Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
രക്തമുണ്ടാക്കാന്‍ മാര്‍ഗമുണ്ട്
രക്തക്കുറവ് അഥവാ വിളര്‍ച്ച പലരേയും ബാധിക്കുന്ന ഒരു പ്രശ്നമാണ്. ഇതിന് അയേണ്‍ ടാബ്ലറ്റുകളാണ് മിക്കവാറും പേര് പരിഹാരമാര്‍ഗമായി കാണാറ്. ഇതല്ലാതെയും രക്തമുണ്ടാകുവാനുള്ള ധാരാളം മാര്‍ഗങ്ങളുണ്ട്.
രക്തമുണ്ടാക്കാനുള്ള ഇത്തരം വഴികളെക്കുറിച്ച് അറിയൂ. തികച്ചും ആരോഗ്യകരമായ വഴികളാണ് ഇവ.

വ്യായാമം
വ്യായാമം രക്തമുണ്ടാകാനുള്ള ഏറ്റവും നല്ല വഴിയാണ്. വ്യായാമം ചെയ്യുമ്പോള്‍ ഹൃദയം കൂടുതല്‍ ഓക്സിജന്‍ ഉല്പാദിപ്പിക്കും. ഓക്സിജന്‍ അളവ് കൂടുന്നത് രക്തം കൂടുതലുണ്ടാകാനും സഹായിക്കും. ശ്വസനക്രിയകള്‍ ചെയ്യുക, നടക്കുക, ഓടുക തുടങ്ങിയ വ്യായാമങ്ങളെല്ലാം തന്നെ നല്ലതാണ്.

ഭക്ഷണം
രക്തമുണ്ടാകാനുള്ള മറ്റൊരു പ്രധാന മാര്‍ഗമാണ് ഭക്ഷണം. പ്രത്യേകിച്ച് അയേണ്‍ അടങ്ങിയ ഭക്ഷണം. പേരയ്ക്ക, ഡാര്‍ക് ചോക്ലേറ്റ്, ചുവന്ന ഇറച്ചി, ചീര, ഉരുളക്കിഴങ്ങ്, മത്തങ്ങയുടെ കുരു, പയര്‍, കക്ക എന്നിവ അയേണ്‍ അടങ്ങിയ ഭക്ഷണസാധനങ്ങളാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

കറ്റാര്‍ വാഴ
ചില സസ്യങ്ങളും രക്തമുണ്ടാകാനും രക്തം ശുദ്ധീകരിക്കാനും സഹായിക്കും. കറ്റാര്‍ വാഴ ഇത്തരത്തില്‍ ഒരു സസ്യമാണ്. ഇവ ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും രക്തം ശുദ്ധീകരിക്കുകയും ചെയ്യും.

കൊതുകുതിരി
കൊതുകുതിരി, എയര്‍ ഫ്രഷ്നറുകള്‍ എന്നിവ രക്തകോശങ്ങളെ നശിപ്പിക്കുന്നവയാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇവ ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്കു വരെ കാരണമാകുന്നുണ്ട്. ഇവ ഉപയോഗിക്കാതിരിക്കുക.

ക്രീം
ശരീരത്തില്‍ സൗന്ദര്യസംരക്ഷണത്തിനായി പുരട്ടുന്ന ക്രീമുകളും രക്തകോശങ്ങളെ നശിപ്പിക്കും. ഇവ ചര്‍മത്തിനടിയിലൂടെ ശരീരത്തിലേക്കിറങ്ങുകയും രക്തത്തിന്റെ ഉല്പാദനം കുറയ്ക്കുകയും ചെയ്യും. അണുബാധയ്ക്കും ചിലപ്പോള്‍ ഇവ വഴി വയ്ക്കും. കഴിവതും പ്രകൃതിദത്തമായ ക്രീമുകള്‍ മാത്രം ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക.



Click it and Unblock the Notifications
