Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഭക്ഷണം കഴിച്ചാല്‍ വയറുവേദനയെങ്കില്‍...
വയറു വേദന പല കാരണങ്ങള്‍ കൊണ്ടുണ്ടാവാം. എന്നാല്‍ ചിലര്‍ക്ക് ഭക്ഷണം കഴിച്ചാല്‍ ഉടന്‍ വയറുവേദന അനുഭവപ്പെടുന്നത് സാധാരണമാണ്.
വല്ലപ്പോഴും ഇതുണ്ടാകുന്നത് ഒരുപക്ഷേ ഭക്ഷണം നല്ലതല്ലാത്തതു കൊണ്ടാവാം. എന്നാല്‍ സ്ഥിരം ഇതനുഭവപ്പെടുന്നവരുണ്ട്. പ്രത്യേകിച്ച് കുട്ടികള്‍.

ഭക്ഷണം കഴിച്ചാല്‍ വയറിന്റെ വലതു ഭാഗത്താണ് വേദന അനുഭവപ്പെടുന്നതെങ്കില്‍ ഇത് കിഡ്നി സ്റ്റോണ്‍, അപ്പെന്‍ഡിക്സ്, വയറ്റിലെ അള്‍സര്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കൊണ്ടാവാം. എന്നാല്‍ വയറിന്റെ ഇടതു ഭാഗത്ത് വേദന അനുഭവപ്പെടുന്നത് കുടലിലെ ക്യാന്‍സര്‍, വയറിളക്കം, മലബന്ധം തുടങ്ങിയ പ്രശ്നങ്ങള്‍ കൊണ്ടാവാം.
ഭക്ഷണം കഴിച്ചാല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കുടലിലാണ്. കുടലിന്റെ പ്രവര്‍ത്തനം ശരിയല്ലെങ്കില്‍ വയറുവേദന വരുന്നത് സാധാരണമാണ്. പ്രത്യേകിച്ച് വയറിന് പിടിക്കാത്ത ഭക്ഷണം കഴിയ്ക്കുക, ദഹനം ശരിയല്ലാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍.
മലബന്ധമുള്ളവര്‍ക്കും ഭക്ഷണം കഴിച്ചാല്‍ വയറുവേദന ഉണ്ടാകാറുണ്ട്. ഇതിന്റെയും അടിസ്ഥാന കാരണം ദഹനപ്രക്രിയ ശരിയല്ലാത്തതാണ്. ഇത്തരം പ്രശ്നമുള്ളവര്‍ക്ക് അടിവയറ്റിലാണ് വേദന വരാറുള്ളത്.
ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നമുള്ളവര്‍ക്ക് ഭക്ഷണം കഴിച്ചാല്‍ വയറുവേദന വരാറുണ്ട്. മനംപിരട്ടല്‍, ഛര്‍ദി എന്നിവയും ഗ്യാസ് പ്രശ്നമുള്ളവര്‍ ഭക്ഷണം കഴിച്ചാല്‍ വയറുവേദനയ്ക്കൊപ്പം ഉണ്ടാകും.
അള്‍സര്‍ ബാധയുള്ളവര്‍ക്ക് ഭക്ഷണം കഴിച്ചാല്‍ വയറുവേദന അനുഭവപ്പെടുന്നത് സാധാരണമാണ്. കുടലിലുണ്ടാകുന്ന ചെറിയ വ്രണങ്ങളാണ് അള്‍സര്‍ ബാധയ്ക്കു കാരണം. അള്‍സറുള്ളവര്‍ക്ക് ഭക്ഷണം കഴിച്ചാല്‍, പ്രത്യേകിച്ച് അല്പം കട്ടിയുള്ള ഭക്ഷണമായാല്‍ വയറ്റില്‍ പിടിയ്ക്കാതിരിക്കുകയും വയറിളക്കം, ഛര്‍ദി തുടങ്ങിയ പ്രശ്നങ്ങളുണ്ടാകുകയും ചെയ്യും.
ഭക്ഷണം പതുക്കെ ചവച്ചരച്ചു കഴിയ്ക്കുന്നത് ദഹനം എളുപ്പമാക്കാനും ഇതുവഴി വയറുവേദന പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും.
ധാരാളം വെള്ളം കുടിയ്ക്കേണ്ടത് അത്യാവശ്യം. നാരുകളടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നതും പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ കഴിയ്ക്കുന്നതും ഗുണം ചെയ്യും.
വാരിവലിച്ചു ഭക്ഷണം കഴിയ്ക്കാതിരിക്കേണ്ടതും അത്യാവശ്യം തന്നെ. എപ്പോഴും വയറു നിറയെ കഴിയ്ക്കാതെ അല്പം സ്ഥലം ഒഴിച്ചിടുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
