Latest Updates
-
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ
ഓറഞ്ച് തൊലിയ്ക്ക് ഉപയോഗങ്ങള്‍ പലത്
ഓറഞ്ച് വൈറ്റമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍ എന്നിവയടങ്ങിയ ഫലമാണെന്ന കാര്യം പുതുതല്ല. സൗന്ദര്യസംരക്ഷണത്തിന് ഓറഞ്ചും ഓറഞ്ച് തൊലിയും ഉപയോഗിക്കാറുമുണ്ട്.
സൗന്ദര്യസംരക്ഷണമല്ലാതെ ധാരാളം ഗുണങ്ങളും ഓറഞ്ച് തൊലിയ്ക്കുണ്ട്. ഇത്തരം ഗുണങ്ങളെപ്പറ്റി അറിയൂ. ഓറഞ്ച് തൊലിയും കളയാതെ ഉപയോഗപ്പെടുത്താല്‍ സാധിയ്ക്കും. ഓറഞ്ചിന്റെ എല്ലാ ഗുണങ്ങളും ഓറഞ്ച് തൊലിയില്‍ അടങ്ങിയിട്ടുണ്ടെന്നതാണ് വാസ്തവം.
ഓറഞ്ച് തൊലിയുടെ വിവിധ ഉപയോഗങ്ങളെപ്പറ്റി അറിയൂ.

ഓറഞ്ച് തൊലിയ്ക്ക് ഉപയോഗങ്ങള്‍ പലത്
വയറ്റിലെ വിവിധ അസ്വസ്ഥകള്‍ക്കും ഗ്യാസ്, അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ് ഓറഞ്ച് തൊലി. ഇത് ഉണക്കിപ്പൊടിച്ച് കഴിയ്ക്കുന്നത് ഗുണം ചെയ്യും. വിശപ്പു വര്‍ദ്ധിപ്പിക്കാനും ഓറഞ്ച് തൊലി നല്ലതു തന്നെയാണ്.

ഓറഞ്ച് തൊലിയ്ക്ക് ഉപയോഗങ്ങള്‍ പലത്
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇതിലെ ഫ്ളേവനോയ്ഡുകള്‍ സഹായിക്കും. വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടാതിരിക്കാനും വയര്‍ കുറയ്ക്കാനും ഓറഞ്ച് തൊലി നല്ലതാണ്. അമിതവണ്ണമുള്ളവര്‍ക്ക് തടി കുറയ്ക്കാന്‍ പറ്റിയ നല്ലൊരു മാര്‍ഗം.

ഓറഞ്ച് തൊലിയ്ക്ക് ഉപയോഗങ്ങള്‍ പലത്
മുഖത്തിന് നിറം നല്‍കാനും തിളക്കം നല്‍കാനും മാത്രമല്ല, മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കും. ഇതിലെ ആന്റിഓക്സിഡന്റാണ് ഈ ഗുണം നല്‍കുന്നത്.

ഓറഞ്ച് തൊലിയ്ക്ക് ഉപയോഗങ്ങള്‍ പലത്
ചര്‍മത്തിലുണ്ടാകുന്ന അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇത് സഹായിക്കും. ഇതിന് ഫംഗസ്, ബാക്ടീരിയ എന്നിവയെ അകറ്റി നിര്‍ത്താനുള്ള ഗുണമുണ്ട്. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് തൈരില്‍ ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് സൗന്ദര്യം വര്്ദ്ധിപ്പിക്കും.

ഓറഞ്ച് തൊലിയ്ക്ക് ഉപയോഗങ്ങള്‍ പലത്
വീട്ടിലെ ദുര്‍ഗന്ധമകറ്റാനും ഓറഞ്ച് തൊലി ഉപയോഗിക്കാം. ഇത് ദുര്‍ഗന്ധമുള്ളിടത്ത് അല്പം വെള്ളത്തിലിട്ടു വച്ചാല്‍ മതി. ഇതിനൊപ്പം സ്റ്റാര്‍ അസൈസോ (ഒരിനം മസാല) ഗ്രാമ്പൂവോ ഇട്ടു വയ്ക്കുകയും ചെയ്യാം.

ഓറഞ്ച് തൊലിയ്ക്ക് ഉപയോഗങ്ങള്‍ പലത്
ഭക്ഷണത്തിന്റെ സ്വാദു വര്‍ദ്ധിപ്പിക്കാനും ഓറഞ്ച് തൊലി ഉപയോഗിക്കാം. ഓറഞ്ചിന്റെ തൊലി ചേര്‍ത്താല്‍ ഓറഞ്ചിന്റെ എസന്‍സ് ലഭിക്കും. ഓറഞ്ച് തൊലി വെള്ളത്തിട്ടും വരച്ചാല്‍ ഗുണം ലഭിയ്ക്കും.



Click it and Unblock the Notifications
