Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
നോമോഫോബിയ ലക്ഷണങ്ങള്‍ അറിയൂ
പല തരം ഫോബിയകളെപ്പറ്റി കേട്ടു കാണും. മനസില്‍ അകാരണമായുണ്ടാകുന്ന ഭയത്തെയാണ് ഫോബിയ എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്.
നോമോഫോബിയ എന്നു കേട്ടിട്ടുണ്ടോ. താരതമ്യേന പുതിയ പദമായിരിക്കും ഇത്. മൊബെല്‍ നഷ്ടപ്പെടുമോയെന്ന അടിസ്ഥാനമില്ലാത്ത ഭയത്തെയാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്. മൊബൈല്‍ ജീവശ്വാസം പോലെ ആളുകള്‍ കൊണ്ടുനടക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ഇത്തരം ഫോബിയക്ക് പ്രസക്തിയേറുന്നു.

മൊബൈലിനോട് വല്ലാതെ അടുപ്പമുള്ളയാളാണോ നിങ്ങള്‍. എങ്കില്‍ നോമോഫോബിയ നിങ്ങള്‍ക്കുണ്ടോയെന്നു തിരിച്ചറിയാന്‍ ചില ലക്ഷണങ്ങളുമുണ്ട്.
മൊബൈല്‍ നഷ്ടപ്പെട്ടതായി ഉറക്കത്തില്‍ നിങ്ങള്‍ സ്വപ്നം കാണാറുണ്ടോ, ഇത് നോമോഫോബിയയുടെ ഒരു ലക്ഷണം തന്നെയാണ്. കാരണം സ്വപ്നങ്ങള്‍ പലപ്പോവും നമ്മുടെ ഉള്ളിലെ ഭയത്തെയോ ചിന്തകളെയോ പ്രതിഫലിപ്പിക്കുന്നവയായിരിക്കും.
ചിലര്‍ തലയിണയ്ക്കടിയിലോ കിടക്കുന്നതിന് തൊട്ടടുത്തോ ഫോണ്‍ വച്ചിട്ടായിരിക്കും ഉറങ്ങുക. ഉറക്കത്തില്‍ ഇടയ്ക്കിടെ കയ്യുകള്‍ ഇതിലേക്കു നീങ്ങിച്ചെല്ലുകയും ചെയ്യും. ഇതും നോമോഫോബിയയുടെ ഒരു ലക്ഷണമാണ്.
ഫോണ്‍ നോക്കുമ്പോള്‍ കാണാതായാല്‍ വല്ലാതെ പരിഭ്രമിക്കാറുണ്ടോ, വിയര്‍ക്കുകയും തലചുറ്റുകയും ചെയ്യാറുണ്ടോ, എന്താണ് ചെയ്യേണ്ടതെന്നറിയാത്ത ഒരു അവസ്ഥ. ഇതും നോമോഫോബിയ ലക്ഷണമായി എടുക്കാം.
അത്യാവശ്യഘട്ടങ്ങളില്‍, അതായത് പ്രധാനപ്പെട്ട ഒരു കോള്‍ വരാനുണ്ടെങ്കില്‍ മൊബൈല്‍ ബാത്ത്റൂമിലേക്കെടുക്കുന്നതില് തെറ്റില്ല. എന്നാല്‍ എപ്പോഴും ഇത് ഒരു ശീലമാണെങ്കില്‍ ഇത് നോമോഫോബിയ ലക്ഷണമാണ്.
മൂഡോഫാവാന് പലര്‍ക്കും പല കാരണങ്ങള്‍ കാണും. എന്നാല്‍ ഫോണിലെ ചാര്‍ജ് കുറയുകയോ ബാറ്ററി തീരാറാവുകയോ ചെയ്താല്‍ മൂഡോഫാകുന്നവരുണ്ട്. ഇത് നോമോഫോബിയയുടെ ലക്ഷണമായി തന്നെ എടുക്കാം.
രണ്ടു ഫോണ്‍ കൊണ്ടു നടക്കുന്നവരുണ്ട്. ഇത് രണ്ടു സിം ഉപയോഗിക്കുന്നതു കൊണ്ടാകില്ല. ഒരു ഫോണ്‍ പോയാല്‍ അടുത്തത് എടുക്കാമന്ന ചി്ന്ത കൊണ്ടാകും. ഇതും മൊബൈല്‍ ഫോണിനോടുള്ള അമിതവിധേയത്വമാണ് കാണിക്കുന്നത്.
ഫ്ളൈറ്റില്‍ മൊബൈല്‍ ഫോണ്‍ ഓഫാക്കണം. എന്നാല്‍ ഫ്ളൈറ്റ് ലാന്റ് ചെയ്യുമ്പോഴേക്കും കാത്തിരുന്ന് മൊബൈല്‍ സ്വിച്ച ഓണ്‍ ചെയ്യുന്ന കൂട്ടത്തിലാണോ നിങ്ങള്‍. എങ്കില്‍ ഇത് നോമോഫോബിയയുടെ മറ്റൊരു ലക്ഷണം.
ഇവയെല്ലാം നോമോഫോബിയ ലക്ഷണങ്ങള്‍ മാത്രമാകണമെന്നുമില്ല. എങ്കിലും ഇവയില്‍ പല സ്വഭാവകങ്ങളും നിങ്ങള്‍ക്കുണ്ടെങ്കില്‍, മൊബൈല്‍ കാരണമില്ലാതെ നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത ടെന്‍ഷന്‍ തരുന്നുവെങ്കില്‍ ഇത് നോമോഫോബിയ ലക്ഷണവുമായേക്കാം. മാനസിക ആരോഗ്യത്തെയും അതുവഴി ശാരീരിക ആരോഗ്യത്തെയും ബാധിക്കുന്ന ഒരു ഘടകമായിത്തീരം ഇത്. ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
