Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
മദ്യപാനം കുറയ്ക്കാന്‍ വഴികളുണ്ട്
ഇന്നത്തെ കാലത്ത് മദ്യപാനം ഒരു ട്രെന്റ് ആയി മാറിയിരിക്കുകയാണെന്നു പറയാം. പ്രത്യേകിച്ച് യുവജനങ്ങള്‍ക്കിടയില്‍ ഇതൊരു ഫാഷനും താനും പിന്നിലല്ലെന്നുള്ള തോന്നലും ഒക്കെയായി മാറിയിരിക്കുന്ന സാഹചര്യം. സോഷ്യല്‍ സ്റ്റാറ്റസ് നില നിര്‍ത്തണമെങ്കില്‍ പാര്‍ട്ടികളില്‍ മദ്യപിച്ചേ തീരൂ എന്നായിത്തീര്‍ന്നിരിക്കുന്നു അവസ്ഥകള്‍.
എന്തൊക്കെ മുട്ടുന്യായങ്ങള്‍ പറഞ്ഞാലും മദ്യപാനം ആരോഗ്യത്തിന് ദോഷമാണെന്ന കാര്യത്തില്‍ വ്യത്യാസമൊന്നും വരുന്നില്ല. ചെറുതായി മദ്യപിച്ചു തുടങ്ങുന്നവരെ പോലും മുഴുക്കുടിയന്മാരാക്കി കീഴടക്കാനുള്ള കഴിവുള്ള ഒരു വസ്തുവാണ് മദ്യമെന്ന കാര്യത്തില്‍ സംശയവും വേണ്ട. തിരിച്ചറിവുണ്ടാകുമ്പോഴേയ്ക്കും ചിലരെങ്കിലും മദ്യത്തിന് പൂര്‍ണമായി കീഴടങ്ങിക്കഴിഞ്ഞിരിക്കും.

ചിലപ്പോഴെങ്കിലും സോഷ്യല്‍ സര്‍കിളുകളില്‍ മദ്യപിക്കേണ്ടി വന്നേക്കും. ഇത്തരം സാഹചര്യങ്ങളില്‍ മദ്യത്തിന്റെ അളവ് പരമാവധി കുറയ്ക്കുകയെന്നതാണ് പ്രധാനം.
ആദ്യമായി മദ്യം നിങ്ങളെ കീഴടക്കാന്‍ അനുവദിക്കാതിരിക്കുകയെന്നതാണ് പ്രധാനം. മദ്യപിക്കുന്നതിനു മുന്‍പ് ഇന്ന് ഒരു പെഗ് അല്ലെങ്കില്‍ രണ്ടു പെഗ് എന്ന കൃത്യമായ കണക്കു സൂക്ഷിക്കുക. ഇത് തെറ്റാന്‍ അനുവദിക്കാതിരിക്കുക. പ്രലോഭനങ്ങള്‍ എത്ര വന്നാലും. ഇത്തരം അവസ്ഥയില്‍ മദ്യം നിങ്ങളെ കീഴടക്കുകയില്ല.
മദ്യപിക്കുന്നവര്ക്കൊപ്പമിരിക്കുമ്പോള് ഇത്തരം ശീലമില്ലെങ്കില്‍ കൂട്ടു കൂടാന്‍ വേണ്ടി മറ്റു പാനീയങ്ങളിലേക്കു തിരിയാം. ജ്യൂസ്, കോള്‍ഡ് കോഫി തുടങ്ങിയവ ഇത്തരം സമയങ്ങളില്‍ ഉപയോഗിക്കാം.
മദ്യപിക്കുന്നതിന് മുന്‍പ് ഒന്നു രണ്ടു ഗ്ലാസ് വെള്ളം കുടിയ്ക്കുക. മദ്യത്തിന്റെ അളവ് കുറയ്ക്കാന്‍ ഇത് സഹായിക്കും.
മദ്യപിക്കുമ്പോള്‍ ഭക്ഷണം തീരെ കുറയ്ക്കുകയോ കഴിയ്ക്കാതിരിക്കുന്നവരോ ഉണ്ട്. ഇത് മദ്യത്തിന്റെ അളവ് കൂട്ടുകയാണ് ചെയ്യുക. മദ്യത്തിനൊപ്പം നല്ലപോലെ ഭക്ഷണം കഴിയ്ക്കുക. ഇത് മദ്യത്തിന്റെ അളവ് കുറയ്ക്കാനും മദ്യം നിങ്ങളെ ക്ഷീണിപ്പിക്കാതിരിക്കാനും സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ തോത് പതുക്കെ ഉയര്‍ത്തുന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ചേന, മധുരക്കിഴങ്ങ്, ആപ്പിള്‍, പ്ലം, ചെറി, ബെറി എന്നിവ ഉദാഹരണം. ഇത്തരം ഭക്ഷണങ്ങള്‍ മദ്യത്തോടുള്ള ആര്‍ത്തി കുറയ്ക്കും.
സുഹൃത്തുക്കളൊത്ത് മദ്യപിക്കുമ്പോള്‍ കൂടുതല്‍ മദ്യം വാങ്ങി മുന്പില് വയ്ക്കാതിരിക്കുക. ഇത് മദ്യപിക്കാനുള്ള ത്വര വര്‍ദ്ധിപ്പിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
