Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ചായ വേണോ, അതോ കാപ്പിയോ?
ചായ, അല്ലെങ്കില്‍ കാപ്പി ഇതായിരിക്കും ഭൂരിഭാഗം പേരുടേയും ശീലം. ഉണര്‍ന്നെണീറ്റ ഉടന്‍ ഇതിലേതെങ്കിലുമൊന്ന് ലഭിച്ചില്ലെങ്കില്‍ അന്നത്തെ ദിവസം തന്നെ പോയാതായുള്ള തോന്നലാണ് പലര്‍ക്കും.
ചായയും കാപ്പിയും ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന അറിവ് എല്ലാവര്‍ക്കുമുണ്ടാകും. എന്നാല്‍ ഇവയില്‍ രണ്ടിലും ഏതാണ് കൂടുതല്‍ ആരോഗ്യകരം എന്നറിയണോ.

ചായയിലും കാപ്പിയിലും ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവ രണ്ടും രണ്ടു തരമാണെന്നു മാത്രം. ചായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ഫ്ളേവനോയ്ഡുകളാണ്. കാപ്പിയിലാകട്ടെ, ക്വയനിനുകളും ക്ലോറോജെനിക് ആസിഡും. ഇവ രണ്ടും ശരീരത്തില്‍ നിന്നും ഫ്രീ റാഡിക്കലുകളെ ഒഴിവാക്കുകയാണ് ചെയ്യുന്നത്.
ചായയിലും കഫീന്‍ അംശം അടങ്ങിയിട്ടുണ്ട്. എന്നാല്‍ ചായയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ അംശത്തേക്കാള്‍ മൂന്നിരട്ടി കഫീന്‍ കാപ്പിയില്‍ അടങ്ങിയിട്ടുണ്ട്. കഫീന്‍ അംശം ആരോഗ്യത്തിന് നല്ലതല്ല.
കാപ്പിയേക്കാള്‍ ചായയാണ് ദഹിക്കാന്‍ എളുപ്പം. എന്നാല്‍ പാലോ പഞ്ചസാരയോ ചേര്‍ക്കാതെ കുടിയ്ക്കുമ്പോഴാണ് ഇതിന്റെ ഗുണം ഇരട്ടിക്കുന്നത്. കട്ടന്‍ചായയില്‍ ചെറുനാരങ്ങ പിഴിഞ്ഞു കുടിയ്ക്കുന്നത് ദഹനത്തിന് വളരെ നല്ലതുമാണ്.
ചായയും കാപ്പിയും ഒരു പരിധി വരെ ക്യാന്‍സറിനെ അകറ്റി നിര്‍ത്താനും ഗുണകരമാണ്. ബ്രെസ്റ്റ്, ഒവേറിയന്‍ ക്യാന്‍സറുകള്‍ ചെറുക്കാന്‍ ചായ നല്ലതാണ്. കാപ്പി ലിവറിനെ ബാധിക്കുന്ന ക്യാന്‍സറിനേയും.
കാപ്പി കൂടുതല്‍ കുടിയ്ക്കുന്നത് തലവേദന, ഇന്‍സോംമ്നിയ തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കും. കാപ്പി കൂടുതല്‍ കുടിച്ചാല്‍ കഫീന്‍ പോയ്സനിംഗ് എന്നൊരു പ്രശ്നവുമുണ്ടാകും. ഇത് ചിലപ്പോള്‍ അബോര്ഷന് വരെ വഴി വയ്ക്കുകയും ചെയ്യും.
എന്നാല്‍ ചായ മുകളില്‍ പറഞ്ഞ ദോഷങ്ങള്‍ ഉണ്ടാക്കുന്നില്ല. അതുകൊണ്ട് ചായ തന്നെയാണ് കൂടുതല്‍ ആരോഗ്യകരം.
ചായയായാലും കാപ്പിയായാലും അളവ് കൂടുന്നത് അരോഗ്യത്തിന് ദോഷം ചെയ്യുമെന്ന കാര്യവും എല്ലാവരും ഓര്‍ത്തിരിക്കുക തന്നെ വേണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
