Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പുകവലി പുരുഷനോ സ്ത്രീക്കോ കൂടുതല്‍ ദോഷം?
ആണ്,പെണ് ഭേദമില്ലാതെ പുകവലിക്കുന്ന ഒരു സമൂഹമാണ് ഇന്നത്തേത്. പുരുഷന്മാര് പുകവലിക്കുമ്പോള്‍ പ്രത്യേകിച്ച് അതിശയപ്പെടാത്ത സമൂഹം പുകവലിക്കുന്ന സ്ത്രീയെ അദ്ഭുതകണ്ണുകളോടെയാണ് നോക്കുന്നത്.
പുകവലിക്കുന്നത് സ്ത്രീക്കായാലും പുരുഷനായാലും ദോഷം തന്നെയാണ്. ഇരു കൂട്ടര്‍ക്കും സമാനവും വ്യത്യസ്തമവുമായ ദോഷങ്ങള്‍ ഇതുകൊണ്ട് ഉണ്ടാകുന്നുമുണ്ട്. എന്നാല്‍ പുകവലിക്കുന്നത് പുരുഷനാണോ അതോ സ്ത്രീക്കാണോ കൂടുതല്‍ ദോഷകരമെന്ന കാര്യം പലര്‍ക്കും സംശയമുണ്ടാക്കുന്ന ഒന്നായിരിക്കും.

പുകവലി ലംഗ്സിന് ദോഷമാണ്. ഇത് സ്ത്രീയായാലും പുരുഷനായാലും തുല്യഫലം തന്നെയാണ് ഉണ്ടാക്കുന്നതു. ശ്വാസകോശത്തിന് കേടു വരുത്തുന്ന കാര്യത്തില്‍ പുകവലി സ്ത്രീയായാലും പുരുഷനായാലും ദോഷം തന്നെയാണ്.
പുകവലിയുടെ മറ്റൊരു മാരക അവസ്ഥയാണ് ക്യാന്‍സര്‍. ഇതിലെ നിക്കോട്ടിനാണ് ഇവിടെ വില്ലന്‍. ഇതും സ്ത്രീപുരുഷന്മാരെ തുല്യതോതില്‍ ബാധിക്കുന്ന ഒരു ദോഷം തന്നെയാണ്. എന്നാല്‍ സ്ത്രീകളില്‍ ബ്രെസ്റ്റ്, ഒവേറിയന്‍ ക്യാന്‍സറുകള്‍ക്കുള്ള സാധ്യത നേരിയ തോതിലെങ്കിലും കൂടുതലാണെന്നു പറയാം.
പുകവലി സ്ത്രീകള്‍ക്ക് കൂടുതല്‍ ദോഷകരമായി വരുന്ന ഒരു സാഹചര്യം ഗര്‍ഭവുമായി ബന്ധപ്പെട്ടാണ്. പുകവലി ശീലമുള്ള സ്ത്രീകള്‍ക്ക് അബോര്ഷന് സാധ്യത കൂടുതലാണ്. ഇവര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് ശാരീരിക, മാനസിക വൈകല്യത്തിനുള്ള സാധ്യതയും കൂടുതല്‍ തന്നെ. പുകവലി ശീലമുള്ള ചില സ്ത്രീകള്‍ക്ക് കുഞ്ഞുങ്ങളുണ്ടാകാനും പ്രയാസം കണ്ടുവരുന്നുണ്ട്.
പുരുഷന്മാരില് ബീജക്കുറവിനും ലൈംഗികശേഷിക്കുറവിനും പുകവലി കാരണമാകുന്നുണ്ട്. ഈ രീതിയില്‍ പുരുഷന്റെ പ്രത്യുല്പാദന വ്യവസ്ഥയേയും ഇത് ബാധിക്കുന്നു.
പുരുഷനിലും സ്ത്രീയിലും തുല്യഹോര്മോണ് പ്രശ്നങ്ങളാണ് ഇത് ഉണ്ടാക്കുന്നത്. പുരുഷന്മാര്ക്ക് മുടി കൊഴിയുക, ചര്‍മം കേടാവുക തുടങ്ങിയ ദോഷങ്ങള്‍ പുകവലി വരുത്തും. എന്നാല്‍ സ്ത്രീകളിലാകട്ടെ, ഉറക്കക്കുറവ്, ആര്‍ത്തവപ്രശ്നങ്ങള്‍ എന്നിവയാണ് പുകവലി വരുത്തുന്ന ഹോര്‍മോണ്‍ പ്രശ്നങ്ങളായി അനുഭവപ്പെടുന്നത്.
പുകവലി ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സ്ത്രീപുരുഷന്മാരെ തുല്യമായിത്തന്നെ ബാധിക്കുന്നുണ്ടെന്ന് ഇപ്പോള്‍ വ്യക്തമായില്ലേ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
