Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
വജൈനല്‍ അണുബാധ ഒഴിവാക്കാം
യീസ്റ്റ് ഇന്ഫെക്ഷന് സാധാരണയായി വായ, ചര്‍മം, ലൈംഗികാവയവങ്ങള്‍ എന്നിവിടങ്ങില്‍ വരാം. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് യീസ്റ്റ് അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതല്‍. പ്രത്യേകിച്ച് വജൈനയില്‍.
കാന്ഡിഡ ആല്ബ്ലികന്സ് എന്നൊരു യീസ്റ്റാണ് വജൈനയിലെ അണുബാധയ്ക്ക് കാരണം. വജൈനയില്‍ അണുബാധ കൂടുതല്‍ വരാന്‍ സാധ്യതയുമുണ്ട്. ഇതിന് ചില പ്രധാന കാരണങ്ങളുമുണ്ട്.

വജൈനയില്‍ ആരോഗ്യത്തെ സഹായിക്കുന്ന ധാരാളം ബാക്ടീരിയകളുണ്ട്. ഇവ യോനീഭാഗത്തെ അസിഡിറ്റി നില നിര്‍ത്തുന്നു. യീസ്റ്റ് വരാതെ തടയുന്നതും ഇവയാണ്. എന്നാല്‍ ചില സമയത്ത് യീസ്റ്റ് ബാക്ടീരിയകള്‍ കൂടുതല്‍ വളരുന്നു. അപ്പോഴാണ് അണുബാധയുണ്ടാകുന്നത്.
ഹോര്‍മോണ്‍ വ്യതിയാനം കാരണം ആരോഗ്യകരമായ ബാക്ടീരിയകള്‍ കുറയുമ്പോഴാണ് യീസ്റ്റ് ഇന്ഫെക്ഷനുണ്ടാകുന്നത്. പ്രത്യേകിച്ച് പെട്ടെന്ന് ഈസ്ട്രജന് ഹോര്‍മോണ്‍ അധികമാകുമ്പോള്‍ അണുബാധയുണ്ടാകുന്നു. ഗര്‍ഭകാലത്തും അതുപോലെ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്ന സമയത്തും യീസ്റ്റ് അണുബാധയുണ്ടാകാന്‍ സാധ്യത കൂടുതലാണ്.
യോനീഭാഗം വൃത്തിയായി സൂക്ഷിക്കാത്തത് യീസ്റ്റ് അണുബാധയ്ക്കുള്ള മറ്റൊരു പ്രധാന കാരണമാണ്. നനവ് യീസ്റ്റ് ബാക്ടീരിയകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തും. നനഞ്ഞ അടിവസ്ത്രങ്ങള്‍ ധരിക്കുന്നത് ഇതുകൊണ്ടു തന്നെ അണുബാധയ്ക്കുള്ല ഒരു പ്രധാന കാരണമാണ്.
വീര്യം കൂടിയ സോപ്പ്, ബോഡി വാഷ് ലോഷനുകള്‍ എന്നിവയും അണുബാധയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. വീര്യം കുറഞ്ഞ് ഉല്പന്നങ്ങള് മാത്രം ഉപയോഗിക്കേണ്ടതും വളരെ പ്രധാനം.
യോനീഭാഗം ചൊറിയുന്നതാണ് യീസ്റ്റ് ഇന്‍ഫെക്ഷന്റെ പ്രധാന ലക്ഷണം. കഴുകിയാലും ചൊറിച്ചില്‍ മാറുകയുമില്ല.
വജൈനയില്‍ അനുഭവപ്പെടുന്ന പുകച്ചിലും അണുബാധയുടെ മറ്റൊരു ലക്ഷണമാണ്. എന്നാല്‍ ഇത് ചിലപ്പോള്‍ വെള്ളം കുടിയ്ക്കാത്തതു കൊണ്ടും അനുഭവപ്പെടാം. ധാരാളം വെള്ളം കുടിച്ചിട്ടും ഈ പ്രശ്നം നില നില്ക്കുകയാണെങ്കില് ഇതിന് കാരണം അണുബാധയാകാം.
കൂടുതല്‍ കട്ടിയിലുള്ള വെളുത്ത ഡിസ്ചാര്‍ജ് അണുബാധയുടെ മറ്റൊരു ലക്ഷണമാണ്.
യോനീഭാഗം നനവില്ലാതെ വൃത്തിയായി സൂക്ഷിക്കുക, വീര്യം കുറഞ്ഞ സോപ്പുപയോഗിക്കുക, ധാരാളം വെള്ളം കുടിയ്ക്കുക, കോട്ടന്‍ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക, ടാമ്പൂണുകള്‍ ഒഴിവാക്കുക എന്നിവ അണുബാധ അകറ്റി നിര്‍ത്താന്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
