭക്ഷണങ്ങള്‍, പച്ചക്കറികള്‍, തവിടു കളയാത്ത ധാന്യങ്ങള്‍ എന്നിവയും നല്ലതാണ്.
വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ എന്നിവയും ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്. റിയാക്ടീവ് ഓക്സിജന്‍ സ്പീഷീസ് എന്നൊരു ഘടകം ബീജങ്ങളിലുണ്ട്. ഇവയുടെ അളവ് കൂടുന്നത് ബീജക്കുറവുണ്ടാക്കും. വൈറ്റമിനുകള്‍ ആര്‍ഒഎസ് അളവ് കുറയ്ക്കും.

ചൂട് ബീജങ്ങളെ നശിപ്പിക്കും. മൊബൈല്‍ ഫോണ്‍ പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിക്കാതിരിക്കുക. ലാപ്ടോപ്പ് മടിയില്‍ വച്ച് ഉപയോഗിക്കാതിരിക്കുക തുടങ്ങിയ പുരുഷന്മാര്ക്ക് എടുക്കാവുന്ന മുന്‍കരുതലുകളാണ്.

വല്ലാതെ ഇറുകിയ വസ്ത്രങ്ങളും അടിവസ്ത്രങ്ങളും ഉപയോഗിക്കാതിരിക്കുക. ഇവയും ബീജങ്ങളെ നശിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. അധികം ചൂടുള്ള വെള്ളത്തിലെ കുളി ഒഴിവാക്കുക. വല്ലാതെ ചൂടുള്ള കാലാവസ്ഥകളില്‍ ജീവിയ്ക്കുന്നവര്‍ തണുത്ത വെള്ളത്തില്‍ കുളിയ്ക്കുന്നത് ഗുണം ചെയ്യും.

സ്ട്രെസ് കഴിവതും കുറയ്ക്കാന്‍ ശ്രമിക്കുക. ഇതും ബീജങ്ങളെ വിപരീതമായി ബാധിക്കുന്ന ഘടകം തന്നെ. സ്ട്രെസ്, ടെന്‍ഷന്‍ തുടങ്ങിയവ കുറയ്ക്കാന്‍ യോഗ, ധ്യാനം തുടങ്ങിയവ പരിശീലിക്കുന്നത് നല്ലതായിരിക്കും.

സ്ത്രീകള്‍ ഉപയോഗിക്കുന്ന വജൈനല്‍ ഗുളികകള്‍, ലൂബ്രിക്കന്റുകള്‍ എന്നിവയും ബീജങ്ങളുടെ എണ്ണത്തെയും ഗുണത്തെയും വിപരീതമായി ബാധിക്കുന്ന ഘടകം തന്നെയാണ്.

ആരോഗ്യകരമായ ലൈംഗികബന്ധവും ബീജങ്ങളുടെ എണ്ണക്കൂടുതലിന് കാരണമാകും. ബന്ധപ്പെടുന്നതിന്റെ ഇടവേള കൂടുന്നത് ബീജാരോഗ്യത്തെയും എണ്ണത്തെയും ബാധിക്കുമെന്നറിയുക.



Click it and Unblock the Notifications
