Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
പുരുഷഹോര്‍മോണ്‍ ധര്‍മങ്ങള്‍
സ്ത്രീകളേയും പുരുഷന്മാരേയും അവരവരാക്കുന്ന ചില ഹോര്‍മോണുകളുണ്ട്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഹോര്‍മോണ്‍ മാറ്റങ്ങള്‍ സാധാരണം. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിനാണ് പ്രാധാന്യം കൂടുതല്‍. ആണിനെ ആണാക്കുന്ന ഹോര്‍മോണ്‍ എന്നു വേണമെങ്കില്‍ പറയാം.
ഈ ഹോര്‍മോണ്‍ പല തരത്തിലും പുരുഷശരീരത്തെ സ്വാധീനിക്കുന്നുണ്ട്. പ്രധാനമായും മസിലുകളുടെ കാര്യത്തില്‍. പുരുഷശരീരത്തില്‍ മസിലുകള്‍ കൂടുതലുണ്ടാകാന്‍ കാരണം ഈ ഹോര്‍മോണ്‍ തന്നെയാണ.് മസിലുകള്‍ക്കായി സ്റ്റിറോയ്ഡുകള്‍ കുത്തിവയ്ക്കുന്ന പുരുഷന്മാരെക്കുറിച്ച് കേട്ടു കാണും. ഈ സ്റ്റിറോയ്ഡുകള്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണുകള്‍ മാത്രമാണ്.

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്ക്ക് എല്ലുബലം കൂടും. ഇതിന് കാരണവും ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ തന്നെയാണ്. ഈ ഹോര്‍മോണ്‍ കാല്‍സ്യത്തിന്റെ അളവു വര്‍ദ്ധിപ്പിക്കും.
രക്തത്തിന്റെ അളവും പുരുഷന്മാരില് അധികമാണ്. ഇതിന് കാരണവും ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ തന്നെയാണ്. ഇവ രക്താണുക്കളുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നു.
പുരുഷന്മാരില് ശരീരത്തില്‍ ധാരാളം രോമങ്ങളുള്ളതിന് കാരണവും ഈ ഹോര്‍മോണ്‍ തന്നെയാണ്. ടെസ്റ്റോസ്റ്റിറോണ്‍ തന്നെയാണ് ഇതിനും കാരണം.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര് പെട്ടെന്ന് തടിക്കാത്തതിന് കാരണവും ഈ ഹോര്‍മോണ്‍ തന്നെയാണ്. ഇത് ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നു.
പുരുഷന്മാരെ ചെറുപ്പമാക്കി നില നിര്‍ത്തുന്നതിനുള്ള ഒരു കാരണവും ഈ ഹോര്‍മോണ്‍ തന്നെയാണ്. പ്രായത്തെ തടഞ്ഞു നിര്‍ത്താന്‍ ഈ ഹോര്‍മോണിന് സാധിക്കും.
പല പുരുഷന്മാരിലും ടെസ്റ്റോസ്റ്റിറോണ്‍ അളവു കുറയുന്നതായി കാണാറുണ്ട്. ഇത്തരക്കാര്‍ക്ക് ഹോര്‍മോണ്‍ തെറാപ്പിയും ലഭ്യമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
