Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മസാല കഴിച്ചും തടി കുറയ്ക്കാം
മസാലകള്‍ നാം പലപ്പോഴും സ്വാദിനു വേണ്ടിയാണ് ഉപയോഗിക്കാറ്. ചില മസാലകളാകട്ടെ. അസുഖങ്ങള്‍ക്കുള്ള പ്രതിവിധിയായും ഉപയോഗിക്കും. എന്നാന് അമിതമായ മസാലയും എരിവും ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നതും വാസ്തവമാണ്.
ഇത്തരം മസാലകളുടെ കൂട്ടത്തില്‍ ചില മസാലകളെങ്കിലും വണ്ണം കുറയ്ക്കാനും സഹായിക്കുമെന്നറിയാമോ. മഞ്ഞള്‍, കറുവാപ്പട്ട, കടുക്, വെളുത്തുള്ളി, ഇഞ്ചി എന്നിവയെല്ലാം വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഇത്തരം മസാലകളുടെ ഗണത്തില്‍ പെടും. ഇവയില്‍ ഓരോന്നിലുമുള്ള പ്രത്യേക ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്. ചിലത് കൊഴുപ്പുണ്ടാക്കുന്ന സെല്ലുകള്‍ നശിപ്പിച്ചാകും ഈ ഗുണം നല്‍കുന്നത്. മറ്റു ചിലതാകട്ടെ, ദഹനം എളുപ്പമാക്കിയാവും വണ്ണം കുറയ്ക്കുന്നത്.
ഇത്തരം മസാലകളെല്ലാം നാം പലപ്പോഴായി ഭക്ഷണത്തില്‍ ഉപയോഗിക്കാറുണ്ടെന്നതാണ് വാസ്തവം. ഇത് ഇവയുടെ ഉപയോഗം അറിയാതെയാണെങ്കിലും. വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന മസാലകള്‍ ഏതെല്ലാമെന്നതും അവ എങ്ങനെയാണ് ഈ ഗുണം വരുത്തുന്നതെന്നും അറിയൂ. ഇത്തരം മസാലകള്‍ക്ക് പലതിനും തടി കുറയ്ക്കുക എന്നതു മാത്രമല്ല, ഔഷധഗുണങ്ങളും ധാരാളമുണ്ട്.

മഞ്ഞള്‍
മിക്കവാറും എല്ലാതരം കറികളിലും ഉപയോഗിക്കുന്ന മഞ്ഞള്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ കുര്കുമിന് എന്ന ഘടകം കൊഴുപ്പുള്ള കോശങ്ങളെ നശിപ്പിക്കുന്നു.ശരീരത്തിലെ വിഷാംശം പുറന്തള്ളാനും മഞ്ഞള്‍ സഹായിക്കും.

കറുവാപ്പട്ട
കറുവാപ്പട്ട രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയ്ക്കും. ഇതുവഴി പ്രമേഹം കുറയ്ക്കാനും തടി കുറയ്ക്കാനും കറുവാപ്പട്ട സഹായിക്കും. ദഹനത്തിലും ഇത് സഹായിക്കും.

കടുക്
കടുകും ഇതുപോലെ തടി കുറയ്ക്കുന്ന ഒരു ഘടകമാണ്. ഇതിനു തനിയെ ശരീരത്തിലെ പകുതിയോളം കൊഴുപ്പു കത്തിച്ചു കളയാന്‍ സാധിക്കും. ദഹനത്തിനം അപചയപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും കടുക് നല്ലതാണ്.

വെളുത്തുള്ളി
വെളുത്തുള്ളിയിലെ അലിസിന് എന്ന ഘടകം കൊളസ്ട്രോള്‍, പ്രമേഹം എന്നിവ കുറയ്ക്കും. ഇതുവഴി തടി കുറയ്ക്കാനും ഇത് സഹായിക്കും. ദഹനത്തിനും വെളുത്തുള്ളി സഹായിക്കുന്നുണ്ട്.

ഇഞ്ചി
ഇഞ്ചി പല തരത്തിലും തടി കുറയ്ക്കും. ഇത് ശരീരത്തിലെ അപചയ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. വിശപ്പു കുറയ്ക്കും. വിഷപദാര്‍ത്ഥങ്ങള്‍ പുറന്തള്ളും. ദഹനത്തിനും ഇഞ്ചി നല്ലതു തന്നെ.



Click it and Unblock the Notifications
