Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ബ്രാ വരുത്തും ആരോഗ്യപ്രശ്നങ്ങള്‍
സ്തനസൗന്ദര്യ സംരക്ഷണത്തില്‍ ബ്രാ പ്രധാന പങ്കു വഹിക്കുന്നുണ്ട്. എന്നാല്‍ ബ്രാ ധരിച്ചതു കൊണ്ടായില്ല, കൃത്യമായ അളവിലുള്ളത് ധരിക്കുകയും വേണം. ഇതല്ലെങ്കില്‍ സ്തനഭംഗി മാത്രമല്ല, ആരോഗ്യം വരെ പ്രശ്നത്തിലാകും.
ബ്രായുടെ സ്ട്രാപ്, കപ്പ് എന്നിവ വല്ലാതെ മുറുകുക. കപ്പ് സൈസ് വലുതാവുകയോ ചെറുതാവുകയോ ചെയ്യുക, കപ്പും സ്ട്രാപ്പും തമ്മിലുള്ള അകലം കൃത്യമാകാതിരിക്കുക, അടിയിലെ സ്ട്രാപ് ബ്രെസ്റ്റ് ബോണില്‍ അല്ലാതിരിക്കുക തുടങ്ങിയവയെല്ലാം ബ്രാ കൃത്യമല്ലെന്നതാണ് കാണിക്കുന്നത്.

ബ്രാ വല്ലാതെ ഇറുക്കമുള്ളതെങ്കില് നേരായ രീതിയിലുള്ള ശ്വാസോച്ഛാസത്തെ ഇത് തടസപ്പെടുത്തും. ഇതുപോലെ ബാക്ക് സ്ട്രാപ് ശരിയായ അളവിലും പൊസിഷനിലുമല്ലെങ്കില് നടുവേദന, ഷോള്‍ഡര്‍ വേദന തുടങ്ങിയ പ്രശ്നങ്ങളുണ്ടാകും.
വല്ലാതെ മുറുക്കമുള്ള കപ്പും സ്ട്രാപ്പം രക്തപ്രവാഹത്തിന് തടസം സൃഷ്ടിക്കും. സ്തനവേദനയ്ക്കും സ്തനത്തില്‍ തടിപ്പുകളുണ്ടാകാനും രക്തപ്രവാഹം തടസപ്പെടുത്തി സ്തനചര്‍മത്തില്‍ നിറവ്യത്യാസവും കരുവാളിപ്പുമുണ്ടാകാനും ഇത് കാരണമാകും. ഇത് ബ്രെസ്റ്റ് ക്യാന്‍സറിന് വരെ കാരണമാകാം.
ബ്രായുടെ മുറുക്കം കൂടുതലാണെങ്കില്‍ ഇത് തലച്ചോറിലേക്കുള്ള ഓക്സിജന്‍ പ്രവാഹത്തെ തടസപ്പെടുത്തും. തലവേദനയുണ്ടാകാന്‍ ഇത് കാരണമാകും. തലച്ചോറിലേക്കു മാത്രമല്ല, ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കുള്ള രക്തപ്രവാഹത്തെയും ഇത് തടസപ്പെടുത്തും.
വല്ലാതെ അയഞ്ഞ ബ്രായും ധരിക്കരുത്. ഇത് സ്തനങ്ങള്‍ ഇടിഞ്ഞു തൂങ്ങുന്നതിനും ശരീരത്തിന്റെ ആകൃതി നഷ്ടപ്പെടുത്തുന്നതിനും വഴിയൊരുക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
