Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
തടി കൂട്ടുന്ന അടിസ്ഥാന കാരണങ്ങള്‍
'എത്ര മെലിഞ്ഞിരുന്ന കുട്ടിയായിരുന്നു, ഇപ്പോള്‍ വല്ലാതെ തടിച്ചു', ഇത് പലരെപ്പറ്റിയും പറഞ്ഞു കേള്‍ക്കാറുള്ള പതിവ് വാക്യം. പ്രത്യേകിച്ച് 30കളില്‍. സ്ത്രീകളെപ്പറ്റിയായിരിക്കും കൂടുതലായും ഈ കമന്റ് വരാറെങ്കിലും പുരുഷന്മാരുടെ കാര്യവും കുറവൊന്നുമല്ല.
ഇത്തരം തടികള്‍ ചിലപ്പോള്‍ കൂടുതലും 30കളിലുമാണ് വരുന്നതെന്നതാണ് ശ്രദ്ധേയം. സ്ത്രീകളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നതെങ്കിലും പുരുഷന്മാരുടെ കാര്യത്തിലും ഇത് സംഭവിക്കാറുണ്ട്.

കോളേജ് 30കളിലെ തടി കൂടുന്നതിന് ഒരു കാരണമായി പറയാം. പ്രത്യേകിച്ച് ഇന്നത്ത ടീനേജുകാര്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിനു പകരം പുറത്തു നിന്നുള്ള ഭക്ഷണത്തിനാണ് കൂടുതല്‍ മുന്‍ഗണന നല്‍കുന്നത്. ഇത് ഭാവിയില്‍ തടി കൂടുന്നതിനുള്ള ഒരു പ്രധാന കാരണം തന്നെയാണ്.

ഇന്നത്തെ ചെറുപ്പത്തിന്റെ മറ്റൊരു പ്രധാന പ്രശ്നമാണ് ജങ്ക് ഫുഡ്. പുറത്തു നിന്നും കഴിയ്ക്കുന്നതു പോകട്ടെ, അനാരോഗ്യകരമായ ഭക്ഷണപ്രവണതകളാണ് പലര്‍ക്കുമുള്ളത്. ഇക്കാര്യം അറിയാമെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ യുവതലമുറ മടിയ്ക്കുന്നു.

ശരിയായ വിധത്തിലുള്ള ഉറക്കം തടി കൂടാതിരിക്കുന്നതിന് വളരെ പ്രധാനം. ഇപ്പോഴുള്ള യുവത രാത്രി പുലരുവോളം കമ്പ്യൂട്ടറിനും ടിവിയ്ക്കും മുന്നില്‍ ഉറക്കമിളച്ചിരുന്ന് ഉറക്കക്ഷീണത്തോടെ ജീവിക്കുന്നവരാണ്. ഇതു കൊണ്ട് ഹോര്‍മോണ്‍ പ്രശ്നങ്ങളുണ്ടാകുന്നതും ഇതുവഴി തടി കൂടുന്നതും സ്വാഭാവികം. ഉറക്കം കുറയുന്നത് ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യത്തെയും ബാധിയ്ക്കും.

വ്യായാമത്തിന്റെ അഭാവവും തടി കൂട്ടുന്നതിനുള്ള ഒരു കാരണമാണ്. പണ്ട് ചെറുപ്പക്കാര്‍ ശാരീരിക അധ്വാനമുള്ള കളികളില്‍ ഏര്‍പ്പെട്ടിരുന്നു. ഇന്നത് യന്ത്രങ്ങള്‍ക്കു മുന്നിലുള്ള കളികളിലേക്കു മാറി. നടക്കുന്നതിനു പകരം ടൂ വീലര്‍. സൈക്കിള്‍ ചവിട്ടുന്നത് തീരെ ഇല്ലാതായി. ഇത്തരം കാരണങ്ങളും തടി കൂട്ടുന്നവ തന്നെ.

വ്യായാമത്തിന്റെ അഭാവവും തടി കൂട്ടുന്നതിനുള്ള ഒരു കാരണമാണ്. പണ്ട് ചെറുപ്പക്കാര്‍ ശാരീരിക അധ്വാനമുള്ള കളികളില്‍ ഏര്‍പ്പെട്ടിരുന്നു. ഇന്നത് യന്ത്രങ്ങള്‍ക്കു മുന്നിലുള്ള കളികളിലേക്കു മാറി. നടക്കുന്നതിനു പകരം ടൂ വീലര്‍. സൈക്കിള്‍ ചവിട്ടുന്നത് തീരെ ഇല്ലാതായി. ഇത്തരം കാരണങ്ങളും തടി കൂട്ടുന്നവ തന്നെ.

അഡിക്ഷനുകളും തടി കൂടുന്നതിന് കാരണമാകാം. ഇത് പലവിധമുണ്ട്, മദ്യപാനം, പുകവലി ശീലങ്ങള്‍ ഒരു വിഭാഗം. ചില അനാരോഗ്യകരമായ ഭക്ഷണങ്ങളോടും അഡിക്ഷനുണ്ടാകാം. ഇവയും തടി കൂട്ടുന്ന കാരണങ്ങള്‍ തന്നെ.



Click it and Unblock the Notifications
