Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
എരിവ് തടി കുറയ്ക്കുമോ?
എരിവുള്ള ഭക്ഷണം ഇഷ്ടപ്പെടുന്നവരും വെറുക്കുന്നവരുമുണ്ടാകും. എരിവുള്ള മസാലകളായിരിക്കും ചിലപ്പോള്‍ ഭക്ഷണങ്ങള്‍ക്ക് സ്വാദു നല്‍കുന്നതും. എന്നാല്‍ എരിവുള്ള ഭക്ഷണം തടി കുറയ്ക്കുമെന്ന് ചിലരെങ്കിലും കേട്ടിരിക്കും. ഇതിലെ വാസ്തവമറിയേണ്ടേ.
എരിവ് ശരീരത്തിലെ കൊഴുപ്പു നീക്കം ചെയ്യും. അതുകൊണ്ടുതന്നെ എരിവുള്ള ഭക്ഷണം തടി കുറയ്ക്കുമെന്നു വേണമെങ്കില്‍ ഒറ്റവാക്കില്‍ പറയാം.

ശരീരത്തിലെ അപചയപ്രക്രിയകള്‍ നേരായ രീതിയില്‍ നടക്കുന്നതിന് എരിവ് സഹായിക്കും. ഇതുവഴി ഇത് തടി കുറയ്ക്കുകയും ചെയ്യും.
ചിലതരം എരിവുകള്‍, പ്രത്യേകിച്ച് മുളകു പോലുള്ളവ വിശപ്പു കുറയ്ക്കും. ഭക്ഷണത്തിന്റ അളവു കുറയും. സ്വാഭാവികമായി തടിയും കുറയും. വിശപ്പുള്ളപ്പോള്‍ എരിവുള്ള എന്തെങ്കിലും കഴിച്ചു നോക്കൂ. വിശപ്പു കുറയുന്നത് അനുഭവിച്ചറിയാം.
വറ്റല്‍ മുളക്, കുരുമുളക് എന്നിവയില്‍ ക്യാപ്സയാസിന് എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയുന്ന ഒന്നാണ്. ശരീരത്തില്‍ നിന്നുള്ള വിഷവസ്തുക്കള്‍ നീക്കം ചെയ്യാനും എരിവിന് കഴിയും.
ഛര്‍ദി, മനംപിരട്ടല്‍ എന്നിവയ്ക്കും എരിവുള്ള ഭക്ഷണങ്ങള്‍ ഒരു പരിധി വരെ സഹായകമാണ്.
എന്നാല്‍ ഇത്തരം ഗുണങ്ങള്‍ ലഭിക്കണമെങ്കില്‍ എരിവ് പാകത്തിനു മാത്രം കഴിയ്ക്കണം. അധികം എരിവുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതു കൊണ്ട് ദോഷങ്ങള്‍ ഏറെയാണ്.
ഇത് അള്‍സര്‍, ദഹനക്കേട്, വയറിളക്കം പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകും. വയറ്റില്‍ ആസിഡുകള്‍ കൂടുതല്‍ ഉല്പാദിപ്പിക്കപ്പെടുകയാണ് എരിവ് കഴിയ്ക്കുമ്പോള്‍ സംഭവിക്കുന്നത്. ഇത് വയറിന് നല്ലതല്ല.
പല്ലിന്റെ നിറം മങ്ങാനും കൂടുതല്‍ എരിവ് ഇട വരുത്തും.
പൈല്‍സ് പോലുള്ള അസുഖങ്ങള്‍ക്കും കൂടുതല്‍ എരിവുള്ള ഭക്ഷണങ്ങള്‍ കാരണമാകും. എരിവ് കഴിയ്ക്കുന്നത് കുടലിന്റെ പ്രവര്‍ത്തനങ്ങളെ ബാദിക്കുന്നതാണ് ഇതിന് കാരണം.
എന്തായാലും മിതാമായേ ആകാവുയെന്ന കാര്യം എരിവ് കഴിയ്ക്കുമ്പോഴും ഓര്‍ത്തിരിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
