Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
ഹോമിയോ മരുന്നു കഴിയ്ക്കുമ്പോള്‍ ശ്രദ്ധിയ്ക്കുക
പൊതുവെ ഉപദ്രവകാരികളല്ലാത്ത മരുന്നുകള്‍ എന്നാണ് ഹോമിയോ മരുന്നുകള്‍ അറിയപ്പെടുന്നത്. അലോപ്പതിയ്ക്കു പകരം ഹോമിയോ മരുന്നുകള്‍ ശീലമാക്കുന്നവരുമുണ്ട്. ഇത്് ഒരു പ്രകൃതിദത്ത മാര്‍ഗമെന്ന രീതിയിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ മരുന്നുകള്‍ പിടിച്ചു കിട്ടാന്‍ സമയമെടുക്കുമെങ്കിലും പാര്‍ശ്വഫലങ്ങളില്ലാതെ രോഗം മാറുവാന്‍ ഇത് സഹായിക്കുകയും ചെയ്യും.
ഹോമിയോമരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നിസാരമെന്നു തോന്നിയേക്കാമെങ്കിലും ഇത്തരം കാര്യങ്ങള്‍ മരുന്നിന്റെ ഫലം പൂര്‍ണമായി ലഭിയ്്ക്കുവാന് സഹായിക്കുന്നവയാണ്.

ഹോമിയോ മരുന്നുകള്‍ ഒരിക്കലും തുറന്നു വയ്ക്കരുത്. ഇത് ഗുളികയായാലും മരുന്നായാലും ഉപയോഗം കഴിഞ്ഞാല്‍ അടച്ചു വയ്ക്കേണ്ടത് വളരെ പ്രധാനം.
ഹോമിയോ ഗുളികകള്‍ എടുത്ത് കൈത്തലത്തില് വയ്ക്കാതെ നേരെ വായിലേക്കിടുകയാണ്. വേണ്ടത്. വെളുത്ത നിറത്തിലുള്ള ഗുളികകള്‍ ഇട്ടു വയ്ക്കുന്ന മരുന്ന് പോയാല്‍ കാര്യമില്ലാതെയാകും. ഇത് കയ്യില്‍ വയ്ക്കുമ്പോള്‍ മരുന്നിന്റെ അളവ് കുറയും.
പുകവലി, മദ്യപാനം, പാന്‍മസാല തുടങ്ങിയവയൊന്നും ഹോമിയോ മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ ഉപയോഗിക്കരുത്. ഇത് മരുന്നിന്റെ ഉപയോഗം ഇല്ലാതാക്കും.
ഇവ കഴിയ്ക്കുന്നതിന് അരമണിക്കൂര്‍ മുന്‍പും ശേഷവും ഭക്ഷണം കഴിയ്ക്കരുത്. മരുന്നിന്റെ ഗുണം ലഭിയ്ക്കണമെങ്കില്‍ ഈ കാര്യം പൂര്‍ണമായും പിന്തുടരുക.
കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധ വേണം. പുളിയുള്ള സാധനങ്ങള്‍ പൊതുവെ ഹോമിയോ മരുന്നുകള്‍ക്കൊപ്പം നല്ലതല്ലെന്നു പറയും. ഇതുപോലെ വെളുത്തുള്ളി, ഇഞ്ചി, സവാള തുടങ്ങിയ രൂക്ഷഗന്ധമുള്ള ഭക്ഷണവസ്തുക്കളും ഹോമിയോ മരുന്നുകളുടെ ഗുണം കുറയ്ക്കും. ഇവ ഒഴിവാക്കുന്നതായിരിക്കും നല്ലത്. ഭക്ഷണകാര്യത്തില്‍ ഡോക്ടറുടെ ഉപദേശം തേടുന്നത് നന്നായിരിക്കും. എണ്ണമയമുള്ള സാധനങ്ങളും ഒഴിവാക്കുക.
ഹോമിയോ മരുന്നുകള്‍ അലോപ്പതി, ആയുര്‍വേദ മരുന്നുകള്‍ക്കൊപ്പം കഴിയ്ക്കരുത്. ഫലമില്ലാതാകുമെന്നു മാത്രമല്ല, ചിലപ്പോള്‍ വിപരീതഫലമുണ്ടാക്കുകയും ചെയ്യും. പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള അലോപ്പതി മരുന്നു കഴിയ്ക്കുന്നതവരാണെങ്കില് ഡോക്ടറുടെ ഉപദേശം തേടാന്‍ വൈകരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
