Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ആര്‍ത്തവക്രമക്കേടുകള്‍ക്ക് പരിഹാരം
ക്രമമല്ലാത്ത ആര്‍ത്തവം പല സ്ത്രീകളേയും അലട്ടുന്ന പ്രശ്നമാണ്. പ്രത്യേകിച്ച് മെനോപോസ് അവസ്ഥയിലെത്തിയ സ്ത്രീകള്‍ക്ക്്. ഹോര്‍മോണ്‍ പ്രശ്നമാണ് പലപ്പോഴും ഇതിന് മുഖ്യകാരണമെങ്കിലും മറ്റു ചില കാരണങ്ങളുമുണ്ടാകാം.
പെട്ടെന്ന് ഭാരം കുറയുക, കൂടുതല്‍ വ്യയാമം, അമിതമായ പുകവലി, കാപ്പികുടി, ചിലതരം മരുന്നുകള്‍, ഉറക്കക്കുറവ്, ടെന്‍ഷന്‍, ഭക്ഷണപോരായ്മ എന്നിവ ഇതിന് ചില പ്രധാന കാരണങ്ങളാണ്.

മാസമുറ ക്രമമാക്കാനുള്ള ചില വഴികളുണ്ട്. പ്രത്യേകിച്ച് ഭക്ഷണങ്ങള്‍. ചില ഭക്ഷണങ്ങള്‍ കഴിയ്ക്കുകയും ചിലവ ഒഴിവാക്കുകയും വേണം. ഇവയെന്തൊക്കെയെന്നറിയൂ,
മുരിങ്ങയ്ക്ക, പടവലങ്ങ, കുമ്പളങ്ങ, പാവയ്ക്ക, എള്ള് എന്നിവ കഴിയ്ക്കുന്നത് ആര്‍ത്തവക്രമക്കേടുകള്‍ ഒഴിവാക്കാനുള്ള ഒരു പ്രധാന മാര്‍ഗമാണ്.
മാസമുറ അടുക്കുന്ന സമയത്ത് വറുത്ത ഭക്ഷണങ്ങള്‍, പുളി കൂടുതലുള്ള ഭക്ഷണങ്ങള്‍, പ്രോട്ടീന്‍ അധികമുള്ള ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക. ക്യാബേജ്, ഇറച്ചി, മത്തങ്ങ, ഉരുളക്കിഴങ്ങ് എന്നീ ഭക്ഷണങ്ങളും ഒഴിവാക്കണം.
മീന്‍ കൂടുതല്‍ കഴിയ്ക്കുന്നത് ആര്‍ത്തവക്രമക്കേടുകള്‍ ഒഴിവാക്കാന്‍ സഹായിക്കും.
ആര്‍ത്തവം വരാന്‍ സാധ്യതയുണ്ടെന്നു തോന്നുന്നതിന് ഒരാഴ്ച മുന്‍പ് ഉലുവ, എള്ള് എന്നിവ തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ആര്‍ത്തവക്രമക്കേടുകള്‍ ഒഴിവാക്കാന്‍ സഹായിക്കും.
എള്ള് ജീരകപ്പൊടി, ശര്‍ക്കര എന്നിവ ചേര്‍ത്തു കഴിയ്ക്കുന്നതും ക്രമമായ ആര്‍ത്തവത്തിന് സഹായിക്കുന്ന ഒന്നാണ്.
മുന്തിരിയുടെ ജ്യൂസും കൃത്യമായ ആര്‍ത്തവത്തിന് സഹായിക്കും.
അരയാലിന്റെ വേര് ഉണക്കിപ്പൊടിച്ച് പാലില്‍ കലക്കി രാത്രി കിടക്കാന്‍ നേരത്ത് കുടിയ്ക്കുന്നത് ക്രമമായ ആര്‍ത്തവത്തിന് സഹായിക്കുന്ന ഒരു ഘടകമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
