Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
തലവേദന ഒഴിവാക്കാന്‍....
ജീവിതത്തില്‍ ഒരിക്കലെങ്കിലും തലവേദന വരാത്തവര്‍ ചുരുക്കമായിരിക്കും. തലവേദനയ്ക്ക് കാരണങ്ങള്‍ പലതുണ്ട്. ചില ജീവിതശീലങ്ങള്‍ മുതല്‍ അസുഖങ്ങള്‍ വരെ ഇതിന് കാരണമായിരിക്കും. ചില രോഗങ്ങളുടെ ലക്ഷണമായിരിക്കാം ചിലപ്പോള്‍ തലവേദന.
എന്നാല്‍ ഇതല്ലാതെ സാധാരണ രീതിയില്‍ വരുന്ന, നമ്മുടെ അശ്രദ്ധകളും ശീലങ്ങളും കൊണ്ടു വരുന്ന തലവേദനകളുമ്ട്. ഇത്തരം തലവേദനകള്‍ വരാതിരിക്കാന്‍ ചെയ്യാവുന്ന ചില കാര്യങ്ങള്‍ നോക്കൂ.

കുളിച്ച ശേഷം മുടി നല്ലപോലെ തോര്ത്താതിരിക്കുന്നവരുണ്ട്. ഈ വെള്ളം തലയില്‍ തണുപ്പടിക്കാനും തലവേദനയ്ക്കും കാരണമാകും. തല നല്ലപോലെ തോര്‍ത്തിയില്ലെങ്കില്‍ പനി വരെ സാധ്യതയുണ്ട്.

കൂടുതല്‍ നേരം വെയില് കൊണ്ടാലും തലവേദന വരും. മൈഗ്രേയ്ന് പോലുള്ള തലവേദനയാണെങ്കില്‍ ഇതിന് സാധ്യത കൂടുതലാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുട, തൊപ്പി, കൂളിംഗ് ഗ്ലാസ് എന്നിവ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.

പെര്‍ഫ്യൂമിന്റെ മണമടിച്ചാല്‍ തന്നെ തലവേദനയും മനംപിരട്ടലുമെല്ലാം വരുന്ന ചിലരുണ്ട്. ഇതല്ലെങ്കിലും പെര്‍ഫ്യൂം ഷോപ്പില്‍ കുറേ നേരം നിന്നാല്‍ ചിലര്‍ക്കെങ്കിലും തലവേദന വരും. എല്ലാ മണങ്ങളും കൂടിച്ചേര്‍ന്നുണ്ടാകുന്ന അവസ്ഥയാണ് ഇതിന് കാരണം.

ലാപ്ടോപ്പ്, കമ്പ്യൂട്ടര്‍ സ്ക്രീന്‍ എന്നിവയും തലവേദനയുണ്ടാക്കും. പ്രത്യേകിച്ച് കുറേനേരം ഇതിലേക്കു തന്നെ നോക്കിയിരിക്കുമ്പോള്‍. ഇതില്‍ നിന്നും വരുന്ന വികിരണങ്ങളാണ് ഇതിന് കാരണമാകുന്നത്. ഇവ നോക്കൂമ്പോള്‍ ഇതിനായുള്ള ഗ്ലാസുകള്‍ ധരിക്കുക, ഇടയ്ക്കിടെ സ്ക്രീനില്‍ നിന്നും നോട്ടം മാറ്റുക എന്നിവയെല്ലാം ഇതിനുള്ള പരിഹാരങ്ങളാണ്.

ടിവി സ്ക്രീനും കമ്പ്യൂട്ടറിന്റെ അതേ ഫലം തന്നെയാണ് ഉണ്ടാക്കുന്നത്. ഇതില്‍ നിന്നും അകലം പാലിച്ചിരിക്കേണ്ടത് ആവശ്യം. അധികനേരം ടിവി കാണുന്നതും തലവേദനയുണ്ടാക്കും.

കിടന്നു കൊണ്ട് വായിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. തലവേദന വരുത്തിവയ്്ക്കുന്ന ഒരു ശീലമാണിത്. കണ്ണിന് ഇത് ആയാസമുണ്ടാക്കും. മങ്ങിയ വെളിച്ചത്തിലിരുന്ന് വായിക്കുകയുമരുത്.

വേണ്ട രീതിയില്‍ ഉറക്കം ലഭിച്ചില്ലെങ്കിലും തലവേദനയുണ്ടാകും. ആവശ്യത്തിന് ഉറക്കം ലഭിക്കേണ്ടത് അത്യാവശ്യം തന്നെ.

കുറേ ദൂരം അടുപ്പിച്ച് ബൈക്ക്, സ്കൂട്ടര്‍ എന്നിവയോടിക്കുമ്പോള് തലവേദന തോന്നാം. തണുത്ത കാറ്റ് നേരിട്ടടിക്കുന്നുവെന്നതാണ് ഇതിന് കാരണം. എന്നാല്‍ കാറിലോ ബസിലോ യാത്ര ചെയ്യുമ്പോള്‍ ഈ പ്രശ്നം കുറവാണ്.

വല്ലാതെ തണുത്ത സാധനങ്ങള്‍ കഴിയ്ക്കുകയോ കുടിയ്ക്കുകയോ ചെയ്യുമ്പോള്‍ ചിലര്‍ക്കെങ്കിലും തലവേദനയുണ്ടാകുന്നത് സ്വാഭാവികം. തണുപ്പ് ഞരമ്പിനെ ബാധിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.

അമിതമായി മദ്യപിച്ചാലും ചിലര്‍ക്ക് തലവേദന വരാം. മദ്യത്തിന്റെ ഹാങ് ഓവര്‍ എന്ന് ഇതിനെ പറയാം. മദ്യം കഴിയ്ക്കുകയാണെങ്കില്‍ തന്നെ പാകത്തിനു മാത്രം കഴിയ്ക്കുക എന്നതാണ് ഇതിനുള്ള പരിഹാരം.



Click it and Unblock the Notifications
