Latest Updates
-
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ്
നടന്നാല്‍ തടി കുറയുമോ, കുറയണോ?
ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും ചെയ്യാവുന്ന ഒരു വ്യായാമമാണ് നടക്കുകയെന്നത്. തടി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ നടക്കുന്നവര്‍ കുറവായിരിക്കും. തടി കുറയ്ക്കണമെന്നുദ്ദേശിക്കുന്നവര് മറ്റു വ്യായാമങ്ങളിലേക്കു തിരിയുന്നതാണ് സാധാരണയായി കണ്ടുവരാറ്.
നടന്നാല്‍ തടി കുറയുമോയെന്ന സംശയം പലര്‍ക്കുമുണ്ടാകും. നടന്നാലും തടി കുറയ്ക്കാം. എന്നാല്‍ വെറുതെ നടക്കാന്‍ വേണ്ടി നടന്നതു കൊണ്ടു കാര്യമില്ല. നടക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കൂ. ആഴ്ചയില്‍ അരക്കിലോ വീതമെങ്കിലും കുറയ്ക്കാം.

രാവിലെ ഒരുമിച്ചു സംസാരിച്ച് നടക്കുന്നവരെ കാണാം. ഇത് വെറുമൊരു വ്യായാമമെന്ന രീതിയിലേ എടുക്കാനാവൂ. മറ്റുള്ളവരുടെ നടത്തത്തിനനുസരിച്ച് നമ്മുടെ സ്പീഡും ക്രമീകരിച്ചു നടന്നാല്‍ ഇത് തടി കുറയ്ക്കില്ല. ഇത്തരം നടത്തം വ്യായാമമാണ്. എന്നാല്‍ ഇതുകൊണ്ട് തടി കുറയുമെന്നു പ്രതീക്ഷിക്കാനാവില്ല.
നടക്കാനാവുന്ന വേഗത്തിലാണ് പലരും നടക്കുക. ഇതുകൊണ്ടു കാര്യമില്ല. നടക്കാവുന്നതിനേക്കാള് വേഗത്തില്‍ നടക്കണം. എന്നാലേ ഇത് തടി കുറയ്ക്കൂ. സ്പീഡു കൂടുന്തോറും അപചയപ്രക്രിയ വേഗത്തിലാകും. ഇത് ശരീരത്തിലെ കൊഴുപ്പ് അലിയിച്ചു കളയുകയും ചെയ്യും. ഇത് തടി കുറയ്ക്കാന്‍ സഹായിക്കും. സ്പീഡു കൂട്ടിയാല്‍ അല്പം കഴിയുമ്പോള്‍ വിയര്‍ക്കും, കിതയ്ക്കും. അപ്പോള്‍ നടത്തം സാവധാനത്തിലാക്കാം. അല്പം കഴിഞ്ഞ് വീണ്ടും സ്പീഡില്‍ നടക്കുക തന്നെ വേണം.
നിരപ്പായ സ്ഥലത്തു കൂടി നടക്കാതെ കയറ്റമുള്ള സ്ഥലങ്ങളില്‍ നടക്കുന്നതാണ് തടി കുറയാന്‍ കൂടുതല്‍ നല്ലത്. ഇങ്ങനെ ചെയ്യുമ്പോള്‍ ശരീരത്തിന് കൂടുതല്‍ ഊര്‍ജം ഉപയോഗിക്കേണ്ടി വരും. ഇത്തരം ഊര്ജോല്പാദനത്തിനായി ശരീരത്തിലെ കൊഴുപ്പുപയോഗിക്കുകയും ചെയ്യും.
ദിവസവും നടന്നാല്‍ മാത്രമേ ഗുണം ലഭിക്കുകയുള്ളൂ. വല്ലപ്പോഴും നടന്നാല്‍ തടി കുറയുകയെന്ന ലക്ഷ്യം സാധിക്കാതെ വരും. ഒരേ സമയത്ത് ദിവസവും നടക്കുന്നത് ഉദ്ദേശിച്ച പ്രയോജനം നല്‍കുകയും ചെയ്യും.
ദിവസവും ഒരേ സ്ഥലത്തു കൂടി നടക്കാതെ പല സ്ഥലങ്ങളില്‍ കൂടി നടക്കാന്‍ ശ്രദ്ധിക്കുക. ഒരു ദിവസം മണല്‍ നിറഞ്ഞ സ്ഥലത്താണെങ്കില്‍ അടുത്ത ദിവസം കല്ലുള്ള സ്ഥലത്തു കൂടിയാകണം. പിന്നീട് കയറ്റിറക്കവും മണ്ണുമുള്ള സ്ഥലത്താവണം. ഇങ്ങനെ നടക്കുമ്പോള്‍ ശരീരത്തിന് കൂടുതല്‍ ആയാസപ്പെടേണ്ടി വരും. ഇത് തടി കുറയാന്‍ സഹായിക്കുകയും ചെയ്യും.
നടന്നതു കൊണ്ടുമാത്രമായില്ല, കൃത്യമായ ഭക്ഷണചിട്ടകളും പാലിക്കണം. ആരോഗ്യകരമായ ഭക്ഷണം കഴിയ്ക്കുക. നടക്കുന്നതിനൊപ്പം ഇത്തരം ചിട്ടകളും ആരോഗ്യം നന്നാക്കാന്‍ സഹായിക്കുക തന്നെ ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
