Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
സന്ധിവേദനയോ?, പരിഹാരമുണ്ട്
സന്ധിവേദന പലരെയും അലട്ടുന്ന പ്രശ്നമാണ്. പ്രത്യേകിച്ച് നാല്പതുകളിലെത്തിയവര്ക്കുണ്ടാകുന്ന രോഗം. കാല്, കൈമുട്ടുകള്‍, തോള് ഭാഗം എന്നിവിടങ്ങളില്‍ ഇത്തരം വേദനയുണ്ടാകാറുണ്ട്.
ഇവയ്ക്ക് ഭക്ഷണവും ഒരു പരിഹാരമാര്‍ഗം തന്നെയാണ്. ഭക്ഷണം മാത്രമല്ല, വ്യായാമവും ഇത്തരം സന്ധിവേദന ഒഴിവാക്കാന്‍ സഹായിക്കും.

നെയ്മീന് പോലുള്ള മത്സ്യങ്ങള്‍ സന്ധിവേദന ഒഴിവാക്കാനുള്ള നല്ലൊരു മാര്‍ഗമാണ്. ഇവയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡാണ് ഈ ഗുണം നല്‍കുന്നത്. ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ മറ്റു കടല്‍ ഭക്ഷണവും നല്ലൊരു പരിഹാരം തന്നെ.
സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ഭക്ഷണങ്ങളും സന്ധിവേദന ഒഴിവാക്കാന്‍ സഹായിക്കും. ഇവയിലെ സി റിയാക്ടീവ് പ്രോട്ടീനുകളാണ് ഈ ഗുണം നല്‍കുന്നത്. ഇതിന് പുറമെ ബയോഫ്ളേവനോയ്ഡുകള്, ആന്തോസയനൈഡിനന്സ് തുടങ്ങിയ ആന്റി ഓക്സിഡന്റുകളും സന്ധിവേദനയ്ക്കുള്ള നല്ല ഔഷധങ്ങളാണ്.
ചീര, ബ്രൊക്കോളി, ഉള്ളി, ഇഞ്ചി എന്നിവയില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ മാറി മാറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. ഇവ കഴിയ്ക്കുന്നത് സന്ധിവേദന വരാതിരിക്കാനുള്ള നല്ലൊരു വഴിയാണ്.
ഒലീവ് ഓയില്‍ വേദനകളും അസുഖങ്ങളും ഒഴിവാക്കാനുള്ള ഒരു പ്രധാന വഴിയാണ്. ഇവയില്‍ കൊഴുപ്പു കുറവാണ്. ആന്റിഓക്സിഡന്റുകള്‍ കൂടുതലും. നല്ല കൊളസ്ട്രോള്‍ ധാരാളം അടങ്ങിയിരിക്കുന്ന ഒലീവ് ഓയില്‍ ഹൃദയാരോഗ്യത്തിനും സന്ധിവേദനയ്്ക്കും നല്ലൊരു പരിഹാരമാര്‍ഗമാണ്. വെജിറ്റബിള്‍ ഓയിലിനു പകരം ഒലീവ് ഓയില്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.
ബദാം, വാള്‍നട്ട്, മത്തങ്ങയുടെ കുരു എന്നിവയിലും ധാരാളം ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇതും സന്ധിവേദന ഒഴിവാക്കാനും ആരോഗ്യത്തിനും ഗുണം ചെയ്യും.
ഓറഞ്ച്, ചെറുനാരങ്ങ പോലുള്ള ഭക്ഷണങ്ങളും സന്ധിവേദന ഒഴിവാക്കാന്‍ സഹായിക്കും. ഇവയിലെ വൈറ്റമിന്‍ സി എല്ലുകള്‍ക്ക് ബലം നല്‍കും. എല്ലിനുണ്ടാകുന്ന പൊട്ടലുകളും ബലം കുറയലും സന്ധിവേദനകള്‍ക്ക് കാരണമാകാറുണ്ട്.
ഇവയ്ക്കു പുറമെ ചിട്ടയായ വ്യായാമവും സന്ധിവേദന തടയാന്‍ ഒരു പരിധി വരെ പരിഹാരമാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
