Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
ബിപി കുറയ്ക്കും ചില മസാലകള്‍
ബിപി അഥവാ ബ്ലഡ് പ്രഷര്‍ ഒരു സാധാരണ അസുഖത്തിന്റെ ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ്. ഇത് രണ്ടു തരമുണ്ട്, ഹൈ ബിപി, ലോ ബിപി. ഹൈ ബിപിയാണ് അല്പം കൂടുതല്‍ അപകടകാരിയെന്നു പറയാം.
ബിപിയ്ക്ക് കാരണങ്ങളും ധാരാളമുണ്ട്, അമിതവണ്ണം, സ്ട്രെസ്, ഉപ്പ്, പുകവലി, മദ്യപാനം, വ്യായാമക്കുറവ് എന്നിവ ഇവയില്‍ ചിലതു മാത്രം.
ബിപി കുറയ്ക്കാന്‍ പല വഴികളുമുണ്ട്. ഭക്ഷണം, വ്യായാമം, ചിട്ടയായ ജീവിതശീലങ്ങള്‍ എന്നിവ ഇതില്‍ ചിലതു മാത്രം.
ബിപി കുറയ്ക്കാനുള്ള മറ്റൊരു മാര്‍ഗമാണ് മസാലകള്‍. ഇത് അധികം ആര്‍ക്കും അറിയാത്ത കാര്യമായിരിക്കും. ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന ചില മസാലകളെക്കുറിച്ച് അറിയൂ.

ബിപി കുറയ്ക്കും ചില മസാലകള്‍
വെളുത്തുള്ളി ഇത്തരത്തിലുള്ള ഒന്നാണ്. ഇതിലെ അലിസില്‍ എന്ന ആന്റിഓക്സിഡന്റാണ് ഈ ഗുണം നല്‍കുന്നത്. ഇത് ബിപി കുറയ്ക്കാനുള്ള നല്ലൊരു മരുന്നാണ്. ദിവസവും രണ്ടോ മൂന്നോ അല്ലി പച്ച വെളുത്തുള്ളി ചവച്ചരച്ചു കഴിയ്ക്കുന്നത് ബിപി സാധാരണ നിലയിലാക്കാന്‍ സഹായിക്കും.

ബിപി കുറയ്ക്കും ചില മസാലകള്‍
സവാളയും ഇത്തരത്തിലുള്ള ഒന്നാണ്. പല ഭക്ഷണങ്ങളിലും കൂട്ടായി ഉപയോഗിക്കുന്നതു കൊണ്ട് മസാല ഗണത്തിലും ഇതിനെ പെടുത്താം. ഇതിലെ ക്വര്സെറ്റിനാണ് ഗുണം നല്‍കുന്നത്. സവാള ചവച്ചരച്ചും കഴിയ്ക്കുന്നതോ ഇതിന്റെ ജ്യൂസ് കുടിയ്ക്കുന്നതോ ഗുണം ചെയ്യും. രക്തപ്രവാഹം ശക്തിപ്പെടുത്താനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഒഴിവാക്കാനും ഇത് നല്ലതാണ്.

ബിപി കുറയ്ക്കും ചില മസാലകള്‍
കറുവാപ്പട്ട ഹൈപ്പര്ടെന്ഷന് പറ്റിയ നല്ലൊരു മസാലയാണ്. ഇത് ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കാം. ബിപി സാധാരണ നിലയിലാകും. പ്രമേഹരോഗികള്‍ക്കും ഇത് ഗുണം ചെയ്യും.

ബിപി കുറയ്ക്കും ചില മസാലകള്‍
തുളസി രക്തസമ്മര്‍ദം നിയന്ത്രിക്കുന്ന മറ്റൊരു ഔഷധസസ്യമാണ്. ഇത് കഴിയ്ക്കുന്നത് രക്തക്കുഴലുകളിലെ തടസം മാറ്റുകയും രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

ബിപി കുറയ്ക്കും ചില മസാലകള്‍
ഒറിഗാനോ ബിപി കുറയ്ക്കാനുള്ള മറ്റൊരു വഴിയാണ്. ഇതില്‍ തൈമോള്‍, കര്വാക്രോള് തുടങ്ങിയവയുണ്ട്. ഇത് സിസ്റ്റോളിക്, ഡയസ്റ്റോളിക് പ്രഷറുകള്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

ബിപി കുറയ്ക്കും ചില മസാലകള്‍
റോസ്മേരി ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഔഷധച്ചെടിയാണ്. ഇത് ഉപ്പിന് പകരം ഉപയോഗിക്കുകയും ചെയ്യാം.



Click it and Unblock the Notifications
