Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ആര്‍ത്തവരക്തം രോഗചികിത്സയ്ക്കും
ആര്‍ത്തവം സ്ത്രീകള്‍ക്ക് ശാപമായി കരുതിയിരുന്ന ഒരു തലമുറയുണ്ടായിരുന്നു. എന്നാല്‍ ആര്‍ത്തവരക്തം സ്ത്രീകളുടെ ആയുസ് നീട്ടിക്കൊടുക്കുന്നവെന്നാണ് സയന്‍സിന്റെ പുതിയ കണ്ടെത്തല്‍. ഇതിന് കാരണമാകുന്നത് ഈ രക്തത്തിലെ സ്റ്റെം കോശങ്ങളാണ്.
ആര്‍ത്തവരക്തത്തില്‍ സ്റ്റെം സെല്ലുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വേണ്ട രീതിയില്‍ സംരക്ഷിച്ചു വച്ചാല്‍ ഭാവിയില്‍ ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ക്ക് ചികിത്സിക്കാന്‍ പറ്റുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

നെര്‍വ് സെല്‍, ബ്ലഡ് വെസല്‍ സെല്‍, ബ്രെയ്ന്‍ സെല്‍ എന്നിങ്ങനെ സെല്ലുകള്‍ പല തരത്തിലുണ്ട്. നേരത്തെ പൊക്കിള്‍ക്കൊടിയില്‍ മാത്രമായിരുന്നു ഇത്തരം സെല്ലുകള്‍ കണ്ടെത്തിയിരുന്നത്. പ്രസവശേഷം പൊക്കിള്‍ക്കൊടിയില്‍ നിന്നുള്ള കോശങ്ങള്‍ സംഭരിച്ചു വച്ചാണ് ഇത്തരം ചികിത്സ നടത്തിയിരുന്നതും.
ആര്‍ത്തവരക്തം വരുന്നത് യൂട്രസില്‍ നിന്നാണ്. യൂട്രസ് ഭിത്തികള്‍ക്ക് തനിയെ വിഭജിച്ചു വളരാനുള്ള കഴിവുമുണ്ട്. ഇതിലെ കോശങ്ങളാണ് ഇതിന് സഹായിക്കുന്നത്. ആര്‍ത്തവരക്തത്തിലും ഇത്തരം കോശങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതാണ് ഈ രക്തം ഭാവിയില്‍ പല കാര്യങ്ങള്‍ക്കും ഉപയോഗപ്പെടുമെന്നു പറയുന്നതിന് കാരണം.
ബോണ്‍ മാരോ ക്യാന്‍സര്‍, ലിംഫ് ക്യാന്‍സര്‍ തുടങ്ങിയ ക്യാന്‍സറുകള്‍ക്ക് ഏറ്റവും ഉപകാരപ്രദമാണ് ഇത്തരം ചികിത്സ.
ആര്‍ത്തവ രക്തം ശേഖരിക്കാനും വളരെ എളുപ്പമാണ്. ഇതിനായി കപ്പ് പോലുള്ള ഒരു ഉപകരണത്തില്‍ ആര്‍ത്തവരക്തം ശേഖരിക്കുന്നു. ഇത് സ്റ്റെംസെല്‍ ബാങ്കില്‍ തണുപ്പിച്ച് സൂക്ഷിക്കുകയാണ് ചെയ്യുന്നത്.
ഭാവിയില്‍ ആവശ്യം വരികയാണെങ്കില്‍ ഇതിലെ കോശങ്ങള്‍ ഇതേ സ്ത്രീയുടെ രോഗചികിത്സയ്ക്ക് ഉപയോഗിക്കാം. ഹൃദയാഘാതം, സ്ട്രോക്ക് പോലുള്ള അടിയന്തിരഘട്ടങ്ങളിലും ഇത്തരത്തിലുള്ള സ്റ്റെം സെല്‍ ചികിത്സ ഗുണം ചെയ്യും.
30,000 മുതല്‍ 50,000 വരെ ഇതുപോലെ രക്ത ശേഖരിച്ചു വയ്ക്കണമെങ്കില്‍ ചെലവു വരും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
