Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
അനാരോഗ്യകരമായ ശീലങ്ങള്‍
എല്ലാവര്ക്കും ആരോഗ്യകരവും അനാരോഗ്യകരവുമായ ശീലങ്ങളുണ്ട്. ഇവ ജീവിതത്തിന്റെ ഭാഗവുമാണ്. എന്നാല്‍ ചില ശീലങ്ങളുണ്ട്, ആരോഗ്യകരമെന്നു കരുതി നാം ചെയ്യുന്ന അനാരോഗ്യകരമായ ശീലങ്ങള്‍. ഇവയുടെ ചീത്ത വശങ്ങള് മനസിലാക്കാത്തതു കൊണ്ടാണ് പലരും ഇത്തരം ശീലങ്ങളിലേക്കു തിരിയുന്നതും. എന്നാല്‍ ഇത് അറിയാതെ ആരോഗ്യത്തിനു ദോഷം വരുത്തുകയാണ് ചെയ്യുന്നത്.
ഉദാഹരണമായി വീട് വൃത്തിയാക്കുന്ന ശീലം തന്നെയെടുക്കാം. ഇത്തരം ശീലങ്ങള്‍ മോശമാണെന്ന് ആരും പറയുകയില്ല. എന്നാല്‍ ഇത് അമിതമായാല്‍ മറ്റൊരു വിധത്തില്‍ ആരോഗ്യത്തിന് ദോഷം ചെയ്യുകയാണ് ചെയ്യുന്നത്. നല്ലതു കരുതി ആരോഗ്യത്തെ കേടു വരുത്തുകയെന്നേ ഇത്തരം ശീലങ്ങളെപ്പറ്റി പറയാനാകൂ.
നല്ലതെന്നു കരുതി നാം അനുവര്‍ത്തിക്കുന്ന ചില ശീലങ്ങള്‍ എങ്ങനെയാണ് ദോഷമാകുന്നതെന്നു നോക്കൂ. ഇത്തരം ശീലങ്ങള്‍ മിക്കവാറും ആരോഗ്യത്തെ ബാധിക്കുന്നതാണെന്നതാണ് ഇക്കാര്യങ്ങള്‍ തിരിച്ചറിയേണ്ടതിനെ പ്രധാനമാക്കുന്നതും.

ശരീരത്തിന് പോഷകങ്ങള്‍ ലഭിയ്ക്കാന്‍ വേണ്ടി വൈറ്റമിന്‍ ഗുളികകള്‍ വിഴുങ്ങുന്ന ശീലം പലര്‍ക്കുമുണ്ട്. തികച്ചും തെറ്റായ പ്രവണതയാണിത്. ഇത്തരം വൈറ്റമിനുകള്‍ പലപ്പോഴും ശരീരത്തിന് ദോഷം വരുത്തുകയാണ് ചെയ്യുന്നത്. ചില അസുഖങ്ങള്‍ക്കു വരെ ഇവ വഴിയൊരുക്കും. മനം പിരട്ടല്‍, ഛര്‍ദി, വയറിളക്കം, ചര്‍മത്തില്‍ പാടുകള്‍, അലര്‍ജി തുടങ്ങി ക്യാന്‍സര്‍ വരെ വരുത്തി വയ്ക്കാവുന്ന ശീലമാണിത്.

വീടും പരിസരവും വൃത്തിയാക്കുന്നത് നല്ലതു തന്നെ. എന്നാല്‍ വേണ്ടത്ര മുന്‍കരുതലുകളെടുക്കാതെ വൃത്തിയാക്കാന്‍ തുടങ്ങിയാല്‍ കീടാണുക്കളും പൊടിയും ശരീരത്തിലേക്കു കടന്ന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാം.

വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനും ചര്‍മത്തിനും ഒരുപോലെ അത്യാവശ്യമാണ്. എന്നാല്‍ അധികം വെള്ളം കുടിയ്ക്കുന്നത് ശരീരത്തിലെ സോഡിയം തോത് ക്രമാതീതമായി താഴുവാന്‍ ഇടയാക്കും. ഇത് ക്ഷീണം, ഛര്‍ദി, തലചുറ്റല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

പല്ലു വൃത്തിയാക്കാനും പല്ലിന്റെ ആരോഗ്യത്തിനും ബ്രഷ് ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇത്തരം ബ്രഷ് ചെയ്യുന്നതിന്റെ തവണയും ബലവും കൂടുന്നത് പല്ലിന്റെ ഇനാമല്‍ കളയുവാനും പല്ല് എളുപ്പത്തില്‍ കേടാകാനും ഇടയാക്കും.

വേദനകള്‍ക്ക് പെയിന്‍ കില്ലര്‍ കഴിയ്ക്കുന്നവരുണ്ട്. താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും പിന്നീട് വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കാവുന്ന ഒരു ശീലമാണിത്. പെയിന്‍ കില്ലറുകളുടെ അമിതമായ ഉപയോഗം ക്യാന്‍സര്‍ പോലുള്ള പ്രശ്നങ്ങള്‍ക്കു പോലും വഴിയൊരുക്കും.



Click it and Unblock the Notifications
