Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ക്രിസ്മസിന് കേറി തടിയ്ക്കല്ലേ....
തടിയ്ക്കുന്ന പ്രകൃതമാണെങ്കില്‍ സൂക്ഷിയ്ക്കുക. ക്രിസ്മസ് സമയത്ത് തടി കൂടാന്‍ സാധ്യതയുണ്ട്. നോണ്‍ വെജിറ്റേറിയന്‍, കേക്ക്, മധുരം...ലിസ്റ്റുകള്‍ ഇങ്ങനെ നീണ്ടു പോകുന്നു.
ആഘോഷ സമയത്ത് ഭക്ഷണം കഴിയ്ക്കണ്ടയെന്നല്ല പറയുന്നത്. കഴിയ്ക്കാം, പക്ഷേ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍ വയ്ക്കണമെന്നു മാത്രം.
പലതരം ഭക്ഷണങ്ങള്‍ മുന്നില്‍ കാണുമ്പോള്‍ വലിച്ചുവാരി വിഴുങ്ങരുത്. കുറേശെ ചവച്ചരച്ചു കഴിയ്ക്കുകയാണ് വേണ്ടത്. ഇത് ദഹനം എളുപ്പത്തിലാക്കും. ഭക്ഷണം ചവച്ചരയ്ക്കാതെ കഴിയ്ക്കുന്നത് തടി കൂട്ടാന്‍ ഇട വരുത്തുന്ന ഒന്നാണ്.

കഴിയ്ക്കുന്ന അളവില്‍ മിതത്വം പാലിക്കാന്‍ ശ്രമിക്കുക. ഇഷ്ടമുള്ള ഭക്ഷണമാണെന്നു കരുതി വാരി വലിച്ചു കഴിയ്ക്കരുത്. ഇത് തടി കൂട്ടുക മാത്രമല്ല, വയറിന്റെ ആരോഗ്യത്തിനും നല്ലതല്ലെന്നോര്ക്കുക. ഇഷ്ടമുള്ളവ ഒഴിവാക്കണമെന്നല്ല, അളവു കുറയ്ക്കാനാണ് ശ്രദ്ധിക്കേണ്ടത്. എല്ലാം പാകത്തിനാകാം. ഇത് തടി വര്‍ദ്ധിപ്പിക്കുകയുമില്ല.
പതിവായി വ്യായാമം ചെയ്യുന്ന ശീലമുള്ളവരാണെങ്കില്‍ ഈ ശീലം ഉപേക്ഷിക്കതരുത്. ആഘോഷവേളയല്ലേ, ഇന്ന് വ്യായാമം വേണ്ടെന്ന ചിന്ത വേണ്ട. തിരക്കുകളില്‍ നിന്നൊഴി്ഞ്ഞ് അല്പനേരം വ്യായാമത്തിനായി തെരഞ്ഞെടുക്കുക. അല്ലെങ്കില്‍ വ്യായാമത്തിന് തുല്യമായ എന്തെങ്കിലും ജോലികള്‍ വീട്ടില്‍ തന്നെ ചെയ്യുക.
ഭക്ഷണം കഴിയ്ക്കുന്നതിന് മുന്‍പ് ജ്യൂസ്, സൂപ്പ് അങ്ങനെ എന്തെങ്കിലും കുടിയ്ക്കുക. അല്ലെങ്കില്‍ ആരോഗ്യകരമായ പ്രോട്ടീന്‍ ഷേയ്ക്കായാലും മതി. ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ ഇത് സഹായിക്കും. പ്രത്യേകിച്ച് പാര്‍ട്ടികള്‍ക്കോ ഡിന്നറിനോ പോകുമ്പോള്‍ ഇത് മറക്കാതെ ചെയ്യുക.
നോണ്വെജാണെങ്കിലും വീട്ടില്‍ തന്നെ പാചകം ചെയ്യുമ്പോള്‍ എണ്ണ ഒഴിവാക്കി ഗ്രില്‍, ബേക്ക് തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുക. ഇവ ആരോഗ്യത്തിനും നല്ലതാണ്. തടി കൂടുമെന്ന ഭയവും വേണ്ട. ഭക്ഷണം കഴിച്ചാല്‍ ഓറഞ്ച്, ബെറി, ഗ്രീന്‍ ടീ എന്നിങ്ങനെയുള്ള എന്തെങ്കിലും കഴിയ്ക്കുക. ഇവ ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്നവയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
