Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ലിപ്സ്റ്റിക് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും
സ്ത്രീകളുടെ മേക്കപ്പില്‍ ലിപ്സ്റ്റിക്കിന് പ്രധാന സ്ഥാനമുണ്ട്. അല്പമെങ്കിലും ലിപ്സ്റ്റിക്കിടാതെ മുഖത്തെ മേക്കപ്പ് പൂര്‍ത്തിയാവില്ലെന്നു കരുതുന്നവരുമുണ്ട്.
കൃത്രിമ വസ്തുവായതു കൊണ്ടു തന്നെ ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന കാര്യം എല്ലാവര്ക്കും അറിവുള്ളതായിരിക്കും. എന്നാല്‍ ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് വല്ല പിടിയുമുണ്ടോ.

മിക്കവാറും ലിപ്സ്റ്റിക്കുകളില്‍ ലെഡ് അടങ്ങിയിട്ടുണ്ട്. ഇത് ബ്രാന്റഡ് ലിപ്സ്റ്റിക്കുകളാണെങ്കില് പോലും. ലെഡ് ശരീരത്തിന് വളരെയേറെ ദോഷങ്ങളുണ്ടാക്കുന്ന ഒന്നാണ്. ചുണ്ടില്‍ ലിപ്സ്റ്റിക് ഇടുമ്പോള്‍ ഇത് ചര്‍മത്തിലൂടെ രക്തത്തിലേക്കു കടക്കും. വായിലൂടെയും ലിപ്സ്റ്റിക് ശരീരത്തിനുള്ളിലെത്തും.
ലെഡ് നാഡീവ്യൂഹത്തെ ദോഷകരമായി ബാധിക്കും. തലച്ചോറിന്റെ പ്രവര്‍ത്തനം തകരാറിലാക്കും. ഐക്യു തോത് കുറയ്ക്കും. ഹോര്‍മോണ്‍ വ്യത്യാസങ്ങളും ഗര്‍ഭിണികളില്‍ അബോര്ഷന് വരെയുള്ള പ്രശ്നങ്ങളും ഇതുണ്ടാക്കും.
ബിസ്മത് ഓക്സി ക്ലോറൈഡ് എന്നൊരു വസ്തുവും ലിപ്സ്റ്റിക്കിലുണ്ട്. ഇത് ചര്‍മത്തില്‍ അലര്‍ജി, ചൊറിച്ചില്‍, പാടുകള്‍ തുടങ്ങിയിയവ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.
പാരാബെന്‍സ് എന്നൊരു രാസവസ്തുവും മിക്കവാറും ലിപ്സ്റ്റിക്കുകളില്‍ കലര്‍ന്നിട്ടുണ്ട്. ഇവ അകാലവാര്‍ധക്യത്തിനു തന്നെ വഴി വയ്ക്കുന്നവയാണ്.
മിക്കവാറും ലിപസ്റ്റിക്കുകളില് മിനറല്‍ ഓയിലും അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മസുഷിരങ്ങളെ അടയ്ക്കുന്നു. ഇത് ചുണ്ട് വരണ്ടുപോകാന്‍ ഇട വരുത്തുന്നു. ചിലരുടെ മുഖത്ത് മുഖക്കുരവുണ്ടാകാനും ഈ മിനറല്‍ ഓയില്‍ വഴിയൊരുക്കുന്നുണ്ട്.
രാസവസ്തുക്കള്‍ കലര്‍ന്ന ലിപ്സ്റ്റിക്കുകളാണ് ഈ പ്രശ്നങ്ങളുണ്ടാക്കുന്നത്. ബീ വാക്സ്, ആവണക്കെണ്ണ, കറ്റാര്‍ വാഴ ജെല്‍, ഗ്ലിസറിന്‍ തുടങ്ങിയവ അടങ്ങിയ ലിപ്സ്റ്റിക്കുകളും ലഭിക്കും. ഇവ പ്രകൃതിദത്ത വസ്തുക്കളായതു കൊണ്ടു തന്നെ ദോഷങ്ങളുണ്ടാക്കുകയുമില്ല.
ലിപ്സ്റ്റിക് വാങ്ങുമ്പോള്‍ ഇത്തരം പ്രകൃതിദത്ത വസ്തുക്കളുള്ളവ നോക്കി വാങ്ങുന്നത് ഗുണം ചെയ്യും.
ലിപ്സ്റ്റിക് അധികസമയം ചുണ്ടില്‍ വയ്ക്കുകകയുമരുത്. കഴിവതും വേഗം ഇത് തുടച്ചു മാറ്റാന്‍ ശ്രദ്ധിക്കുക. അതുപോലെ ഇത് എല്ലാ ദിവസവും ഇടുന്ന ശീലവും ഒഴിവാക്കേണ്ടതു തന്നെ.
ഭക്ഷണം കഴിയ്ക്കുമ്പോഴും മറ്റും ലിപ്സ്റ്റിക് ഉള്ളിലെത്താതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
