Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
തടി കൂടാതിരിക്കാന്‍ ഹോര്‍മോണ്‍ നിയന്ത്രിക്കൂ
ഹോര്‍മോണുകള്‍ക്ക് ശരീരത്തില്‍ സുപ്രധാന കര്‍മങ്ങളുണ്ട്. സ്ത്രീ പുരുഷന്മാരിലെ ശാരീരിക വളര്‍ച്ച, ശാരീരിക മാറ്റങ്ങള്‍ തുടങ്ങി ഒരാളുടെ മൂഡ് നിയന്ത്രിക്കുന്നതില്‍ വരെ ഹോര്‍മോണുകള്‍ക്ക് പ്രധാന സ്ഥാനമുണ്ട്.
തടിയുടെ കാര്യത്തിലും ഹോര്‍മോണുകള്‍ പ്രധാനമാണ്. ഹോര്‍മോണ്‍ തകരാറുകള്‍ ഒരാളുടെ ശരീരഭാരം കൂട്ടുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. പ്രത്യേകിച്ച് മെനോപോസ്് സമയത്ത്. ഹോര്‍മോണുകള്‍ ഏതെല്ലാം വിധത്തിലാണ് തടി വര്‍ദ്ധിപ്പിക്കുന്നതെന്നു നോക്കൂ.

ഹോര്‍മോണ്‍ പ്രവര്‍ത്തനം കാരണം കൂടുതല്‍ വിശപ്പു തോന്നുക, ഭക്ഷണത്തോട് ആര്ത്തിയുണ്ടാവുക തുടങ്ങിയവയും സംഭവിക്കും. ഇത് സ്വാഭാവികയമായും ശരീരഭാരം വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും.
ശരീരത്തിലെ അപചയപ്രവര്‍ത്തനങ്ങള്‍ മെല്ലെയാക്കുന്നതും ഹോര്‍മോണ്‍ പ്രവര്‍ത്തനത്തില്‍ പെടും. ഇത് ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതിനും ഇതുവഴി തടി വര്‍ദ്ധിപ്പിക്കുന്നതിനും ഇട വരുത്തുന്നു.
ടെന്‍ഷന്‍, സ്ട്രെസ് എന്നിവയും തടി വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. ഇവിടെയും വില്ലന്‍ ഹോര്‍മോണ്‍ തന്നെയാണ്. ടെന്‍ഷന്‍ ശരീരം തടിപ്പിക്കുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ പുറപ്പെടുവിക്കും.
തടി കൂടാതിരിക്കാന്‍ ഹോര്‍മോണ്‍ നിയന്ത്രണം വളരെ അത്യാവശ്യമാണ്. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് ചില വഴികളുണ്ട്.
ഭക്ഷണം ഹോര്‍മോണ്‍ ഉല്പാദനത്തെയും പ്രവര്‍ത്തനത്തെയും വലിയ തോതില്‍ സ്വാധീനിക്കാറുണ്ട്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. മദ്യപാന, പുകവലിശീലങ്ങള് നിയന്ത്രിക്കുകയും വേണം.
നല്ല ഉറക്കം, ടെന്‍ഷന്‍ ഉപേക്ഷിക്കുക എന്നിവയും ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാന്‍ സഹായകമാണ്.
ഹോര്‍മോണ്‍ തകരാറുകള്‍ പരിഹരിക്കുന്നത് ഡോക്ടറെ കാണേണ്ടതും അത്യാവശ്യം. ഇതിനായുള്ള മരുന്നുകള്‍ ലഭ്യമാണ്. മരുന്നുകള്‍ക്കു പുറമെ ജീവിതരീതിയിലുള്ള മാറ്റങ്ങളും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കും.
വ്യായാമത്തിനും ഹോര്‍മോണ്‍ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതില്‍ മുഖ്യപങ്കുണ്ടെന്നോര്ക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
